പിഎഫ് ഉള്ളവർ സൂക്ഷിക്കുക, തട്ടിപ്പുകൾ ഇങ്ങനെ; മുന്നറിയിപ്പുമായി ഇപിഎഫ്ഒ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ചില ആനുകൂല്യങ്ങൾ വാ​ഗ്ദാനം ചെയ്ത് ജീവനക്കാരെ വഞ്ചിക്കുന്ന തട്ടിപ്പുകാരെയും ചില ഡീലർമാരെയും കുറിച്ചാണ് ഇപിഎഫ്ഒ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

അഞ്ജാത കോളുകൾ
 

അഞ്ജാത കോളുകൾ

ഇപി‌എഫ്‌ഒ മറ്റേതെങ്കിലും സ്വകാര്യ അല്ലെങ്കിൽ‌ മൂന്നാം കക്ഷി അതോറിറ്റിയെ സേവനങ്ങൾക്കായി നിയോഗിച്ചിട്ടില്ലെന്നും ഫോൺ കോൾ, മെസേജുകൾ, ഇമെയിലുകൾ, മറ്റ് ഡിജിറ്റൽ മാധ്യമങ്ങൾ എന്നിവയിലൂടെ അജ്ഞാത വ്യക്തികൾ നൽകുന്ന പിഎഫ് വാ​ഗ്ദാനങ്ങളിൽ വീഴരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്വകാര്യവും രഹസ്യാത്മകവുമായ വിവരങ്ങൾ ഒരിയ്ക്കലും ഇത്തരക്കാർക്ക് വെളിപ്പെടുത്തരുതെന്നും ഇപിഎഫ്ഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജോലിക്കാർക്ക് ഇനി കൈയിൽ കിട്ടുന്ന ശമ്പളം കൂടും; ഇപിഎഫ് വിഹിതം കുറയ്ക്കാന്‍ ശുപാര്‍ശ

സ്വകാര്യ വിവരങ്ങൾ

സ്വകാര്യ വിവരങ്ങൾ

നിങ്ങളുടെ സ്വകാര്യ വിവരങ്ങളായ ആധാർ / പാൻ / യു‌എ‌എൻ / ബാങ്ക് വിശദാംശങ്ങൾ എന്നിവ ഫോണിൽ പങ്കിടാൻ ഇപി‌എഫ്‌ഒ ഒരിക്കലും ആവശ്യപ്പെടുന്നില്ല. തുക നിക്ഷേപിക്കാനായി ഇപിഎഫ്ഒ ഒരിക്കലും ഒരു വരിക്കാരനെയും വിളിക്കാറുമില്ല. ഇത്തരം വ്യാജ കോളുകളോട് ദയവായി പ്രതികരിക്കരുതെന്നാണ് ഇപിഎഫ്ഒ ഹോംപേജിൽ നൽകിയിരിക്കുന്ന നിർദ്ദേശം.

പിഎഫ് ഇനി ഒരിയ്ക്കലും നിങ്ങൾക്ക് ഇങ്ങനെ പിൻവലിക്കാൻ കഴിയില്ല, അറിയേണ്ട കാര്യങ്ങൾ

ഇപിഎഫ്ഒ സേവനങ്ങൾ

ഇപിഎഫ്ഒ സേവനങ്ങൾ

ജീവനക്കാരുടെ സൗകര്യാർത്ഥം പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കൽ, നാമനിർദ്ദേശം, കൈമാറ്റം, പാസ്ബുക്ക് പരിപാലനം എന്നിവ ഉൾപ്പെടെ ഒന്നിലധികം സേവനങ്ങൾ ഇപിഎഫ്ഒ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. വിരമിച്ച ശേഷമാണ് പ്രൊവിഡന്റ് ഫണ്ട് ബാലൻസ് പിൻവലിക്കാൻ ജീവനക്കാരന് അനുവാദമുള്ളൂ. എന്നിരുന്നാലും, അടിയന്തര ആവശ്യങ്ങൾക്ക് ഒരു വ്യക്തിക്ക് ഇപിഎഫ് അക്കൗണ്ടിൽ നിന്ന് ഭാഗിക പിൻവലിക്കൽ നടത്താവുന്നതാണ്.

നിങ്ങളുടെ പിഎഫ് പിൻവലിക്കാൻ ഓഫീസുകൾ കയറി ഇറങ്ങേണ്ട, വീട്ടിലിരുന്ന് ഓൺലൈനായി പണം പിൻവലിക്കാം

പിഎഫ് പിൻവലിക്കൽ

പിഎഫ് പിൻവലിക്കൽ

പ്രൊവിഡന്റ് ഫണ്ട് ബാലൻസ് പിൻവലിക്കാൻ അപേക്ഷിച്ച ആളുകൾക്ക് ഇപിഎഫ്ഒ ഓൺലൈൻ പോർട്ടലായ www.epfindia.gov.in വഴി ക്ലെയിം നില പരിശോധിക്കാൻ കഴിയും. അംഗങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം തൊഴിലുടമകൾക്ക് പിഎഫ് കൈമാറ്റ അഭ്യർത്ഥന സമർപ്പിക്കാൻ അധികാരമുണ്ട്. തൊഴിലുടമ ഇപിഎഫ്ഒ ഓൺലൈൻ പോർട്ടൽ വഴി പിഎഫ് പിൻവലിക്കൽ അഭ്യർത്ഥന അംഗീകരിക്കുകയും സമർപ്പിക്കുകയും വേണം.

നികുതി

നികുതി

5 വർഷം പൂർത്തിയാകുന്നതിന് മുമ്പ് പിൻവലിച്ച പ്രോവിഡന്റ് ഫണ്ട് ബാലൻസിന് നികുതി നൽകേണ്ടതുണ്ട്. അതായത്, തൊഴിലില്ലായ്മ, വിരമിക്കൽ, കുട്ടികളുടെ വിവാഹം / വിദ്യാഭ്യാസം, അസുഖം, വായ്പ തിരിച്ചടവ്, സ്ഥലം / വീട് വാങ്ങൽ, വീട് പുതുക്കിപ്പണിയൽ എന്നീ ആവശ്യങ്ങൾക്ക് ഒരു വ്യക്തിക്ക് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിന്ന് ഭാഗിക തുക പിൻവലിക്കാൻ അർഹതയുണ്ട്. 2018-19 സാമ്പത്തിക വ‍ർഷത്തിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) പലിശ നിരക്ക് 8.65 ശതമാനമാണ്.

malayalam.goodreturns.in

English summary

പിഎഫ് ഉള്ളവർ സൂക്ഷിക്കുക, തട്ടിപ്പുകൾ ഇങ്ങനെ; മുന്നറിയിപ്പുമായി ഇപിഎഫ്ഒ

Employees Provident Fund Organization (EPFO) with a warning to provident fund account holders. The EPFO ​​has issued a warning about fraudsters and some dealers who cheat employees by claiming certain benefits. Read in malayalam.
Story first published: Thursday, October 24, 2019, 13:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X