ബാങ്ക് പൊട്ടിയാലും നിങ്ങൾ നിക്ഷേപിച്ചിരിക്കുന്ന കാശ് പോകില്ല, ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ നിക്ഷേപം നടത്തിയിരിക്കുന്ന ബാങ്ക് സാമ്പത്തികമായി തകർന്നു എന്ന് കരുതുക, നിങ്ങൾ നിക്ഷേപിച്ചിരിക്കുന്ന പണം നിങ്ങൾക്ക് തിരികെ ലഭിക്കുമെന്ന് കരുതുന്നുണ്ടോ? കാശ് തിരികെ ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് എന്ത്? നിക്ഷേപ ​ഗ്യാരണ്ടിയെക്കുറിച്ച് അറിയേണ്ട് കൂടുതൽ വിവരങ്ങൾ ഇതാ..

നിക്ഷേപ ഗ്യാരണ്ടി പരിധി
 

നിക്ഷേപ ഗ്യാരണ്ടി പരിധി

രാജ്യത്ത് നിലവിലുള്ള നിക്ഷേപ ഗ്യാരണ്ടി പരിധി ഉയർത്തുന്നതിനുള്ള നടപടികൾ സർക്കാർ പരിഗണനയിലുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമനെ ഉദ്ധരിച്ച് വാർത്താ ഏജൻസി ഐ‌എ‌എൻ‌എസ് റിപ്പോർട്ട് ചെയ്തു. നിലവിലെ ബാങ്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് സ്കീം പ്രകാരം ഒരു ലക്ഷം രൂപ വരെയാണ് നിക്ഷേപകന് തിരികെ നൽകുന്നത്.

ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുന്നവയുടെ സുരക്ഷിതത്വം ആരുടെ കയ്യിൽ...?

പിഎംസി ബാങ്ക് പ്രതിസന്ധി

പിഎംസി ബാങ്ക് പ്രതിസന്ധി

മുംബൈ ആസ്ഥാനമായുള്ള സഹകരണ ബാങ്കായ പിഎംസി ബാങ്കിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ നിർദ്ദേശം. പ്രതിസന്ധി നേരിടുന്ന ബാങ്കിലെ ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ മെച്ചപ്പെടുത്തിയ പരിധി അനുസരിച്ച് 40,000 രൂപ വരെയാണ് പിൻവലിക്കാൻ സാധിക്കുക.

പ്രായമായവർ ഇനി ബാങ്കിൽ പോകേണ്ട; ഉദ്യോ​ഗസ്ഥർ നിങ്ങളെ തേടിയെത്തും, ചെയ്യേണ്ടത് എന്ത്?

എന്താണ് ഡിപ്പോസിറ്റ് ഇൻഷുറൻസ് സ്കീം?

എന്താണ് ഡിപ്പോസിറ്റ് ഇൻഷുറൻസ് സ്കീം?

ഈ സ്കീം സേവിംഗ്സ് നിക്ഷേപം, ഫിക്സഡ് ഡിപ്പോസിറ്റ്, റിക്കറിം​ഗ് ഡിപ്പോസിറ്റ് ഉൾപ്പെടെ എല്ലാത്തരം ബാങ്ക് നിക്ഷേപങ്ങളും ഇൻഷ്വർ ചെയ്യും. റിസർവ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡിപ്പോസിറ്റ് ഇൻഷുറൻസ്, ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) ആണ് ബാങ്ക് നിക്ഷേപം ഇൻഷ്വർ ചെയ്യുന്നത്. ബാങ്ക് നിക്ഷേപകരിൽ നിന്ന് ഏജൻസി നേരിട്ട് പ്രീമിയവും ഈടാക്കുന്നില്ല. എന്നാൽ ഇൻഷുറൻസ് കവറിനായി ബാങ്കുകൾ നാമമാത്രമായ പ്രീമിയം അടയ്ക്കുന്നുണ്ട്.

നിങ്ങൾ കാശ് നിക്ഷേപിച്ചിരിക്കുന്നത് ഏത് ബാങ്കിലാണ്? ഈ ഒൻപത് ബാങ്കുകൾ ഉടൻ അടച്ചുപൂട്ടുമോ?

ഇൻഷുറൻസ് തുക ലഭിക്കുന്നത് എപ്പോൾ?

ഇൻഷുറൻസ് തുക ലഭിക്കുന്നത് എപ്പോൾ?

ബാങ്ക് അടച്ച് പൂട്ടിയാൽ മാത്രമേ നിക്ഷേപ ഗ്യാരണ്ടി തുക ലഭിക്കുകയുള്ളൂ. ബാങ്ക് പ്രതിസന്ധിയിലാണെന്ന് കരുതി പണം നിക്ഷേപകർക്ക് ലഭിക്കില്ല. നിലവിലുള്ള ഒരു ലക്ഷത്തിൽ നിന്ന് നിക്ഷേപ ഗ്യാരണ്ടി പരിധി ഉയർത്തുന്നത് പാർലമെന്റ് വഴിയായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഡിപ്പോസിറ്റ് ഇൻഷുറൻസിന്റെ നിലവിലെ ഉയർന്ന പരിധി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എസ്‌ബി‌ഐ ഒരു റിപ്പോർട്ട് പുറത്തു വിട്ടിരുന്നു.

ഒരു ലക്ഷം രൂപ

ഒരു ലക്ഷം രൂപ

നിലവിലെ നിക്ഷേപ ​ഗ്യാരണ്ടി പരിധിയായ ഒരു ലക്ഷം രൂപ മൂലധനവും പലിശയും ഉൾക്കൊള്ളുന്നതാണ്. തകർന്ന ബാങ്കിന്റെ എല്ലാ ശാഖകളിലെയും എല്ലാ നിക്ഷേപങ്ങളെയും കണക്കുകൂട്ടിയാണ് നിക്ഷേപകന് ഒരു ലക്ഷം രൂപ നൽകുന്നത്. അതായത് ഒരു വ്യക്തി ബാങ്കിന്റെ വിവിധ ശാഖകളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലും അവർക്ക് പരമാവധി ലഭിക്കുന്ന തുക ഒരു ലക്ഷം രൂപ വരെയായിരിക്കും.

ആർക്കൊക്കെ ബാധകം?

ആർക്കൊക്കെ ബാധകം?

സ്വകാര്യമേഖല, സഹകരണ, ഇന്ത്യയിലെ വിദേശ ബാങ്കുകളുടെ ശാഖകൾ ഉൾപ്പെടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളും നിക്ഷേപ ഇൻഷുറൻസ് പദ്ധതിയിൽ ഉൾക്കൊള്ളുന്നു. എന്നാൽ വിദേശ സർക്കാരുകളുടെ നിക്ഷേപം, കേന്ദ്ര / സംസ്ഥാന സർക്കാരുകളുടെ നിക്ഷേപം, അന്തർ ബാങ്ക് നിക്ഷേപം എന്നിങ്ങനെയുള്ളവയ്ക്ക് ചില ഇളവുകളുണ്ട്.

malayalam.goodereturns.in

English summary

ബാങ്ക് പൊട്ടിയാലും നിങ്ങൾ നിക്ഷേപിച്ചിരിക്കുന്ന കാശ് പോകില്ല, ചെയ്യേണ്ടത് എന്ത്?

The Deposit Insurance Scheme will insure all types of bank deposits including savings deposit, fixed deposit and recurring deposit. The deposit is insured by Deposit Insurance and Credit Guarantee Corporation (DICGC), a subsidiary of the Reserve Bank. Read in malayalam.
Story first published: Thursday, October 17, 2019, 15:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more