ഇന്ന് മുതൽ നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്ന അഞ്ച് പ്രധാനപ്പെട്ട മാറ്റങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് മുതൽ, അതായത് ഒക്ടോബർ 1, നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ ബാധിക്കുന്ന പ്രധാനപ്പെട്ട അഞ്ച് മാറ്റങ്ങൾ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഈ അഞ്ച് മാറ്റങ്ങളും അവ നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളെയും സമ്പാദ്യത്തെയും ബാധിക്കുന്നത് എങ്ങനെയെന്നും പരിശോധിക്കാം.

വായ്പകളുടെ ബാഹ്യ മാനദണ്ഡം
 

വായ്പകളുടെ ബാഹ്യ മാനദണ്ഡം

റിസർവ് ബാങ്ക് (ആർ‌ബി‌ഐ) നിർദ്ദേശിച്ചതനുസരിച്ച്, ഒക്ടോബർ 1 മുതൽ ബാങ്കുകൾ വിതരണം ചെയ്യുന്ന എല്ലാ ഫ്ലോട്ടിംഗ് റേറ്റ് വായ്പകളും, അതായത്, വ്യക്തിഗത, ഭവന, ഓട്ടോ മുതലായവ വായ്പകൾ ഒരു ബാഹ്യ മാനദണ്ഡവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ആർ‌ബി‌ഐയുടെ റിപ്പോ നിരക്ക് അല്ലെങ്കിൽ 6 മാസത്തെ ട്രഷറി ബിൽ വരുമാനം അല്ലെങ്കിൽ ഫിനാൻഷ്യൽ ബെഞ്ച്മാർക്ക് ഇന്ത്യ (എഫ്ബി‌എൽ) പ്രസിദ്ധീകരിച്ച മറ്റേതെങ്കിലും മാർക്കറ്റ് പലിശ നിരക്ക് എന്നിവയിലേതെങ്കിലും ആകാം ബാഹ്യ ബെഞ്ച്മാർക്ക്. റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരം, ബാഹ്യ ബെഞ്ച്മാർക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന പലിശനിരക്ക് മൂന്ന് മാസത്തിലൊരിക്കലെങ്കിലും ബാങ്കുകൾ പുന:ക്രമീകരിക്കണം. അതിനാൽ, ബാഹ്യ ബെഞ്ച്മാർക്ക് നിരക്കിലെ ഏത് മാറ്റവും ബാങ്കും നടപ്പിലാക്കണം.

ആദായനികുതി അറിയിപ്പുകൾക്ക് യുണീക്ക് നമ്പർ

ആദായനികുതി അറിയിപ്പുകൾക്ക് യുണീക്ക് നമ്പർ

ഒക്ടോബർ 1 മുതൽ, എല്ലാ ആദായനികുതി അറിയിപ്പുകളും കത്തുകളും നികുതി സംബന്ധമായ കത്തിടപാടുകളും 'ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ' അല്ലെങ്കിൽ DIN എന്ന് വിളിക്കുന്ന ഒരു യുണീക്ക് നമ്പർ വഴിയായിരിക്കും. ഈ നമ്പർ കമ്പ്യൂട്ടർ ജനറേറ്റുചെയ്‌യുന്നതും ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റിൽ പരിശോധിച്ചുറപ്പിക്കുന്നതുമാണ്. നികുതി വകുപ്പ് ഇ-ഫയലിംഗ് വെബ്‌സൈറ്റിൽ DIN പരിശോധിക്കുന്നതിനുള്ള സൗകര്യം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

വിവാഹം കഴിഞ്ഞും മാതാപിതാക്കളെ എങ്ങനെ സാമ്പത്തികമായി സഹായിക്കാം?

ഇന്ധന പേയ്‌മെന്റുകൾക്ക് ക്രെഡിറ്റ് കാർഡ് കിഴിവില്ല

ഇന്ധന പേയ്‌മെന്റുകൾക്ക് ക്രെഡിറ്റ് കാർഡ് കിഴിവില്ല

പെട്രോൾ പമ്പുകളിൽ ഇന്ധനം വാങ്ങുന്നതിനായി ക്രെഡിറ്റ് കാർഡ് പേയ്മെന്റിന് നൽകുന്ന 0.75 ശതമാനം കിഴിവ് ഒക്ടോബർ 1 മുതൽ പിൻവലിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. രണ്ടര വർഷം മുമ്പ് നോട്ട് നിരോധനത്തിന് ശേഷമാണ് എണ്ണക്കമ്പനികൾ ഇത്തരം ഡിസ്‌കൗണ്ടുകൾ അവതരിപ്പിച്ചത്. എന്നാൽ ഡെബിറ്റ് കാർഡുകളും മറ്റ് ഡിജിറ്റൽ പേയ്മെന്റുകളും വഴിയുള്ള ഇടപാടുകൾക്കുള്ള കിഴിവുകൾ തുടരും.

നിങ്ങളുടെ ഭാര്യയ്ക്ക് എടിഎമ്മിൽ നിന്ന് കാശെടുക്കാൻ അറിയാമോ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പാട്പെടും

പെൻഷൻകാർക്ക് സന്തോഷ വാർത്ത

പെൻഷൻകാർക്ക് സന്തോഷ വാർത്ത

ഒക്ടോബർ 1 മുതൽ, ഏഴ് വർഷത്തെ സേവനം പൂർത്തിയാക്കുന്നതിന് മുമ്പ് മരിക്കുന്ന സർക്കാർ ജീവനക്കാരുടെ കുടുംബങ്ങൾക്കും മെച്ചപ്പെട്ട പെൻഷന് അർഹതയുണ്ട്. കേന്ദ്ര സിവിൽ സർവീസസ് (പെൻഷൻ) നിയമം 2019 സെപ്റ്റംബർ 19 ലെ വിജ്ഞാപനത്തിലൂടെ സർക്കാർ ഭേദഗതി ചെയ്തു. പുതിയ വിജ്ഞാപനമനുസരിച്ച്, 2019 ഒക്ടോബർ ഒന്നിന് മുമ്പായി 10 വർഷത്തിനുള്ളിൽ ഏഴ് വർഷത്തെ സേവനം പൂർത്തിയാക്കുന്നതിന് മുമ്പ് മരിച്ച സർക്കാർ ജീവനക്കാരുടെ കുടുംബങ്ങൾക്കും ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിരക്കിൽ മെച്ചപ്പെട്ട നിരക്കിൽ കുടുംബ പെൻഷന് അർഹതയുണ്ട്.

കുട്ടികളെ തീർച്ചയായും പഠിപ്പിക്കണം ഈ അഞ്ച് കാര്യങ്ങൾ; ഇല്ലെങ്കിൽ കാശ് പോകുന്ന വഴിയറിയില്ല

ഓൺലൈൻ ടിക്കറ്റ് പോർട്ടലുകൾ വഴി യാത്രാ ഇൻഷുറൻസ്

ഓൺലൈൻ ടിക്കറ്റ് പോർട്ടലുകൾ വഴി യാത്രാ ഇൻഷുറൻസ്

ഓൺ‌ലൈൻ പോർട്ടലുകൾ വഴി ടിക്കറ്റ് വാങ്ങുന്ന സമയത്ത് യാത്രാ ഇൻ‌ഷുറൻ‌സ് വിൽ‌ക്കുന്നതിന് ഐ‌ആർ‌ഡി‌ഐ 2019 സെപ്റ്റംബർ 27 ലെ സർക്കുലറിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാ ടിക്കറ്റുകൾ വിൽക്കുന്ന ഓൺലൈൻ പോർട്ടലുകൾ വഴി യാത്രാ ഇൻഷുറൻസ് പോളിസികൾ തെറ്റായി വിൽക്കുന്നത് തടയാനാണ് ഈ വിഞ്ജാപനം.

malayalam.goodreturns.in

English summary

ഇന്ന് മുതൽ നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്ന അഞ്ച് പ്രധാനപ്പെട്ട മാറ്റങ്ങൾ

From today, ie October 1, the country has implemented five important changes that will affect your finances. Let's take a look at these five changes and how they affect your financial decisions and savings. Read in malayalam.
Story first published: Tuesday, October 1, 2019, 16:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X