വിദ്യാഭ്യാസ വായ്പ വേഗത്തിൽ അടച്ചു തീർക്കാൻ ഇതാ ചില വഴികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തം രാജ്യത്തും വിദേശ രാജ്യങ്ങളിലും ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വാ​ഗ്ദാനം ചെയ്യുന്ന വായ്പയാണ് വിദ്യാഭ്യാസ വായ്പ. വിദ്യാഭ്യാസ ചെലവിന് ആവശ്യമായ തുകയാണ് വായ്പയായി ലഭിക്കുക. നിരവധി ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളും നിലവിൽ വിദ്യാഭ്യാസ വായ്പ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

സുരക്ഷിതമല്ലാത്ത വായ്പ
 

സുരക്ഷിതമല്ലാത്ത വായ്പ

വിദ്യാഭ്യാസ വായ്പകളുടെ പലിശ നിരക്ക് വ്യക്തിഗത വായ്പകളുടേതിന് സമാനമാണ്. കാരണം വിദ്യാഭ്യാസ വായ്പയെ സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് സേവനമായാണ് ബാങ്കുകൾ തരംതിരിക്കുന്നത്. കാരണം നിരവധി വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കാറില്ല.

കൂടുതൽ ഇളവുകൾ

കൂടുതൽ ഇളവുകൾ

വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, സ്വർണ്ണ വായ്പകൾ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ വിദ്യാഭ്യാസ വായ്പകൾക്ക് കൂടുതൽ ഇളവുകൾ ലഭിക്കാറുണ്ട്. കൂടാതെ വിദ്യാഭ്യാസ വായ്പയ്ക്ക് കൂടുതൽ തിരിച്ചടവ് മാനദണ്ഡങ്ങളും മൊറട്ടോറിയം കാലാവധിയുമുണ്ട്. പലിശയടവ് കുറയ്ക്കാൻ തിരിച്ചടവ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കാനും ആളുകൾ ശ്രമിക്കാറുണ്ട്.

വിദേശത്ത് പഠിക്കാൻ പ്ലാനുണ്ടോ? കാശ് എങ്ങനെ കണ്ടെത്തും? എസ്ബിഐ വായ്പയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

എങ്ങനെ വേ​ഗത്തിൽ തിരിച്ചടയ്ക്കാം?

എങ്ങനെ വേ​ഗത്തിൽ തിരിച്ചടയ്ക്കാം?

ജോലി ആരംഭിച്ചതിന് ശേഷം ഇഎംഐ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന നിരവധിയാളുകളുണ്ട്. അതേസമയം, മറ്റ് ചിലർ ജോലി ലഭിക്കുന്നതിന് മുമ്പ് തന്നെ വിദ്യാഭ്യാസ വായ്പാ ഭാരം പൂർണ്ണമായും ഒഴിവാക്കാനും ശ്രമിക്കാറുണ്ട്. നിങ്ങൾക്ക് വിദ്യാഭ്യാസ വായ്പകൾ വേഗത്തിൽ തിരിച്ചടയ്ക്കാൻ കഴിയുന്ന മൂന്ന് വഴികൾ താഴെ പറയുന്നവയാണ്.

വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കാം ഈസിയായി; വിദ്യാലക്ഷ്മി പോർട്ടൽ വഴി അപേക്ഷിക്കേണ്ടത് എങ്ങനെ?

അധിക പണം സമ്പാദിക്കുക

അധിക പണം സമ്പാദിക്കുക

വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിന് ഒപ്പം തന്നെ പാർട്ട് ടൈം ജോലി ചെയ്തും ധാരാളം പണം സമ്പാദിക്കാനാകും. ഇങ്ങനെ സമ്പാദിക്കുന്ന തുക ചെലവുകൾക്ക് ശേഷം ബാക്കിയുള്ളത് വായ്പാ തിരിച്ചടവിന് ഉപയോ​ഗിക്കാം. എന്നാൽ പഠനം തടസ്സപ്പെടാതെ യോ​ഗ്യതയ്ക്ക് അനുസരിച്ചുള്ള മതിയായ പ്രതിഫലം ലഭിക്കുന്ന ജോലി നേടുക എന്നതായിരിക്കണം അടിസ്ഥാന ലക്ഷ്യം.

വിദ്യാര്‍ഥികള്‍ക്ക് വാഗ്ദാനവുമായി രാഹുല്‍;ജോലി കിട്ടുന്നതു വരെ വിദ്യാഭ്യാസ വായ്പക്ക് പലിശ ഈടാക്കില്ല

അനാവശ്യ ചെലവുകൾ കുറയ്ക്കുക

അനാവശ്യ ചെലവുകൾ കുറയ്ക്കുക

വിദ്യാഭ്യാസ വായ്പ എടുത്തിരിക്കുന്നവർ അനാവശ്യ ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കണം. കാരണം പ്രതിമാസ ചെലവുകൾ കുറയ്ക്കുന്നത് വഴി വിദ്യാഭ്യാസ വായ്പ ഇഎംഐ അടയ്ക്കാൻ നിങ്ങൾക്ക് സാധിക്കും. പണം മിച്ചം പിടിക്കുന്നതിലൂടെ എത്രയും വേ​ഗം വായ്പ അടച്ച് തീർക്കുകയും ചെയ്യാം.

ബാലൻസ് ട്രാൻസ്ഫർ

ബാലൻസ് ട്രാൻസ്ഫർ

വിദ്യാഭ്യാസ വായ്പ ഇഎംഐ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഓപ്ഷനാണ് ബാലൻസ് ട്രാൻസ്ഫർ. ബാലൻസ് ട്രാൻസ്ഫർ ഫീസ്, പലിശ നിരക്കുകൾ, ഫിനാൻസ് ചാർജുകൾ, മറഞ്ഞിരിക്കുന്ന മറ്റ് നിരക്കുകൾ എന്നിവ ഉൾപ്പെടെ രണ്ട് ബാങ്കുകൾ തമ്മിലുള്ള പലിശ നിരക്ക് വ്യത്യാസത്തിന്റെ ആനുകൂല്യം ഇതുവഴി നിങ്ങൾക്ക് ലഭിക്കും.

malayalam.goodreturns.in

English summary

വിദ്യാഭ്യാസ വായ്പ വേഗത്തിൽ അടച്ചു തീർക്കാൻ ഇതാ ചില വഴികൾ

Some are trying to get rid of the educational debt burden before getting a job. Here are three ways you can quickly repay educational loans. Read in malayalam.
Story first published: Thursday, October 17, 2019, 17:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more