നിക്ഷേപിക്കുന്ന കാശ് ഇരട്ടിയാക്കാൻ സർക്കാരിന്റെ പദ്ധതി; പണം ധൈര്യമായി നിക്ഷേപിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര-സംസ്ഥാന സർക്കാർ പിന്തുണയുള്ള നിക്ഷേപ മാർ​ഗങ്ങളാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ (എൻ‌എസ്‌സി), റിക്കറിം​ഗ് ഡിപ്പോസിറ്റ് (ആർ‌ഡി), കിസാൻ വികാസ് പത്ര (കെ‌വി‌പി), സുകന്യ സമൃദ്ധി പദ്ധതി തുടങ്ങിയ ഒമ്പത് ചെറുകിട സമ്പാദ്യ പദ്ധതികൾ ഇന്ത്യ പോസ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ മികച്ച നിക്ഷേപ പദ്ധതികളിലൊന്നാണ് കിസാൻ വികാസ് പത്ര.

കിസാൻ വികാസ് പത്ര
 

കിസാൻ വികാസ് പത്ര

ഒൻപത് വർഷവും അഞ്ച് മാസവും കൊണ്ട് അല്ലെങ്കിൽ 113 മാസം കൊണ്ട് ഇരട്ടിയാകുന്ന നിക്ഷേപ പദ്ധതിയാണ് കിസാൻ വികാസ് പത്ര. മൂന്നാം പാദത്തിൽ (ഒക്ടോബർ മുതൽ ഡിസംബർ വരെ) ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല. ജൂലൈ-സെപ്റ്റംബർ പാദത്തിൽ പലിശ നിരക്ക് 0.1 ശതമാനം സർക്കാർ കുറച്ചിരുന്നു. 113 മാസം കാലാവധിയുള്ള കിസാൻ വികാസ് പത്രികയ്ക്ക് 7.6 ശതമാനമാണ് പലിശ നിരക്ക്.

ആർക്കൊക്കെ നിക്ഷേപിക്കാം?

ആർക്കൊക്കെ നിക്ഷേപിക്കാം?

കിസാൻ വികാസ് പത്ര അക്കൗണ്ട് 18 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും സ്വയം അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തവർക്ക് വേണ്ടി തുറക്കാൻ കഴിയും. കൂടാതെ രണ്ട് പേർക്ക് ചേർന്ന് ജോയിന്റ് കെ‌വി‌പി അക്കൗണ്ടും തുറക്കാൻ‌ കഴിയും. കെവിപി സർട്ടിഫിക്കറ്റ് ഒരു പോസ്റ്റ് ഓഫീസിൽ ആരംഭിച്ച് മറ്റൊരു പോസ്റ്റ് ഓഫീസിലേയ്ക്ക് മാറ്റാനാകും.

റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ ഒരു കൈനോക്കാം; ലാഭമുണ്ടാക്കേണ്ടത് ഇങ്ങനെ

നിക്ഷേപ തുക

നിക്ഷേപ തുക

ഒരു കിസാൻ വികാസ് പത്ര അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. 1,000 രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. എന്നാൽ ഈ അക്കൗണ്ടിൽ പരമാവധി നിക്ഷേപ പരിധി ഇല്ല. പലിശ നിരക്ക് ഓരോ പാദത്തിലും സർക്കാർ അവലോകനം നടത്തി പരിഷ്കരിക്കും.

ഇന്ത്യക്കാർ കാശുണ്ടാക്കാൻ പഠിച്ചു; എങ്കിലും മാറ്റേണ്ട ശീലങ്ങൾ എന്തെല്ലാം?

നികുതി ആനുകൂല്യം

നികുതി ആനുകൂല്യം

കിസാൻ വികാസ് പത്ര കാര്യമായ നികുതി ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്. കിസാൻ വികാസ് പത്ര സർട്ടിഫിക്കറ്റുകൾ ഇഷ്യു ചെയ്ത തീയതി മുതൽ രണ്ടര വർഷത്തിന് ശേഷമോ 30 മാസത്തിന് ശേഷമോ പിൻവലിക്കാവുന്നതാണ്.

യുവാക്കൾ തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ, ഇല്ലെങ്കിൽ ഭാവിയിൽ നിങ്ങൾ ദരിദ്രരാകും

നേരത്തെ പിൻവലിച്ചാൽ

നേരത്തെ പിൻവലിച്ചാൽ

30 മാസത്തിനു ശേഷം നിക്ഷേപ തുക പിൻ‌വലിക്കുകയാണെങ്കിൽ, നിക്ഷേപിക്കുന്ന ഓരോ 1,000 രൂപയ്ക്കും അക്കൗണ്ട് ഉടമയ്ക്ക് 1,173 രൂപ ലഭിക്കും. 3 വർഷത്തിനുശേഷമാണ് തുക പിൻവലിക്കുന്നതെങ്കിൽ 1,211 രൂപ ലഭിക്കും. മൂന്നര വർഷത്തിനുശേഷമാണ് പിൻവലിക്കുന്നതെങ്കിൽ 1,251 രൂപ ലഭിക്കും.

malayalam.goodreturns.in

English summary

കിസാൻ വികാസ് പത്ര: 113 മാസത്തിനുള്ളിൽ നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കാം

India Post offers nine small savings schemes such as Public Provident Fund (PPF), National Savings Certificates (NSC), Recurring Deposit (RD), Kisan Vikas Patra (KVP) and Sukanya Samurdhi Scheme. Kisan Vikas Patra is one of the best investment schemes. Read in malayalam.
Story first published: Saturday, October 12, 2019, 8:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X