എന്താണ് ധൻതേരസ്? ധൻതേരസിന് സ്വർണം വാങ്ങുന്നവ‍‍ർ ഇക്കാര്യങ്ങൾ സൂക്ഷിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിക്കവരും സ്വർണവും സ്വർണ്ണാഭരണങ്ങളും വാങ്ങുന്ന സമയമാണ് ധൻതേരസ്. ഹിന്ദുമത വിശ്വാസമനുരിച്ച് ഈ ദിവസം സ്വർണം വാങ്ങുന്നത് ശുഭസൂചനകമായാണ് കണക്കാക്കപ്പെടുന്നത്. എന്താണ് ധൻതേരസ് എന്നും ധൻതേരസ് ദിവസം സ്വർണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നും നോക്കാം.

എന്താണ് ധൻതേരസ്?
 

എന്താണ് ധൻതേരസ്?

അഞ്ചുദിവസം നീണ്ടുനില്‍ക്കുന്നതാണ് ഇന്ത്യയിൽ പലയിടങ്ങളിലും ദീപാവലി ആഘോഷങ്ങള്‍. ധന്‍തേരസോടെയാണ് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. സമ്പത്തിന്‍റെ ദിവസമാണ് ധന്‍തേരസ്. ഹൈന്ദവ വിശ്വാസമനുസരിച്ച് അക്ഷയ തൃതിയ പോലെതന്നെ 'ധന്‍തേരസ് ദിവസത്തിലും സ്വര്‍ണം വാങ്ങുന്നത് വളരെ ശുഭകരമാണ്.

ഏറ്റവും കൂടുതൽ ഇറക്കുമതി

ഏറ്റവും കൂടുതൽ ഇറക്കുമതി

ഇന്ത്യയാണ് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യം. പ്രതിവർഷം 700-800 ടൺ സ്വർണമാണ് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഇന്ന് ആളുകൾക്ക് ഭൗതിക സ്വർണത്തോടുള്ള താത്പര്യം അൽപ്പം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ആളുകൾക്ക് സ്വർണം വാങ്ങാൻ ജ്വല്ലറി ഷോപ്പുകളെ മാത്രം ആശ്രയിക്കേണ്ടതില്ല. ഓൺലൈനായി ഡിജിറ്റൽ ​ഗോൾഡ് വാങ്ങാവുന്നതാണ്.

ധൻതേരസ്, ദീപാവലി ദിനങ്ങൾ ജൂവലറിക്കാർക്ക് ചാകര, ആഭരണങ്ങൾക്ക് പകരം സ്വർണം ഇങ്ങനെ വാങ്ങൂ

ആഭരണം വാങ്ങുന്നവർ സൂക്ഷിക്കുക

ആഭരണം വാങ്ങുന്നവർ സൂക്ഷിക്കുക

സ്വർണം ആഭരണമായാണ് വാങ്ങുന്നതെങ്കിൽ സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കേണ്ടതുണ്ട്. ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളിൽ നാല് പ്രധാന ഘടകങ്ങൾ തിരയണം, അതായത് ബിഐഎസ് ഹോൾമാർക്ക്, കാരാട്ടിന്റെ പരിശുദ്ധി, കേന്ദ്രത്തിന്റെ തിരിച്ചറിയൽ നമ്പർ, ജ്വല്ലറിയുടെ തിരിച്ചറിയൽ അടയാളം.

ദീപാവലിയ്ക്ക് സ്വർണം വാങ്ങാനിരിക്കുന്നവർ സൂക്ഷിക്കുക; ഇക്കാര്യങ്ങൾ ഒരിയക്കലും ചെയ്യരുത്

മൂന്ന് തരം സ്വ‍ർണം

മൂന്ന് തരം സ്വ‍ർണം

ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഹാൾമാർക്കിംഗിനുള്ള അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റിയാണ്. മൂന്ന് ഗ്രേഡുകളിലായി സ്വർണ്ണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അതായത് 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ്. ഹാൾമാർക്കിംഗ് പദ്ധതിയുടെ രണ്ട് പ്രധാന ലക്ഷ്യങ്ങൾ താഴെ പറയുന്നവയാണ്.

  • മായം ചേർത്ത സ്വർണത്തിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക
  • സൂക്ഷ്മതയുടെയും വിശുദ്ധിയുടെയും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാൻ നിർമ്മാതാക്കളെ നിർബന്ധിതരാക്കുക
ബി‌ഐ‌എസ് മാർക്ക്

ബി‌ഐ‌എസ് മാർക്ക്

ഹോൾ‌മാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങളിൽ ബി‌ഐ‌എസ് ലോഗോ ഉണ്ടായിരിക്കും. ഇത് ലൈസൻസുള്ള ലബോറട്ടറികളിൽ സ്വർണത്തിന്റെ പരിശുദ്ധി പരിശോധിച്ചതായി സൂചിപ്പിക്കുന്നു. Bis.gov.in അനുസരിച്ച്, ഇന്ത്യയിലെ ഏക ഏജൻസിയാണ് ബി‌ഐ‌എസ്, ഇത് ജ്വല്ലറിയുടെ വിശുദ്ധി ഉറപ്പാക്കാൻ സർക്കാർ അംഗീകരിച്ചിട്ടുള്ളതാണ്.

സ്വർണം വാങ്ങുന്നവരും വിൽക്കുന്നവരും സൂക്ഷിക്കുക; നിങ്ങൾ നൽകേണ്ട നികുതി ഇങ്ങനെ

കാരറ്റ്, ഫൈൻനെസ് നമ്പർ

കാരറ്റ്, ഫൈൻനെസ് നമ്പർ

ഇത് സ്വർണ്ണത്തിന്റെ വിശുദ്ധിയെ പ്രതിനിധീകരിക്കുന്നു. 2017 ജനുവരി 1 മുതൽ മൂന്ന് ഗ്രേഡുകൾക്ക് (22 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ്) സ്വർണങ്ങൾക്ക് മാത്രമാണ് ബിഐഎസ് ഹോൾമാർക്കിംഗ് നടത്തുന്നത്. 22 കാരറ്റ് സ്വർണ്ണത്തിന്റെ ഫൈൻനെസ് നമ്പർ 22K916 ആണ്. 18 കാരറ്റിന്റേത് 18K750 ആണ്. 14 കാരറ്റ് സ്വർണത്തിന്റെ ഫൈൻനെസ് നമ്പർ 14K585 എന്നാണ്. 24 കാരറ്റ് സ്വർണ്ണത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമായി കണക്കാക്കപ്പെടുന്നു.

ഹാൾമാർക്കിംഗ് സെന്ററിന്റെ ഐഡന്റിഫിക്കേഷൻ നമ്പർ

ഹാൾമാർക്കിംഗ് സെന്ററിന്റെ ഐഡന്റിഫിക്കേഷൻ നമ്പർ

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി പരിശോധിക്കുന്ന ലബോറട്ടറി, അവരുടെ ലോഗോ ആഭരണങ്ങളിൽ ഇടേണ്ടതുണ്ട്. ബിഐഎസിന്റെ ലൈസൻസുള്ള ലബോറട്ടറികൾക്ക് മാത്രമേ സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കാൻ കഴിയൂ. ഇതുകൂടാതെ, ഹാൾമാർക്കിംഗ് കേന്ദ്രം BIS ലൈസൻസുള്ളതാണോ അതോ bis.gov.in ൽ ഉണ്ടോ എന്നും പരിശോധിക്കാൻ കഴിയും.

ജ്വല്ലറിയുടെ തിരിച്ചറിയൽ അടയാളം

ജ്വല്ലറിയുടെ തിരിച്ചറിയൽ അടയാളം

ജ്വല്ലറികൾ അവരുടെ തിരിച്ചറിയൽ അടയാളംആഭരണത്തിൽ ഇടേണ്ടതുണ്ട്. ഇത് ഒരു ബി‌ഐ‌എസ് സർട്ടിഫൈഡ് ജ്വല്ലറി ആണോ എന്ന് പരിശോധിക്കാനാകും. ബി‌ഐ‌എസ് സാക്ഷ്യപ്പെടുത്തിയ ജ്വല്ലറികളുടെ പട്ടിക അതിന്റെ വെബ്‌സൈറ്റിൽ കാണാം. ഈ പട്ടിക സ്വർണ്ണ, വെള്ളി ജ്വല്ലറികളുടെ പേരും വിലാസവും അവരുടെ ലൈസൻസ് സാധുതയുള്ള തീയതിയും വാഗ്ദാനം ചെയ്യുന്നു.

malayalam.goodretunrs.in

English summary

എന്താണ് ധൻതേരസ്? ധൻതേരസിന് സ്വർണം വാങ്ങുന്നവ‍‍ർ ഇക്കാര്യങ്ങൾ സൂക്ഷിക്കുക

Diwali celebrations begin with Dhanteras. Dhanteras is the day of wealth. According to Hindu mythology, like Akshaya Tritiya, buying gold on Dhanteras day is precious. Read in malayalam.
Story first published: Wednesday, October 23, 2019, 9:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more