ധൻതേരസിനും ദീപാവലിയ്ക്കും സ്വർണം വാങ്ങുന്നത് കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും നേട്ടമുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലുടനീളം ഒരു വർഷം തന്നെ നിരവധി ഉത്സവങ്ങളും ആഘോഷങ്ങളുമാണുള്ളത്. രാജ്യത്തുടനീളം ആഡംബരത്തോടെ ആഘോഷിക്കുന്ന ചില ഉത്സവങ്ങളുണ്ട്. ധൻതേരസും ദീപാവലിയും ഇത്തരത്തിലുള്ള രണ്ട് ഉത്സവങ്ങളിൽ ഉൾപ്പെടുന്നു. ഓരോ ഉത്സവത്തോടും അനുബന്ധിച്ച് വ്യത്യസ്ത പുരാണങ്ങളും പാരമ്പര്യങ്ങളും ഉണ്ടെങ്കിലും, ധൻതേരസ് അവസരത്തിൽ സ്വർണം, വെള്ളി അല്ലെങ്കിൽ മറ്റ് വിലയേറിയ ലോഹങ്ങൾ വാങ്ങുന്നത് ശുഭ സൂചകമായാണ് കണക്കാക്കപ്പെടുന്നത്.

ആവശ്യക്കാർ കൂടും
 

ആവശ്യക്കാർ കൂടും

ധൻതേരസ് അല്ലെങ്കിൽ അക്ഷയ തൃതീയ പോലുള്ള ദിവസങ്ങളിൽ സ്വർണത്തിന്റെ ആവശ്യകതയിൽ വലിയ വർദ്ധനവുണ്ടാകുന്നത് പതിവാണ്. സ്വർണം വാങ്ങാനിരിക്കുന്നവർ പോലും ഈ ശുഭ ദിനങ്ങളിൽ വാങ്ങാനാണ് ആ​ഗ്രഹിക്കുക. സ്വർണ വിൽപ്പനയുടെ 40 ശതമാനവും നടക്കുന്നത് ഒക്ടോബർ മുതൽ നവംബർ വരെയുള്ള ഉത്സവകാലങ്ങളിലാണെന്ന് വ്യാപാരികൾ പറയുന്നു.

സമ്പന്നതയുടെ അടയാളം

സമ്പന്നതയുടെ അടയാളം

ആഗോളതലത്തിലെ അനിശ്ചിതത്വം, വ്യാപാര യുദ്ധങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ, മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥ തുടങ്ങിയ സാഹചര്യമായതിനാൽ നിക്ഷേപകർ സ്വർണ്ണത്തെ ഒരു സുരക്ഷിത താവളമാാണ് കണക്കാക്കുന്നത്. എന്നാൽ ഇന്ത്യയിൽ, സ്വർണം വാങ്ങുന്നത് ഒരു പരമ്പരാഗത രീതിയാണ്. മാത്രമല്ല മിക്കയിടങ്ങളിലും സമ്പന്നതുടെ അടയാളമായാണ് സ്വർണത്തെ കണക്കാക്കുന്നത്.

സ്വർണാഭരണം വേണ്ടാത്തവർക്ക് സ്വർണ ബോണ്ട്; ഒക്ടോബർ 25 വരെ വാങ്ങാൻ അവസരം

മക്കൾക്ക് വേണ്ടിയുള്ള സമ്പാദ്യം

മക്കൾക്ക് വേണ്ടിയുള്ള സമ്പാദ്യം

പരമ്പരാഗതമായി സമ്മാനങ്ങളായി നൽകാനും വിവാഹങ്ങളിലും ഉത്സവങ്ങളിലും മറ്റും ഉപയോഗിക്കുകയും ചെയ്യുന്ന ഒന്നാണ് സ്വ‍ർണം. പരമ്പരാഗതമായി, സ്വർണം ഒരാളുടെ മകൾക്കോ ​​മരുമകൾക്കോ ​​കൈമാറാനുള്ള നിക്ഷേപമായും (ആഭരണങ്ങളുടെ രൂപത്തിൽ) കണക്കാക്കുന്നു. മക്കൾക്ക് വേണ്ടി സ്വർണം വാങ്ങി കൂട്ടുന്നവരും നിരവധിയാണ്.

ധൻതേരസ്, ദീപാവലി ദിനങ്ങൾ ജൂവലറിക്കാർക്ക് ചാകര, ആഭരണങ്ങൾക്ക് പകരം സ്വർണം ഇങ്ങനെ വാങ്ങൂ

അധികമായാൽ..

അധികമായാൽ..

മക്കൾക്ക് വേണ്ടി പ്രത്യേക അവസരങ്ങളിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് നല്ലതാണെങ്കിലും അമിതമായി സ്വർണം വാങ്ങുന്നതും അണിഞ്ഞു നടക്കുന്നതും ​ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. പണപ്പെരുപ്പത്തെ പ്രതിരോധിക്കാൻ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ഒരു മികച്ച മാർ​ഗം തന്നെയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി പോലുള്ള കടുത്ത അനിശ്ചിതത്വങ്ങളിൽ മൊത്തം ആസ്തിയുടെ ഏകദേശം 3-5 ശതമാനം സ്വർണ്ണത്തിൽ നിക്ഷേപം നടത്താനാണ് വിദ​ഗ്ധർ ശുപാർശ ചെയ്യുന്നത്.

മികച്ച നിക്ഷേപ മാർ​ഗം

മികച്ച നിക്ഷേപ മാർ​ഗം

നിലവിൽ സ്വർണ വില ഏറ്റവും ഉയർന്ന നിലയിലാണ്. ഒക്ടോബർ 23 വരെയുള്ള കണക്കനുസരിച്ച് ഒരു വർഷത്തിൽ സ്വർണ വിലയിൽ 16% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിക്ഷേപ ആവശ്യങ്ങൾക്കായി മാത്രം സ്വർണം വാങ്ങാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ആഭരണങ്ങൾക്ക് പകരം ​ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) അല്ലെങ്കിൽ സോവറിൻ ​ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) തുടങ്ങിയ പരിഗണിക്കുക.

ദീപാവലിയ്ക്ക് സ്വർണം വാങ്ങാനിരിക്കുന്നവർ സൂക്ഷിക്കുക; ഇക്കാര്യങ്ങൾ ഒരിയക്കലും ചെയ്യരുത്

നേട്ടം എന്ത്?

നേട്ടം എന്ത്?

ഇവ രണ്ടും ആഭരണത്തേക്കാൾ ഉയർന്ന വരുമാനം നൽകുമെന്നല്ല, ഈ രണ്ട് ഓപ്ഷനുകളിലും ഇടപാട് ചെലവ് ഗണ്യമായി കുറവായിരിക്കും. കൂടാതെ സോവറിൻ ​ഗോൾഡ് ബോണ്ട് 2.5% അധിക വാർഷിക പലിശ നൽകുന്നു. കൂടാതെ, ഇടിഎഫുകളിലോ എസ്ജിബികളിലോ നിക്ഷേപിക്കുമ്പോൾ, സംഭരണത്തെയും സുരക്ഷയെയും കുറിച്ച് വിഷമിക്കേണ്ടതില്ല. ഭാഗികമായോ പൂർണ്ണമായും ഈ സ്വർണ്ണ രൂപങ്ങൾ എളുപ്പത്തിൽ പണമാക്കി മാറ്റാനും സാധിക്കും.

malayalam.goodreturns.in

English summary

ധൻതേരസിനും ദീപാവലിയ്ക്കും സ്വർണം വാങ്ങുന്നത് കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും നേട്ടമുണ്ടോ?

there are different myths and traditions associated with each festival.Buying gold, silver or other precious metals on the occasion of Dhanteras is considered auspicious.Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X