പണമുള്ളവർക്ക് കാശെറിഞ്ഞ് കാശുണ്ടാക്കാം, ഇന്ത്യയിലെ ഏറ്റവും വില കൂടിയ 5 ഓഹരികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വില കമ്പനിയുടെ നിലവിലെ മൂല്യത്തിനോ കമ്പനിയുടെ മാർക്കറ്റ് വിലയ്‌ക്കോ നൽകുന്ന ഒന്നാണ്. ഓഹരികളുടെ ഡിമാൻഡ് ഉയരും തോറും ഓഹരി വില മുകളിലേക്ക് ഉയരും. ചില്ലറ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഉയർന്ന വിലയുള്ള ഓഹരികൾ വാങ്ങുന്നത് അത്ര എളുപ്പമല്ല. ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഏറ്റവും ഉയർന്ന വിലയുള്ള 5 ഓഹരികൾ ഇതാ..

 

എം‌ആർ‌എഫ്

എം‌ആർ‌എഫ്

ടയർ നിർമാണ കമ്പനിയായ എംആർഎഫിന് ഏറ്റവും ഉയർന്ന ഓഹരി വിലയാണുള്ളത്. 68312 രൂപയാണ് എംആർഎഫിന്റെ ഓഹരി വില. ഓഹരിയുടെ 52 ആഴ്ചത്തെ ഉയർന്ന നിരക്ക് 73500 രൂപയാണ്. ഈ ഓഹരിയുടെ എക്കാലത്തെയും ഉയർന്ന വില 81,426 രൂപയാണ്. ഒരു മികച്ച ദീർഘകാല നിക്ഷേപമായാണ് നിലവിൽ എം‌ആർ‌എഫിനെ അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഗതാഗതം വർദ്ധിച്ചതും ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതും കമ്പനിയ്ക്ക് ഗുണകരമായിട്ടുണ്ട്.

കേരളത്തിൽ സ്വ‍‍ർണ വില ഇന്ന് കൂപ്പുകുത്തി; ഇന്നത്തെ സ്വർണ നിരക്ക് അറിയാം, ഇനി വില എങ്ങോട്ട്?

ഹണിവെൽ ഓട്ടോമേഷൻ

ഹണിവെൽ ഓട്ടോമേഷൻ

ടെലികമ്മ്യൂണിക്കേഷൻ ഉപകരണ വിഭാഗത്തിൽ നിന്നുള്ള ഈ കമ്പനി ഇന്ത്യൻ ഓഹരികളിലെ ഏറ്റവും വിലയുള്ള രണ്ടാമത്തെ ഓഹരിയാണ്. 29891 രൂപയാണ് ഹണിവെൽ ഓഹരികളുടെ വില. ഓഹരിയുടെ 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന വില 39499 രൂപയാണ്. കമ്പനിയുടെ വിപണി മൂല്യം 26292 കോടി രൂപയാണ്.

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

ശ്രീ സിമൻറ്സ്

ശ്രീ സിമൻറ്സ്

അവസാന ക്ലോസിംഗ് വില പ്രകാരം ഇന്ത്യൻ എക്സ്ചേഞ്ചുകളിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെ ഓഹരിയാണിത്. 22150 രൂപയാണ് വില. കമ്പനിയുടെ വിപണി മൂല്യം 79,919 കോടി രൂപയാണ്. ഉത്തരേന്ത്യൻ മേഖലയിലെ ഏറ്റവും വലിയ സിമൻറ് ഉൽ‌പാദന കമ്പനിയാണിത്. ശ്രീ സിമൻറ്സ് കൂടാതെ ഊർജ്ജ ഉൽ‌പാദനത്തിലും ശ്രീ പവർ, ശ്രീ മെഗാ പവർ എന്ന ബ്രാൻഡിന് കീഴിലും വിപണനം നടത്തുന്നുണ്ട്.

ദീപാവലിയ്ക്ക് വാങ്ങാൻ ഏറ്റവും മികച്ച അഞ്ച് ഓഹരികൾ; നേടാം കൈ നിറയെ കാശ്

പേജ് ഇൻഡസ്ട്രീസ്

പേജ് ഇൻഡസ്ട്രീസ്

ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും ചെലവേറിയ നാലാമത്തെ ഓഹരിയാണ് ജോക്കി പോലുള്ള ബ്രാൻഡുകളുടെ ഉടമയായ പേജ് ഇൻഡസ്ട്രീസ്. എൻ‌എസ്‌ഇയിൽ 21581 രൂപയാണ് വില. 2010 നവംബർ 10 ന് പേജ് ഇൻഡസ്ട്രീസിന്റെ ഓഹരി വില വെറും 1351 രൂപയായിരുന്നു. അതായത് 10 വർഷത്തിനുള്ളിൽ ഏകദേശം 1500 ശതമാനം വരെയാണ് ഓഹരി വില ഉയർന്നിരിക്കുന്നത്. ഈ ഓഹരിയുടെ വിപണി മൂല്യം 23980 കോടി രൂപയാണ്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന നിരക്ക് 26882 രൂപയാണ്.

3എം ഇന്ത്യ

3എം ഇന്ത്യ

ഏറ്റവും പുതിയ ഓഹരി വിലകളെ അടിസ്ഥാനമാക്കി, 3 എം ഇന്ത്യ ഏറ്റവും വിലയേറിയ അഞ്ചാമത്തെ ഓഹരിയാണ്. 20183 രൂപയാണ് വില. കമ്പനിയുടെ വിപണി മൂല്യം 22717 കോടി രൂപയാണ്. മൊബൈൽ‌ ഘടകങ്ങൾ‌ നിർമ്മിക്കുന്നതിനായി പുതിയ യൂണിറ്റുകൾ‌ ആരംഭിക്കുമെന്ന്‌ ഐ‌സി‌ഐ‌സി‌ഐ സെക്യൂരിറ്റീസ് റിപ്പോർട്ടിൽ പറയുന്നു. ഫെയ്സ് മാസ്കുകൾ, കൈയ്യുറകൾ, സാനിറ്റൈസറുകൾ എന്നിവ ഉൾപ്പെടെ കമ്പനി വിൽക്കുന്ന വ്യാവസായിക ഉപഭോഗവസ്തുക്കളുടെ ആവശ്യം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

Read more about: stocks price വില ഓഹരി
English summary

5 Most Expensive Stocks In India, Explained Here | പണമുള്ളവർക്ക് കാശെറിഞ്ഞ് കാശുണ്ടാക്കാം, ഇന്ത്യയിലെ ഏറ്റവും വില കൂടിയ 5 ഓഹരികൾ

Here are the 5 most valuable stocks on the Indian Stock Exchange. Read in malayalam.
Story first published: Sunday, November 22, 2020, 9:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X