1 വർഷത്തേക്ക് 7.50%; ഹ്രസ്വകാലത്തേക്ക് മികച്ച പലിശ നൽകുന്നത് കേരളകരയിലെ ബാങ്കുകൾ തന്നെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് നിക്ഷേപങ്ങളെ ആശ്രയിക്കുന്നവർക്ക് അനുകൂലമായ കാലമാണിത്. നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയരുന്നതിനാൽ പരമ്പരാ​ഗത സ്ഥിര നിക്ഷേപത്തിൽ നിന്ന് ഇപ്പോൾ നല്ല ആദായം ലഭിക്കുന്നുണ്ട്. നിലവിൽ ബാങ്കുകൾ‍ നൽകുന്ന പലിശ നിരക്ക് നോക്കിയാൽ ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് ​ഗുണകരം. ഹ്രസ്വകാലത്തേക്ക് മികച്ച പലിശ നൽകുന്ന ബാങ്കുകൾ പരിശോധിച്ചാൽ കേരളത്തിൽ നിന്നുള്ള ബാങ്കുകൾ ഇക്കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നുണ്ട്. ഇവയുടെ പലിശ നിരക്ക് പരിശോധിക്കാം.

 

സൗത്ത് ഇന്ത്യൻ ബാങ്ക്

സൗത്ത് ഇന്ത്യൻ ബാങ്ക്

കേരളത്തിൽ നിന്നുള്ള സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കാണ് ഒരു വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ആകർഷകമായ പലിശ നിരക്ക് നൽകുന്നത്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പൊതു വിഭാ​ഗത്തിന് 2.65 ശതമാനം മുതൽ 6 ശതമാനം വരെയാണ് പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് ഇത് 3.15 ശതമാനം മുതൽ 6.50 ശതമാനം വരെയാണ് പലിശ നിരക്ക്.

ഒരു വർഷം 1 ദിവസം കാലാവധി

ഒരു വർഷം 1 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഉയർന്ന പലിശ നൽകുന്നത്. പൊതു വിഭാ​ഗത്തിന് 7.00 ശതമാനവും മുതിർന്ന പൗരമാർക്ക് 7.50 ശതമാനവുമാണ് പലിശ നിരക്ക്. 1 വർഷത്തിനും 3 വർഷത്തിനും ഇടയിൽ മികച്ച പലിശ സൗത്ത് ഇന്ത്യൻ ബാങ്ക് നൽകുന്നു. 

Also Read: കയ്യിലെ പണത്തിന് അധിക പലിശ വേണോ? സേവിം​ഗ്സ് അക്കൗണ്ടിന് പകരം ഇതാ ഇങ്ങനെ നിക്ഷേപിക്കാംAlso Read: കയ്യിലെ പണത്തിന് അധിക പലിശ വേണോ? സേവിം​ഗ്സ് അക്കൗണ്ടിന് പകരം ഇതാ ഇങ്ങനെ നിക്ഷേപിക്കാം

പലിശ നിരക്ക്

പലിശ നിരക്ക്

* 7-30 ദിവസത്തേക്ക് - 2.65%

* 31-90 ദിവസത്തേക്ക്- 3.25%

* 91-99 ദിവസത്തേക്ക്- 4.25%

* 100 ദിവസത്തേക്ക്- 5.50%

* 101-180 ദിവസം- 4.25%

* 181-1 വര്‍ഷത്തില്‍ താഴെ- 4.60%

* 1 വര്‍ഷം- 6.50%

* 1 വര്‍ഷം 1 ദിവസം- 7%

* 1 വര്‍ഷം 2 ദിവസം- 30 ദിവസത്തില്‍ കുറവ്- 6.50%

* 30 മാസം- 7%

* 30 മാസം മുതല്‍ 5 വര്‍ഷം വരെ- 5.90%

* 5 വര്‍ഷം- 10 വര്‍ഷം- 6%

എല്ലാ സ്ഥിര നിക്ഷേപങ്ങൾക്കും മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. കേരളത്തിൽ നിന്നുള്ള മറ്റു ഷെഡ്യൂൾഡ് ബാങ്കുകളുടെ പലിശ നിരക്ക് നോക്കാം. 

Also Read: സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം വര്‍ധിപ്പിക്കാം; ഈ വഴികള്‍ അറിഞ്ഞുവെയ്ക്കൂAlso Read: സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം വര്‍ധിപ്പിക്കാം; ഈ വഴികള്‍ അറിഞ്ഞുവെയ്ക്കൂ

കാത്തലിക്ക് സിറയൻ ബാങ്ക്

കാത്തലിക്ക് സിറയൻ ബാങ്ക്

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കാണ് കാത്തലിക്ക് സിറിയന്‍ ബാങ്ക്. 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 3 ശതമാനം മുതല്‍ 6 ശതമാനം വരെയാണ് ബാങ്ക് നല്‍കുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക നിരക്കും ലഭിക്കും.

555 ദിവസത്തേക്കും 750 ദിവസത്തേക്കുമുള്ള പ്രത്യേക സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നത്. യഥാക്രമം 7 ശതമാനം, 7.50 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കും ഇതേ നിരക്കാണ്. 

Also Read: പ്രായം 30 കടന്നോ; എങ്കിൽ ഇനി കാശുണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കാം; ഈ 5 അക്കൗണ്ടുകൾ കയ്യിലുണ്ടോAlso Read: പ്രായം 30 കടന്നോ; എങ്കിൽ ഇനി കാശുണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കാം; ഈ 5 അക്കൗണ്ടുകൾ കയ്യിലുണ്ടോ

ഫെഡറൽ ബാങ്ക്

ഫെഡറൽ ബാങ്ക്

എറണാകുളം ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക് 3 ശതമാനം മുതല്‍ 6.30 ശതമാനം പലിശ നല്‍കുന്നു. ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്നത് 700 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിനാണ്. 700 ദിവസത്തേക്ക് 7.25 ശതമാനം പലിശ പൊതുവിഭാഗത്തിന് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കിത് 7.75 ശതമാനമാണ്. ഫെഡറൽ ബാങ്കിൽ 5 വർഷത്തേക്കുള്ള നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 7 ശതമാനം പലിശ ലഭിക്കും.

Read more about: investment fixed deposit
English summary

7.50 Percentage Interest For 1 Year; Kerala Based Banks Gives Best Interest For Short Term; Details

7.50 Percentage Interest For 1 Year; Kerala Based Banks Gives Best Interest For Short Term; Details, Read In Malayalam
Story first published: Tuesday, December 6, 2022, 22:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X