ചെറുകിട ബാങ്കുകളിൽ കാശിട്ടാൽ 7% മുതൽ 8% വരെ പലിശ, ഈ ബാങ്കുകളിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇപ്പോൾ സ്ഥിര നിക്ഷേപത്തിന് ഏറ്റവും ലാഭകരമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത് ചെറുകിട ധനകാര്യ ബാങ്കുകളാണ്. രാജ്യത്ത് വാണിജ്യ ബാങ്കുകൾ പരമാവധി 5.5% പലിശനിരക്കാണ് നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. അതേസമയം, ചെറുകിട ധനകാര്യ ബാങ്കുകൾ നിങ്ങൾക്ക് എട്ട് ശതമാനം വരെ ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യും. പക്ഷേ, ഈ ചെറുകിട ധനകാര്യ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത് ഉചിതമാണോ? എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിക്കാം.

 

ചെറുകിട ധനകാര്യ ബാങ്കുകൾ എത്രത്തോളം സുരക്ഷിതമാണ്?

ചെറുകിട ധനകാര്യ ബാങ്കുകൾ എത്രത്തോളം സുരക്ഷിതമാണ്?

ചെറുകിട ധനകാര്യ ബാങ്കുകളെ നിയന്ത്രിക്കുന്നത് രാജ്യത്തെ സമ്പൂർണ്ണ വാണിജ്യ ബാങ്കുകളെപ്പോലെ റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങളാണ്. വാണിജ്യ ബാങ്കുകൾക്കായി ക്യാഷ് റിസർവ് റേഷ്യോ ആവശ്യകതകൾ, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ ആവശ്യകത മുതലായ എല്ലാ മാനദണ്ഡങ്ങളും ചെറുകിട ധനകാര്യ ബാങ്കുകൾക്കും ബാധകമാണ്. യോഗ്യതാ മാനദണ്ഡം, പ്രൊമോട്ടർ സംഭാവന എന്നിവ പോലുള്ള മറ്റ് ആവശ്യകതകളും റിസർവ് ബാങ്ക് നിർവചിക്കുന്നു, കാലാകാലങ്ങളിൽ അവ മാറാം. ചുരുക്കത്തിൽ, ശരിയായ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ചെറുകിട ധനകാര്യ ബാങ്കുകൾ കൂടുതൽ സുരക്ഷിതമാണ്.

5 ലക്ഷം രൂപ വരെ നിക്ഷേപം

5 ലക്ഷം രൂപ വരെ നിക്ഷേപം

നിങ്ങൾ ചെറുകിട ധനകാര്യ ബാങ്കുകളിൽ നിക്ഷേപം നടത്തുകയാണെങ്കിൽ, അവയ്ക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സേവിംഗ്സ്, കറന്റ്, റിക്കറിംഗ് നിക്ഷേപം എന്നിവയും ഇൻഷുറൻസിന് കീഴിൽ വരും. അതിനാൽ, 5 ലക്ഷം രൂപ വരെ നിക്ഷേപം നടത്താൻ പ്രത്യേകം ശ്രദ്ധിക്കുക. പലിശ തുക അടക്കമാണ് അഞ്ച് ലക്ഷം രൂപ. നിങ്ങൾക്ക് രണ്ട് വ്യത്യസ്ത ചെറുകിട ഫിനാൻസ് ബാങ്കുകളിൽ നിക്ഷേപമുണ്ടെങ്കിൽ അവ പ്രത്യേകമായി ഇൻഷ്വർ ചെയ്യപ്പെടും.

പ്രമുഖ നിക്ഷേപ പദ്ധതികളിൽ ചുമത്തുന്ന നികുതിയെക്കുറിച്ചറിയാം

സുരക്ഷിതമോ?

സുരക്ഷിതമോ?

സ്ഥിര നിക്ഷേപങ്ങളുടെ ഇൻഷുറൻസ് തുക 5 ലക്ഷം രൂപ വരെ ആയതിനാൽ ചെറുകിട ധനകാര്യ ബാങ്കുകളിൽ നിക്ഷേപിക്കുന്നത് ഒരു പരിധി വരെ സുരക്ഷിതമാണ്. എന്നിരുന്നാലും, നമുക്കെല്ലാവർക്കും അറിയാം ഒരു ബാങ്ക് തകരാറിലായാൽ, നിങ്ങളുടെ പണം തിരികെ ലഭിക്കുന്നത് ഒരു തടസ്സമാകാം. രാജ്യത്തെ പല ചെറുകിട ധനകാര്യ ബാങ്കുകളും 7 മുതൽ 8 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉയർന്ന പലിശ നൽകുന്ന ചെറുകിട ഫിനാൻസ് ബാങ്കുകളിൽ കാശ് നിക്ഷേപിച്ചിട്ടുണ്ടോ? പണി കിട്ടുമോ?

മികച്ച ഓപ്ഷൻ

മികച്ച ഓപ്ഷൻ

കൊവിഡ് -19 കേസുകളും സാമ്പത്തിക പ്രവർത്തനങ്ങളുടെ തകർച്ചയും ഉണ്ടെങ്കിലും, ചെറുകിട ധനകാര്യ ബാങ്കുകളെ സംബന്ധിച്ച് ആശങ്ക വേണ്ട. എന്നിരുന്നാലും ചെറുകിട ഫിനാൻസ് ബാങ്കിൽ ചെറിയ നിക്ഷേപങ്ങൾ നടത്തുന്നതാണ് ഉചിതം. ഉയർന്ന പലിശ നിരക്കാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ചെറുകിട നിക്ഷേപം തന്നെയാണ് മികച്ച ഓപ്ഷൻ. ചില ചെറുകിട ധനകാര്യ ബാങ്കുകൾ ലിസ്റ്റുചെയ്ത സ്ഥാപനങ്ങളാണ്, അവയ്ക്ക് ദീർഘകാല ട്രാക്ക് റെക്കോർഡുമുണ്ട്.

ഇനി എഫ്ഡിയിൽ കാശിടണോ? ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് എസ്‌ബി‌ഐയിൽ വെറും 4.9% പലിശ

English summary

7% To 8% Interest On Cash Deposited In Small Finance Banks, Is It Safe To Invest In These Banks? | ചെറുകിട ബാങ്കുകളിൽ കാശിട്ടാൽ 7% മുതൽ 8% വരെ പലിശ, ഈ ബാങ്കുകളിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമോ?

Is it appropriate to deposit money in small finance banks? | Read in malayalam.
Story first published: Sunday, October 18, 2020, 13:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X