7ാം ശമ്പളക്കമ്മീഷന്‍; കുടുംബ പെന്‍ഷന്‍ പരിധി 1.5 ലക്ഷം രൂപയായി ഉയര്‍ത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് (സിസിഎസ് - പെന്‍ഷന്‍) 1972 നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായ മാതാ പിതാക്കളുടെ കുട്ടികള്‍ക്ക് നല്‍കി വരുന്ന കുടുംബ പെന്‍ഷന്‍ തുക പരമാവധി 1.25 ലക്ഷം രൂപയാക്കി ഉയര്‍ത്തി. എന്നാല്‍ ഈ പെന്‍ഷന്‍ തുക ലഭിക്കണമെങ്കില്‍ ചില നിബന്ധനകളൊക്കെയുണ്ട്. അവയെപ്പറ്റി കൂടുതലായി അറിയാം.

 
7ാം ശമ്പളക്കമ്മീഷന്‍; കുടുംബ പെന്‍ഷന്‍ പരിധി 1.5 ലക്ഷം രൂപയായി ഉയര്‍ത്തി

2021 ഫെബ്രുവരി മാസത്തിലാണ് കുടുംബ പെന്‍ഷനുകളുടെ പരമാവധി പരിധി മാസം 45,000 രൂപയില്‍ നിന്നും 1,25,000 രൂപയാക്കി ഉയര്‍ത്തിയത്. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് കഴിഞ്ഞ ദിവസം കുടുംബ പെന്‍ഷന്‍ തുക 45,000 രൂപയില്‍ നിന്നും 1.25 ലക്ഷം രൂപയായി ഉയര്‍ത്തിയിരിക്കുന്നതായി വ്യക്തമാക്കി.

Also Read : പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ? കൂടുതല്‍ നേട്ടം ഏതില്‍ നിന്നും?

മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രയാസങ്ങളില്ലാതെ കഴിയുവാന്‍ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ കുടുംബത്തിന് മതിയായ സാമ്പത്തീക പരിരക്ഷയും ഇതിലൂടെ ഉറപ്പാക്കപ്പെടുന്നു.

Also Read : പ്രധാന്‍ മന്ത്രി മുദ്ര യോജന; 10 ലക്ഷം രൂപയുടെ സാമ്പത്തീക സഹായം പിഎന്‍ബി വഴിയും

പെന്‍ഷന്‍ ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കുടുംബ പെന്‍ഷന്‍ തുകയിലെ വര്‍ധനവ് സംബന്ധിച്ച വ്യക്തമായ ഉത്തരവ് പുറത്തിറക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തേയുണ്ടായിരുന്ന പെന്‍ഷന്‍ പരിധിയുടെ രണ്ടരമടങ്ങ് ഉയര്‍ന്ന തുകയാണ് ഇപ്പോള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

Also Read : എസ്ബിഐയുടെ പ്രത്യേക നിക്ഷേപ പദ്ധതി; പലിശ നിരക്കും മറ്റ് നേട്ടങ്ങളും അറിയാം

സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് (പെന്‍ഷന്‍) റൂള്‍സ് 1972ന് കീഴിലുള്ള 54ാം നിയമത്തിലെ 11ാം ഉപ നിയമ പ്രകാരം ഭാര്യയും ഭര്‍ത്താവും സര്‍ക്കാര്‍ ജീവനക്കാരായിരിക്കുകയും, പ്രസ്തുത നിയമത്തിന് വിധേയമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവരുടെ മരണ ശേഷം കുട്ടിയ്ക്ക് രണ്ട് കുടുംബ പെന്‍ഷന് അര്‍ഹതയുണ്ട്. മാതാവിന്റെയും പിതാവിന്റെയും പെന്‍ഷന്‍ വിഹിതമാണത്.

Also Read : ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഈ പിഴവുകള്‍ ഒഴിവാക്കാം

നേരത്തേ ഇത്തരം പെന്‍ഷനുകളുടെ പരമാവധി തുക 45,000 രൂപയ്ക്ക് മുകളിലാകരുതെന്നായിരുന്നു നിഷ്‌കര്‍ഷിച്ചിരുന്നത്. ആറാം കേന്ദ്ര ശമ്പള കമ്മീഷന്‍ നിര്‍ദേശ പ്രകാരം 50 ശതമാനം, 30 ശതമാനം നിരക്കില്‍ ഉയര്‍ന്ന പരിധിയായി 90,000 രൂപ നിശ്ചയിച്ചുകൊണ്ട് മാസം 45,000 രൂപയും 27,000 രൂപയുമാണ് കുടുംബ പെന്‍ഷന്‍ തുകയായി നല്‍കിയിരുന്നത്.

Also Read : മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും മികച്ച നേട്ടം സ്വന്തമാക്കാനിതാ ചില മാര്‍ഗങ്ങള്‍!

ഏഴാം ശമ്പള കമ്മീഷന്‍ നിലവില്‍ വന്നതോടെ ഉയര്‍ന്ന പെന്‍ഷന്‍ പരിധി മാസം 2,5000 രൂപയായി പുതുക്കി നിശ്ചയിച്ചു. അതിനാല്‍ സിസിഎസ് (പെന്‍ഷന്‍ ) നിയമത്തിലെ റൂള്‍ 54 (11) പ്രകാരമുള്ള തുക മാസം 1,25000 രൂപയായി നിശ്ചയിച്ചു.

Also Read : അമൂല്‍, പോസ്റ്റ് ഓഫീസ്, ആധാര്‍ ഫ്രാഞ്ചൈസികളിലൂടെ ബിസിനസ് ആരംഭിക്കൂ; ഓരോ മാസവും ലക്ഷങ്ങള്‍ സമ്പാദിക്കാം

 

നിലവിലുളള നിയമ പ്രകാരം മാതാ പിതാക്കള്‍ സര്‍ക്കാര്‍ ജീവനക്കാരായിരിക്കുകയും സേവന കാലയളവിലോ റിട്ടയര്‍മെന്റിന് ശേഷമോ അവരില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്താല്‍ പങ്കാളിക്കായിരിക്കും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള അര്‍ഹത.

Also Read : മാസം 210 രൂപ വീതം നിക്ഷേപിക്കുവാന്‍ തയ്യാറുണ്ടോ? നേടാം 5,000 രൂപ പ്രതിമാസ പെന്‍ഷന്‍

പങ്കാളിയും മരണപ്പെട്ടാല്‍ മരണപ്പെട്ട മാതാപിതാക്കളുടെ പേരിലുള്ള രണ്ട് പെപെന്‍ഷന്‍ തുക കുട്ടിയ്ക്ക് ലഭിക്കും. എന്നാല്‍ ഇതിനായി ചില നിബന്ധനകള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഇരു പെന്‍ഷന്‍ തുകയും കുട്ടിയ്ക്ക് സ്വീകരിക്കുവാന്‍ സാധിക്കുകയുള്ളൂ.

Read more about: pension
English summary

7th Pay Commission ; Family pensions upper ceiling was raised to Rs 1.25 lakh | 7ാം ശമ്പളക്കമ്മീഷന്‍; കുടുംബ പെന്‍ഷന്‍ പരിധി 1.5 ലക്ഷം രൂപയായി ഉയര്‍ത്തി

7th Pay Commission ; Family pensions upper ceiling was raised to Rs 1.25 lakh
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X