നിങ്ങളുടെ കാറിനും ബൈക്കിനും ഇനി നോമിനിയെ നിശ്ചയിക്കാം! എങ്ങനെയെന്ന് അറിയേണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണപ്പെട്ട ഒരു വ്യക്തിയുടെ കാറോ ബൈക്കോ വില്‍പ്പന നടത്തുക എന്നത് ഇന്ന് ഏറെ നൂലാമാലാകള്‍ നിറഞ്ഞ കാര്യമാണ്. മരണപ്പെട്ട വ്യക്തിയുടെ നിയമപരമായുള്ള പിന്തുടര്‍ച്ചാ അവകാശിയുടെ പേരിലേക്ക് വാഹനത്തിന്റെ ഉടമസ്ഥത മാറ്റേണ്ടതായിട്ടുണ്ട്. ഇതിനായി പല ഓഫീസുകള്‍ കയറിയിറങ്ങേണ്ടതായും വരും.

 

നിങ്ങളുടെ കാറിനും ബൈക്കിനും ഇനി നോമിനിയെ നിശ്ചയിക്കാം! എങ്ങനെയെന്ന് അറിയേണ്ടേ?

ഓരോ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ക്കുമനുസരിച്ച് നടപടിക്രമങ്ങള്‍ വ്യത്യാസപ്പെട്ടേക്കാം. മരണപ്പെട്ട വ്യക്തിയും ആ വ്യക്തിയുടെ നിയമപരമായ പിന്തുടര്‍ച്ചാവകാശിയും വ്യത്യസ്ത പ്രദേശങ്ങളിലാണെങ്കില്‍ പ്രവൃത്തികള്‍ കൂടുതല്‍ സങ്കീര്‍ണമാകും.

30 വയസ്സിന് മുമ്പ് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട സാമ്പത്തിക പാഠങ്ങള്‍

എന്നാല്‍ ഇത്തരം പ്രയാസങ്ങളെല്ലാം അവസാനിക്കുവാന്‍ പോവുകയാണ്. 1989 ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേയ്‌സ് മന്ത്രാലയം ഭേദഗതികള്‍ വരുത്തുന്ന കാര്യങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

വാഹന ഉടമയ്ക്ക് രെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നോമിനിയായി ഒരു വ്യക്തിയെ ചേര്‍ക്കാവുന്നതാണ്. വാഹന ഉടമ മരണപ്പെടുമ്പോള്‍ വാഹനത്തിന്റെ ഉടമസ്ഥത നോമിനിയുടെ പേരിലേക്ക് മാറും. വാഹനം വാങ്ങുന്ന സമയത്തോ അതിന് ശേഷമോ വാഹന ഉടമയ്ക്ക് നോമിനിയെ ചേര്‍ക്കാവുന്നതാണ്. നോമിനിയെ ചേര്‍ക്കുന്ന സമയത്ത് തിരിച്ചറിയല്‍ രേഖ കൂടി സമര്‍പ്പിക്കേണ്ടതുണ്ട്.

നിങ്ങള്‍ക്ക് ഭവനവായ്പയുണ്ടോ? പലിശ നിരക്ക് കുറയ്ക്കുവാന്‍ ഉടന്‍ തന്നെ ബാങ്കിനെ സമീപിക്കൂ!

വാഹന ഉടമ മരണപ്പെട്ടാല്‍ നോമിനിയുടെ പേരിലേക്ക് വാഹനത്തിന്റെ ഉടമസ്ഥത മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക നോക്കാം.

ഉടമസ്ഥന്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ മുപ്പത് ദിവസത്തിനകം മരണ വിവരം രജിസറ്ററിംഗ് അതോറിറ്റിയെ നോമിനി അറിയിക്കേണ്ടതുണ്ട്.
ഇത് ചെയ്തുകഴിഞ്ഞാല്‍ സ്വന്തം വാഹനം പോലെ നോമിനിയ്ക്ക് വാഹനം മൂന്ന് മാസത്തേക്ക് ഉപയോഗിക്കുവാന്‍ സാധിക്കും.

വാഹനത്തിന്റെ ഉടമസ്ഥാവകാശം നോമിനിയുടേ പേരിലേക്ക് മാറ്റുന്നതിനായി വാഹന ഉടമ മരണപ്പെട്ടതിന്റെ മൂന്ന് മാസത്തിനുള്ളില്‍ നോമിനി ഫോറം 31 സമര്‍പ്പിക്കേണ്ടതുണ്ട്.

വിവാഹ ബന്ധം വേര്‍പ്പെടുത്തുകയോ, ആസ്തികള്‍ വിഭജിക്കുമ്പോഴോ, കൈമാറ്റം ചെയ്യുമ്പോഴോ ഉടമയ്ക്ക് നോമിനിയെ മാറ്റാവുന്നതാണ്.

റിസ്‌ക് എടുക്കാതെ കോടീശ്വരനാകണോ? 500 രൂപ മുടക്കി ഈ നിക്ഷേപം ആരംഭിക്കൂ!

വാഹനത്തിന്റെമേല്‍ വായ്പ നിലവിലുണ്ടെങ്കില്‍ നോമിനി ആദ്യം ആ ബാധ്യത അടച്ചു തീര്‍ക്കേണ്ടതുണ്ട്. വായ്പാ ദാതാവിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ലഭിച്ചതിന് ശേഷം മാത്രമേ ഉടമസ്ഥത കൈമാറ്റം ചെയ്യപ്പെടുകയുള്ളൂ.

ഉടമ മരണപ്പെട്ടതിന് ശേഷമുള്ള വാഹന കൈമാറ്റ പ്രക്രിയകള്‍ എളുപ്പമാക്കുകയാണ് നോമിനിയെ നിശ്ചയിക്കുവാനുള്ള സംവിധാനത്തിലൂടെ ചെയ്യുന്നത്. നടപടിക്രമങ്ങളുടെ സങ്കീര്‍ണതകള്‍ അതിലൂടെ ഒഴിവാകുകയും ചെയ്യുന്നു.

Read more about: car
English summary

add nominee to your vehicle - here's the reasons and procedures - explained |നിങ്ങളുടെ കാറിനും ബൈക്കിനും ഇനി നോമിനിയെ നിശ്ചയിക്കാം! എങ്ങനെയെന്ന് അറിയേണ്ടേ?

add nominee to your vehicle - here's the reasons and procedures - explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X