വിമാന യാത്ര സാധാരണക്കാര്‍ക്കും കീശയിലൊതുങ്ങും; 70 വിമാനങ്ങളുമായി രാകേഷ് ജുന്‍ജുന്‍വാലയുടെ പുതിയ സംരംഭം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണക്കാര്‍ക്ക് ഇപ്പോഴും കീശ കാലിയാകുന്ന കാര്യമാണ് വിമാന യാത്ര എന്നത്. എന്നാല്‍ ആകാശ യാത്രകള്‍ക്ക് ഇനി വലിയ തുക മുടക്കേണ്ടി വരില്ല എന്നാണ് മഹാ കോടീശ്വരനായ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലെ പറയുന്നത്. രാജ്യത്തെ ധാരാളം ജനങ്ങള്‍ക്ക് യാത്രാ ആവശ്യത്തിനായി വിമാനത്തെ ആശ്രയിക്കുവാന്‍ സാധിക്കുന്ന ഒരു നാളെയിലേക്കാണ് ജുന്‍ജുന്‍വാലെ പുതിയ നിക്ഷേപം നടത്തുന്നത്. തന്റെ പുതിയ എയര്‍ലൈന്‍ കമ്പനിയില്‍ 4 വര്‍ഷത്തിനുള്ളില്‍ 70 വിമാനങ്ങള്‍ തയ്യാറാക്കുവാനാണ് അദ്ദേഹം പദ്ധതിയിടുന്നത്.

 

ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കുറഞ്ഞ സമയത്തില്‍ നിങ്ങളുടെ പണം ഇരട്ടിയാക്കാം

 ജുന്‍ജുന്‍വാലെയുടെ എയര്‍ലൈന്‍ കമ്പനി

ജുന്‍ജുന്‍വാലെയുടെ എയര്‍ലൈന്‍ കമ്പനി

അടുത്ത 15 ദിവസത്തിനുള്ളില്‍ ജുന്‍ജുന്‍വാലെയുടെ എയര്‍ലൈന്‍ കമ്പനിയ്്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 35 മില്യണ്‍ ഡോളറാണ് പുതിയ എയര്‍ലൈന്‍ കമ്പനിയിലേക്ക് ജുന്‍ജുന്‍ലാലെയുടെ നിക്ഷേപം. കമ്പനിയുടെ 40 ശതമാനം വിഹിതം ജുന്‍ജുന്‍വാലെയുടെ ഉടമസ്ഥതയിലായിരിക്കും.

49 രൂപയുടെ പ്ലാന്‍ അവസാനിപ്പിച്ചു; ഇനി എയര്‍ടെലിന്റെ ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാന്‍ 79 രൂപയുടേത്

ആകാശ എയര്‍

ആകാശ എയര്‍

ആകാശ എയര്‍ എന്നാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകുന്ന ഈ എയര്‍ലൈന്‍ സേവനത്തിന്റെ പേര്. ഡെല്‍റ്റ എയര്‍ലൈന്‍സ് ഇന്‍ക്. മുന്‍ സീനിയര്‍ എക്‌സിക്യൂട്ടീവും ജുന്‍ജുന്‍വാലെയ്‌ക്കൊപ്പം ആകാശ എയറിന്റെ ഭാഗമായുണ്ട്. 180 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുന്ന വിമാനങ്ങളാണ് തങ്ങളുടെ പദ്ധതിയിലുള്ളതെന്ന് ഒരു ടെലിവിഷന്‍ അഭമിമുഖത്തില്‍ ജുന്‍ജുന്‍വാലെ പറഞ്ഞു.

ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകളാല്‍ വലഞ്ഞോ? കുറഞ്ഞ പലിശ നിരക്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇങ്ങനെ ലഭിക്കുമല്ലോ!

ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന യാത്ര

ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന യാത്ര

ഇന്ത്യന്‍ വാറന്‍ ബഫറ്റ് എന്നാണ് രാകേഷ് ജുന്‍ജുന്‍വാലെയെ നിക്ഷേപ മേഖല വിശേഷിപ്പിക്കപ്പെടുന്നത്. തന്റെ പുതിയ എയര്‍ലൈനുമായി ആകാശത്ത് പുതിയ സാധ്യകള്‍ അന്വേഷിക്കുകയാണ് ജുന്‍ജുന്‍വാലെ ഇപ്പോള്‍. ഉയര്‍ന്ന ചിലവും, നിരക്കിലെ കിട മത്സരം കാരണം ഇന്ത്യന്‍ എയര്‍ലൈന്‍ വിപണിയിലെ ചില കമ്പനികള്‍ കഴിഞ്ഞ കാലങ്ങളില്‍ തകര്‍ന്ന് വീണത് നാം കണ്ടതാണ്. ഈ സാഹചര്യത്തിലാണ് തന്റെ പുതിയ സംരംഭവുമായി ജുന്‍ജുന്‍വാലെ കടന്നു വരുന്നത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് വിമാന യാത്ര സാധ്യമാക്കുമെന്നാണ് ജുന്‍ജുന്‍വാലെയുടേയും ആകാശ എയറിന്റെയും വാഗ്ദാനം.

ആന്വുറ്റി കൂടാതെ ഇനി എന്‍പിഎസിലെ മുഴുവന്‍ തുകയും പിന്‍വലിക്കാം

ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷ

ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷ

എന്നാല്‍ അതേ സമയം ഇന്ത്യന്‍ വ്യോമയാന മേഖലയുടെ വളര്‍ച്ചയില്‍ തനിക്ക് പരിപൂര്‍ണ വിശ്വാസവും ഉറപ്പുമുണ്ടെന്ന് ജുന്‍ജുന്‍വാലെ വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന് മുമ്പേ തന്നെ ഇന്ത്യന്‍ എയര്‍ലൈന്‍ മേഖല പരുങ്ങലിലായിരുന്നു. ഒരിക്കല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ആഭ്യന്തര വിമാന സര്‍വീസായിരുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന് 2012ല്‍ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതായി വന്നു. ജെറ്റ് എയര്‍വെയ്‌സ് ഇന്ത്യ ലി. 2019ല്‍ തകര്‍ന്നു പോയ കമ്പനിയാണ്. എന്നാല്‍ ഇപ്പോഴത് വീണ്ടും സര്‍വീസ് ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

പിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് ഇനി എളുപ്പത്തില്‍ പരിഹാരം; പരാതിക്കാര്‍ ഇത്രയും ചെയ്താല്‍ മതി

നിക്ഷേപകര്‍ ഉറ്റു നോക്കുന്നു

നിക്ഷേപകര്‍ ഉറ്റു നോക്കുന്നു

രാജ്യാന്തര തലത്തില്‍ വിമാന യാത്രയ്ക്ക് ആവശ്യക്കാര്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലും കോവിഡ് വ്യാപനത്തില്‍ നിന്നും മുക്തി നേടുവാന്‍ സാധിക്കാത്തതിനാല്‍ ഇന്ത്യന്‍ എയര്‍ലൈന്‍ മേഖല ഇപ്പോഴും അപകടത്തില്‍ തന്നെയാണ്. ഒപ്പം മൂന്നാം തരംഗത്തിന്റെ ഭീഷണി നമുക്ക് മുന്നില്‍ നിലനില്‍ക്കുന്നത് ആ സാഹചര്യം ഒന്നുകൂടി കലുഷിതമാക്കുന്നു. നിരവധി പ്രതിസന്ധികള്‍ നേരിട്ട് പല കമ്പനികളും പിന്‍വാങ്ങുന്ന മേഖലയിലേക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാവുന്ന വിമാന സര്‍വീസ് വാഗ്ദാനം ചെയ്ത് എത്തുന്ന ജുന്‍ജുന്‍വാലയെ ലോകം മുഴുവനുമുള്ള നിക്ഷേപകരും ഉറ്റു നോക്കുകയാണ്.

Read more about: business
English summary

Akasa Air; Rakesh Jhunjhunwala's new airline offering low fares, a new start for the India’s aviation sector | വിമാന യാത്ര; സാധാരണക്കാര്‍ക്കും കീശയിലൊതുങ്ങും; 70 വിമാനങ്ങളുമായി രാകേഷ് ജുന്‍ജുന്‍വാലയുടെ പുതിയ സംരംഭം

Akasa Air; Rakesh Jhunjhunwala's new airline offering low fares, a new start for the India’s aviation sector
Story first published: Wednesday, July 28, 2021, 20:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X