ഈ അക്ഷയ തൃതീയ ദിനത്തില്‍ ഓഹരി വിപണിയില്‍ നിന്നും സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാം, ഐശ്വര്യവും സ്വന്തമാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിക്കുവാന്‍ ഏറെ താത്പര്യം കാണിക്കുന്നവരാണ് ഇന്ത്യക്കാര്‍. ബോണ്ടുകള്‍ വഴിയോ ഫണ്ടുകള്‍ വഴിയോ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിലും ഏറെ ജാഗ്രത കാണിക്കുകയും ചെയ്യും. ഈ സാമ്പത്തിക വര്‍ഷത്തേക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പുറത്തിറക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം 2020 ഏപ്രില്‍ മാസത്തിലാണ് എസ്ജിബി അവതരിപ്പിക്കുന്നത് സംബന്ധിച്ച കലണ്ടര്‍ ആര്‍ബിഐ പ്രസിദ്ധപ്പെടുത്തിയത്.

 

എസ്ജിബി

എസ്ജിബി

2015 നവംബറില്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ തന്നെ എസ്ജിബി വലിയ വിജയമായിരുന്നു. നിക്ഷേപകര്‍ അവയെ ഇരു കൈകളും നീട്ടി സ്വീകരിച്ചു. എസ്ജിബികളുടെ 49 തരമാണ് ആര്‍ബിഐ അവതരിപ്പിച്ചത്. പേപ്പറുകളിലും ഡിജിറ്റല്‍ രൂപത്തിലുമായി ശരാശരി 1.25 ടണ്‍ സ്വര്‍ണമാണ് ഓരോ വിഭാഗത്തിലും അവതരിപ്പിച്ചിരിക്കുന്നത്. 2021 - 22 സാമ്പത്തിക വര്‍ഷത്തിലെ കലണ്ടറിന്റെ അഭാവത്തില്‍ ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നീ ഓഹരി വിപണികളില്‍ നിന്ന് നിങ്ങള്‍ക്ക് എസ്ജിബികള്‍ വാങ്ങിക്കുവാന്‍ സാധിക്കും.

എക്സ്ചേഞ്ചുകളില്‍ നിന്നും വാങ്ങിക്കുമ്പോള്‍

എക്സ്ചേഞ്ചുകളില്‍ നിന്നും വാങ്ങിക്കുമ്പോള്‍

ഓഹരികള്‍ക്കൊപ്പം പണവിഭാഗത്തിലാണ് ഇവ ലിസ്റ്റ് ചെയ്യുന്നതും വ്യാപാരം നടത്തുന്നതും. ഡീമാറ്റ് അക്കൗണ്ടുകള്‍ വഴി റീട്ടെയില്‍ നിക്ഷേപകര്‍ക്ക് എസ്ജിബികള്‍ വാങ്ങിക്കുവാനും വില്‍പ്പന നടത്തുവാനും സാധിക്കും. എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ എസ്ജിബികള്‍ക്ക് ഒരു കൂപ്പണ്‍ റേറ്റ് ഉണ്ടായിരിക്കുകയും വിപണി വിലയിലെത്തുകയും ചെയ്യും. എന്നാല്‍ എക്സ്ചേഞ്ചുകളില്‍ നിന്നും വാങ്ങിക്കുമ്പോള്‍ മറ്റ് രണ്ട് ഘടകങ്ങള്‍ക്ക് കൂടി പ്രാധാന്യമുണ്ട്. ലിക്വിഡിറ്റി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നിങ്ങള്‍ക്ക് എസ്ജിബികള്‍ വാങ്ങിക്കുവാന്‍ താത്പര്യമുണ്ടെങ്കില്‍ വിപണിയില്‍ അതിന് തക്കതായ വില്‍പ്പനക്കാരും ആവശ്യമാണ്.

ഇംപാക്ട് കോസ്റ്റ്

ഇംപാക്ട് കോസ്റ്റ്

എന്‍എസ്ഇയില്‍ എസ്ജിബി 49 സീരീസ് ഒരു ദിവസം ശരാശരി 100 ലോ അതില്‍ അധികമോ അളവിലാണ് വ്യാപാരം നടക്കുന്നത്. എന്നാല്‍ മിക്ക എസ്ജിബികളും കുറഞ്ഞ ലിക്വിഡിറ്റി പ്രശ്നം ഉള്ളവരാണ്. നിങ്ങള്‍ക്ക് വിപണി വിലയില്‍ അവ വാങ്ങിക്കുവാന്‍ സാധിക്കില്ല. വിപണി വിലയേക്കാള്‍ എപ്പോഴും ഉയര്‍ന്ന നിരക്കില്‍ മാത്രമാണ് വാങ്ങിക്കുക. ഈ വ്യത്യാസമാണ് ബിഡ് ഓഫര്‍ സ്പ്രെഡ് അഥവാ ഇംപാക്ട് കോസ്റ്റ് എന്ന് അറിയപ്പെടുന്നത്. ഇത് എത്ര കുറയുന്നോ അത്രയും നിങ്ങള്‍ക്ക് ഗുണകരമാകും.

യീല്‍ഡ് ടു മെച്യൂരിറ്റി

യീല്‍ഡ് ടു മെച്യൂരിറ്റി

സെക്കന്ററി മാര്‍ക്കറ്റില്‍ നിന്നാണ് ബോണ്ടുകള്‍ വാങ്ങിക്കുന്നതെങ്കില്‍ യീല്‍ഡ് ടു മെച്യൂരിറ്റി (വൈടിഎം) പ്രധാന ഘടകമാണ്. മെച്യൂരിറ്റി കാലാവധി വരെ ഈ ബോണ്ട് കൈയ്യില്‍ സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് എത്ര ആദായം ലഭിക്കുമെന്നറിയാന്‍ ഇത് നിങ്ങളെ സഹായിക്കും. നിലവിലെ വിപണി വില, മെച്യൂരിറ്റി വാല്യു, ഭാവിയിലെ എല്ലാ കൂപ്പണ്‍ പെയ്മെന്റുകളും വിലയിരുത്തിയാണ് വൈടിഎം കണക്കാക്കുന്നത്. എസ്ജിബികളുടെ കാര്യത്തില്‍ മെച്യൂരിറ്റി വാല്യൂ എന്നത് അറിയാന്‍ സാധിക്കാത്ത കാര്യമാണ്. എന്തുകൊണ്ടെന്നാല്‍ മെച്യൂരിറ്റി സമയത്ത് ഇന്ത്യ ബുള്ള്യന്‍ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ നിശ്ചയിക്കുന്ന സ്വര്‍ണ വിലയെ അടിസ്ഥാനമാക്കിയാണ് റിഡംപ്ഷന്‍ റേറ്റ് കണക്കാക്കുന്നത്.

മികച്ച ആദായം

മികച്ച ആദായം

എസ്ജിബികളെ പരിഗണിക്കുമ്പോള്‍ വൈടിഎം അപ്രധാനമാണ് എന്നതിനാല്‍ തന്നെ ഐബിജെഎ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിലയും എസ്ജിബിയുടെ വിപണി വിലയും നിങ്ങള്‍ക്ക് താരതമ്യം ചെയ്യാവുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മികച്ച ആദായമാണ് എസ്ജിബികളിലൂടെ നിക്ഷേപര്‍ സ്വന്തമാക്കുന്നത്. ഉയരുന്ന സ്വര്‍ണ വിലയ്ക്ക് നിക്ഷേപകര്‍ക്ക് നന്ദി പറയാം.

Read more about: gold
English summary

Akshaya Tritiya 2021: Buy Sovereign Gold Bonds From the Stock Exchange and Secure Your Wealth| ഈ അക്ഷയ തൃതീയ ദിനത്തില്‍ ഓഹരി വിപണിയില്‍ നിന്നും സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാം, ഐശ്വര്യവും സ്വന്തമാക്കാം

Akshaya Tritiya 2021: Buy Sovereign Gold Bonds From the Stock Exchange and Secure Your Wealth
Story first published: Monday, May 10, 2021, 18:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X