ഈ അക്ഷയ തൃതീയ ദിനത്തില്‍ അപ്പ്‌സ്റ്റോക്കിലൂടെ എളുപ്പത്തില്‍ എങ്ങനെ സ്വര്‍ണം വാങ്ങിക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളും ഏറെ പ്രാധാന്യത്തോടെ കൊണ്ടാടുന്ന വിശേഷ ദിവസമാണ് അക്ഷയ തൃതീയ. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിച്ചാല്‍ ഒപ്പം ഐശ്വര്യവും നിങ്ങളിലേക്കെത്തുമെന്നാണ് വിശ്വാസം.

 

ഈ അക്ഷയ തൃതീയ ദിനത്തില്‍ അപ്പ്‌സ്റ്റോക്കിലൂടെ എളുപ്പത്തില്‍ എങ്ങനെ സ്വര്‍ണം വാങ്ങിക്കാം?

സ്വര്‍ണാഭരണങ്ങളോ, സ്വര്‍ണക്കട്ടികളോ, സ്വര്‍ണ നാണയങ്ങളോ ആയാണ് പരമ്പരാഗത രീതിയില്‍ ഏവരും അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിക്കാറുണ്ട്. എന്നാല്‍ നിലവില്‍ പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ ഈ അക്ഷയ തൃതീയ ദിനത്തില്‍ ഡിജിറ്റല്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതാണ് അഭികാമ്യം.

ഓണ്‍ലൈനായി സുരക്ഷിതമായിത്തന്നെ വാങ്ങിക്കുവാനും വാള്‍ട്ടുകളില്‍ സൂക്ഷിക്കുവാനും സാധിക്കുന്നതിനാല്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച തെരഞ്ഞെടുപ്പാണ് ഡിജിറ്റല്‍ ഗോള്‍ഡ്.

സേവന പെന്‍ഷന്‍ പദ്ധതി എന്ത്? എങ്ങനെ? കൂടുതലറിയാം, ഗുണഭോക്താക്കളാകാം!

കഴിഞ്ഞ വര്‍ഷങ്ങളിലെ മികച്ച പ്രകടനം പരിഗണിച്ച് ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം ഉയര്‍ന്നു വരികയാണ്. സ്വര്‍ണം എല്ലാകാലത്തും നല്ലൊരു നിക്ഷേപമാര്‍ഗമാണ്. ഡിജിറ്റല്‍ ഗോള്‍ഡ് ആ പ്രവര്‍ത്തനങ്ങളെല്ലാം ഒന്നുൂകൂടി സുതാര്യവും എളുപ്പവുമാക്കുന്നുവെന്ന് മാത്രം.

1 രൂപ നിരക്കില്‍ മുതല്‍ 99.9 ശതമാനം ശുദ്ധതയുള്ള 24 കാരറ്റ് സ്വര്‍ണം വിപണി നിരക്ക് അനുസരിച്ച് അപ്പ്‌സ്റ്റോക്ക് ഡിജിറ്റല്‍ ഗോള്‍ഡ് പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്താവിന് സാധിക്കും. ഒരിക്കല്‍ വാങ്ങിച്ചു കഴിഞ്ഞാല്‍ അത് ഉപയോക്താക്കളുടെ പോര്‍ട്ട്‌ഫോളിയോവില്‍ ദൃശ്യമാകും. ഒപ്പം ഉപയോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ച് അത് റെഡീം ചെയ്യുകയോ വില്‍ക്കുകയോ ചെയ്യാം. അപ്പസ്റ്റോക്ക് വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ ഗോള്‍ഡ് വാല്‍ട്ടുകളിലാണ് സുരക്ഷിതമായി സൂക്ഷിക്കുന്നത്.

കോവിഡ് കാലത്തെ അക്ഷയ തൃതീയ; ലോക്ക്ഡൗണിലും എങ്ങനെ സ്വര്‍ണം വാങ്ങിക്കാം?

അപ്പ്‌സ്റ്റോക്ക്‌സില്‍ നിന്നും എങ്ങനെ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങിക്കാം?

അപ്പ്‌സ്റ്റോക്ക്‌ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഒരു അക്കൗണ്ട് ആരംഭിക്കുക. ആപ്പിലെ ഇന്‍വെസ്റ്റ് എന്ന വിഭാഗത്തില്‍ ചെല്ലുക. നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സ്വര്‍ണത്തിന്റെ ഗ്രാമോ, രൂപയോ നല്‍കുക. ശേഷം പെയ്‌മെന്റ് രീതി തെരഞ്ഞെടുക്കുക. അത് യുപിഐയോ നെറ്റ് ബാങ്കിംഗോ ആകാം. പണമടച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഡിജിറ്റല്‍ ഗോള്‍ഡ് നിങ്ങളുടെ പോര്‍ട്ടഫോളിയോവില്‍ ചേര്‍ക്കപ്പെടും.

Read more about: gold
English summary

Akshaya Tritiya 2021: Here's How You Can Buy Gold Online Via Upstox, Step-by-step Guide| ഈ അക്ഷയ തൃതീയ ദിനത്തില്‍ അപ്പ്‌സ്റ്റോക്കിലൂടെ എളുപ്പത്തില്‍ എങ്ങനെ സ്വര്‍ണം വാങ്ങിക്കാം?

Akshaya Tritiya 2021: Here's How You Can Buy Gold Online Via Upstox, Step-by-step Guide
Story first published: Friday, May 14, 2021, 15:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X