എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗം ചിലവേറിയതാകുന്നു; അധിക ചാര്‍ജ് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗം ഇനി അല്‍പ്പം ചിലവേറിയതാകും. തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന എല്ലാ ഇഎംഐ ഇടപാടുകള്‍ക്കും പ്രൊസസിംഗ് ചാര്‍ജും ഒപ്പം നികുതിയും ഈടാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. ഉപയോക്താക്കളില്‍ നിന്ന് ഓരോ ഇടപാടിനും പ്രൊസസിംഗ് ഫീയായി 99 രൂപയും കൂടെ നികുതിയും ഈടാക്കുമെന്നാണ് എസ്ബിഐ കാര്‍ഡ്‌സ് ആന്റ് പെയ്‌മെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ( എസ്ബിഐസിപിഎല്‍) പ്രഖ്യാപിച്ചിരിക്കുന്നത്.

 

Also Read : മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപങ്ങളില്‍ 7% ശതമാനം പലിശ ഈ ബാങ്കുകളില്‍ നിന്നും ലഭിക്കും

2021 ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

2021 ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

പുതിയ നിയമം 2021 ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അതായത് ഇന്നേക്ക് 13 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ് ഉപയോഗിച്ചുകൊണ്ടുള്ള തങ്ങളുടെ ഇഎംഐ പെയ്‌മെന്റുകള്‍ ചിലവേറിയതായി മാറുമെന്നര്‍ഥം. റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട്, മിന്ത്ര തുടങ്ങിയ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും നടത്തുന്ന എല്ലാ ഇക്വേറ്റഡ് മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്റു (ഇഎംഐ)കളിലും എസ്ബിഐ പ്രൊസസിംഗ് ചാര്‍ജ് ഈടാക്കും.

Also Read : കുറഞ്ഞ സിബില്‍ സ്‌കോര്‍ നിങ്ങളെ അലോസരപ്പെടുത്തുന്നോ? എങ്ങനെ മെച്ചപ്പെടുത്തണമെന്നറിയാം

ഇ മെയില്‍ സന്ദേശം നല്‍കിക്കഴിഞ്ഞു

ഇ മെയില്‍ സന്ദേശം നല്‍കിക്കഴിഞ്ഞു

ഇത് സംബന്ധിച്ച ഇ മെയില്‍ സന്ദേശം എസ്ബിഐ എല്ലാ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും നല്‍കിക്കഴിഞ്ഞു. മെര്‍ച്ചന്റ് ഔട്ട്‌ലെറ്റുകളിലും, വെബ്‌സൈറ്റുകളിലും അപ്ലിക്കേഷനുകളിലൂടെയും നടത്തുന്ന എല്ലാ മെര്‍ച്ചന്റ് ഇഎംഐ ഇടപാടുകള്‍ക്കപം 2021 ഡിസംബര്‍ 1 മുതല്‍ 99 രൂപയും നികുതിയും ചേര്‍ന്ന തുക പ്രൊസസിംഗ് ചാര്‍ജായി ഈടാക്കുമെന്നാണ് ഉപഭോക്താക്കള്‍ക്ക് അയച്ചിരിക്കുന്ന ഇ മെയില്‍ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഇഎംഐ പ്രോസസ്സിംഗ് ഫീസിനെ കുറിച്ച് കൂടുതലറിയാന്‍ എസ്ബിഐ കാര്‍ഡ്‌സുമായി ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.

Also Read : 15,000 രൂപ എസ്‌ഐപി നിക്ഷേപത്തിലൂടെ നേടാം 74 ലക്ഷം!

പ്രൊസസിംഗ് ഫീയായി 99 രൂപ

പ്രൊസസിംഗ് ഫീയായി 99 രൂപ

പലപ്പോഴും ഒട്ടുമിക്ക മെര്‍ച്ചന്റുകളും ബാങ്കിന് പലിശ അടച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് ഇഎംഐ ഇടപാടുകളില്‍ കിഴിവുകള്‍ നല്‍കാറുണ്ട്. പര്‍ച്ചേസ് നടത്തുന്ന ഉപയോക്താവിന് സീറോ ഇന്ററസ്റ്റ് നേട്ടമാണ് ഇതിലൂടെ ലഭിക്കുക. എന്നാല്‍ ഡിസംബര്‍ മാസത്തോടെ എസ്ബിഐ പുതിയ നിയമം നടപ്പിലാക്കിയാല്‍ ഈ സാഹചര്യത്തിലും ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ പ്രൊസസിംഗ് ഫീയായി 99 രൂപ നല്‍കേണ്ടതായി വരും.

Also Read : 15,000 രൂപ എസ്‌ഐപി നിക്ഷേപത്തിലൂടെ നേടാം 74 ലക്ഷം!

ഓരോ ഇടപാടിനും ഇനി പ്രോസസ്സിംഗ് ഫീസ് ഈടാക്കും

ഓരോ ഇടപാടിനും ഇനി പ്രോസസ്സിംഗ് ഫീസ് ഈടാക്കും

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വഴി ഇങ്ങനെ നടത്തുന്ന ഓരോ ഇടപാടിനും ഇനി പ്രോസസ്സിംഗ് ഫീസ് ഈടാക്കും. ഈ ഫീസും നികുതി ഇനത്തില്‍ ഈടാക്കിയിരിക്കുന്ന തുകയും ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റില്‍ ഇഎംഐ തുകക്കൊപ്പം തന്നെ ലഭ്യമാകും. ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഈടാക്കുന്ന പലിശ നിരക്കിന് പുറമെയാണ് ഈ പ്രോസസ്സിംഗ് ഫീസ് എന്നത് ശ്രദ്ധേയമാണ്. പലിശ രഹിത ഇഎംഐ ഇടപാടുകള്‍ക്കും പ്രത്യേക ചാര്‍ജ് ബാധകമാകും. കൂടാതെ മറ്റ് ഇടപാടുകള്‍ ഇഎംഐലേക്ക് മാറ്റുന്നതിനും അധിക നിരക്ക് നല്‍കേണ്ടി വരും.

ഉപയോക്താക്കള്‍ക്ക് അധിക ബാധ്യത

ഉപയോക്താക്കള്‍ക്ക് അധിക ബാധ്യത

ബൈ നൗ പേ ലേറ്റര്‍ സംവിധാനത്തിന് കൂടുതല്‍ ജനപ്രീതി കൈവന്നു കൊണ്ടിരിക്കുന്ന ഒരു സമയത്താണ് എസ്ബിഐയുടെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. പുതിയ നിയമം നടപ്പിലാക്കിയാല്‍ അത് ബൈ നൗ പേ ലേറ്റര്‍ ഉപയോക്താക്കള്‍ക്ക് അധിക ബാധ്യതയാണുണ്ടാക്കുക. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൊക്കെ തന്നെ ഈ സേവനം ലഭ്യമാണ്. മുഴുവന്‍ തുകയും ഒരുമിച്ച് നല്‍കാതെ ഉത്പ്പന്നം വാങ്ങിയതിന് ശേഷം പിന്നീട് പണം നല്‍കാനാകുന്ന സംവിധാനം ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് താരതമ്യേന പ്രോസസിങ് ഫീസും കൂടുതലാണ്. ഇനി ഇത് കൂടുതല്‍ ഉയരും.

Read more about: sbi
English summary

all EMI transactions through SBI credit cards will subject to a processing fee of 99Rs.

all EMI transactions through SBI credit cards will subject to a processing fee of 99Rs.
Story first published: Saturday, November 13, 2021, 17:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X