ഈ പ്രത്യേകതയുള്ള കറന്‍സി കൈയ്യിലുണ്ടോ? നേടാം 3 ലക്ഷം രൂപ വരെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുതേയിരുന്ന് കുറച്ച് പണം സമ്പാദിക്കുവാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു മാര്‍ഗമാണ് ഇനി പറയുവാന്‍ പോകുന്നത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുക കൂടി ചെയ്യാതെ നിങ്ങള്‍ക്കൊരു ലക്ഷാധിപതിയായി മാറാം. പഴയ നാണയങ്ങള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തി ആയിരങ്ങളും ലക്ഷങ്ങളും സമ്പാദിക്കുന്നവരെ പറ്റി നാം മുമ്പും ഇവിടെ പറഞ്ഞിട്ടുണ്ട്. ഒന്നും ചെയ്യാതെ, തന്റെ മുറിയില്‍ ഇരുന്നു കൊണ്ട് കുറച്ചു പണം സമ്പാദിക്കുവാന്‍ കഴിയുമ്പോള്‍ ആരാണ് വേണ്ടെന്ന് പറയുക അല്ലേ?

 

786 സീരിസിലുള്ള പഴയ കറന്‍സി

786 സീരിസിലുള്ള പഴയ കറന്‍സി

നിങ്ങളുടെ പക്കല്‍ 786 സീരിസിലുള്ള പഴയ കറന്‍സി നോട്ടുകളുണ്ടെങ്കില്‍ 3 ലക്ഷം രൂപ വരെ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ കൈയ്യിലുള്ളത് 5 രൂപാ നോട്ടാണോ, 10 രൂപാ നോട്ടാണോ, 20 രൂപാ നോട്ടാണോ, 50 രൂപാ നോട്ടാണോ, 100 രൂപാ നോട്ടാണോ എന്നൊന്നും ഇവിടെ കണക്കിലെടുക്കുന്നില്ല. നിബന്ധന കറന്‍സി നോട്ടിന്റെ നമ്പര്‍ 786 അതില്‍ അച്ചടിച്ചിരിക്കണം എന്ന് മാത്രമാണ്. മത വിശ്വാസികള്‍ക്കിടയില്‍ ഭാഗ്യ നമ്പറായാണ് 786 കണക്കാക്കപ്പെടുന്നത്. അതിനാല്‍ നിങ്ങളുടെ പക്കലുള്ള കറന്‍സി ഇ ബേ വെബ്സൈറ്റില്‍ വില്‍പ്പനയ്ക്ക് വയ്ക്കുകയാണെങ്കില്‍ നിങ്ങളെത്തേടി ആവശ്യക്കാരെത്തും.

രണ്ട് രൂപാ നാണയം നല്‍കി 5 ലക്ഷം

രണ്ട് രൂപാ നാണയം നല്‍കി 5 ലക്ഷം

നിങ്ങള്‍ നാണയങ്ങളും പഴയ നോട്ടുകളും ശേഖരിക്കുന്ന വ്യക്തിയാണെങ്കില്‍ രണ്ട് രൂപാ നാണയം നല്‍കി 5 ലക്ഷം രൂപ സ്വന്തമാക്കാം. എന്നാല്‍ ആ രണ്ട് രൂപാ നാണയം 1994, 1995, 1997, 2000 സീരീസിലുള്ള നാണയമായിരിക്കണം. നിങ്ങളുടെ പക്കലുള്ള 2 രൂപാ നാണയത്തിന് ആ പ്രത്യേകതയുണ്ടെങ്കില്‍ ക്വിക്കര്‍ വെബ്സൈറ്റില്‍ നിങ്ങള്‍ക്ക് സെല്ലര്‍ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കോയിന്റെ ഫോട്ടോയും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ എന്നിവയും നല്‍കണം. നിങ്ങള്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും വെബ്സൈറ്റ് പരിശോധിക്കും.

വില്‍പ്പന ഓണ്‍ലൈനായി

വില്‍പ്പന ഓണ്‍ലൈനായി

നിങ്ങള്‍ ഭാഗ്യവാനാണെങ്കില്‍ നിങ്ങളെ തേടി നാണയത്തിന് ആവശ്യക്കാരെത്തും. അവര്‍ നേരിട്ട് നിങ്ങളെ ബന്ധപ്പെടുകയാണ് ചെയ്യുക. വിലയും മറ്റു കാര്യങ്ങളും സംസാരിച്ച് തീരുമാനമായാല്‍ നിങ്ങള്‍ക്ക് നാണയം നല്‍കിക്കൊണ്ട് പണം സ്വന്തമാക്കാവുന്നതാണ്. 1982ലാണ് ഇന്ത്യയില്‍ 2 രൂപാ നാണയങ്ങള്‍ പുറത്തിറക്കിത്തുടങ്ങിയത്. കാലപ്പഴക്കം കൊണ്ട് മൂല്യമേറിയവായി മാറുന്ന വസ്തുക്കള്‍ വില്‍പ്പന നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്നത് ഇന്ന് പലരുടേയും വരുമാനമാര്‍ഗമാണ്. ലോകത്ത് നിരവധി പേരാണ് വെബ്സൈറ്റിലൂടെ അത്തരം വസ്തുക്കള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തി പണം നേടുന്നത്. കാലപ്പഴക്കം ചെല്ലുംതോറും വസ്തുക്കള്‍ പുരാവസ്തു ഗണത്തില്‍ ഉള്‍പ്പെടുകയും അവയുടെ മൂല്യം വര്‍ധിക്കുകയും ചെയ്യും. അത്തരം വസ്തുക്കളെ വലിയ തുക കൊടുത്ത് വാങ്ങിക്കുവാന്‍ തയ്യാറുള്ളവരും നമുക്ക് ചുറ്റിലുമുണ്ട്.

രൂപാ കോയിന്‍

രൂപാ കോയിന്‍

നേരത്തേ പറഞ്ഞ 2 രൂപാ കോയിന് പകരമായി ഒരു 1 രൂപാ കോയിന്‍ കൈയ്യില്‍ ഉണ്ടെങ്കില്‍ 25 ലക്ഷം രൂപ വരെ നിങ്ങള്‍ക്ക് നേടുവാന്‍ സാധിക്കും. ചുരുങ്ങിയത് 100 വര്‍ഷത്തെ പഴക്കമെങ്കിലും ഈ 1 രൂപാ നാണയത്തിന് ഉണ്ടായിരിക്കേണം. ഏറ്റവും കൗതുകകരമായ കാര്യമെന്താണെന്ന് വച്ചാല്‍ നിങ്ങളുടെ പക്കല്‍ 100 വര്‍ഷത്തിലേറെ പഴക്കമുള്ള ഒന്നിലധികം നാണയങ്ങള്‍ ഉണ്ടെങ്കില്‍ അത്രയധികം ലക്ഷം രൂപ നിങ്ങള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കുമെന്നതാണ്. നിങ്ങളുടെ പക്കല്‍ അത്തരത്തില്‍ ഉള്ള ഒരു 1 രൂപാ നാണയം ഉണ്ടെങ്കില്‍ ഇന്‍ഡ്യമാര്‍ട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ Indiamart.com സന്ദര്‍ശിച്ച് ഒരു അക്കൗണ്ട് ഉണ്ടാക്കാവുന്നതാണ്. അതിന് ശേഷം നിങ്ങള്‍ക്ക് ഉത്പ്പന്നങ്ങള്‍ പരിശോധിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യാം.

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Read more about: money
English summary

An old note of the 786 series can help you earn as much as Rs 3 lakh by sitting at home.

An old note of the 786 series can help you earn as much as Rs 3 lakh by sitting at home.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X