ആദ്യ ഇക്വിറ്റി നിക്ഷേപത്തിന് തയ്യാറെടുക്കുകയാണോ? എങ്കില്‍ ഈ 3 കാര്യങ്ങള്‍ മറക്കാതിരിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയെ സംബന്ധിച്ച് നിക്ഷേപകര്‍ക്കിടയില്‍ അത്യാഹ്ലാദമാണുള്ളത്. ഇത് റീട്ടെയില്‍ നിക്ഷേപകരെ വിപണിയിലേക്ക് ആകര്‍ഷിക്കുന്നതിനും കാരണമാകുന്നു. ഫലമോ വിപണിയുടെ കുതിച്ചു കയറ്റത്തിന് ആക്കം കൂടുകയും ചെയ്യുന്നു. സെന്‍സെക്സ് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വിപണി 2020 മാര്‍ച്ച് മാസത്തിലെ താഴ്ന്ന നിരക്കില്‍ നിന്നും 109 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്.

 

Also Read : എന്താണ് കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ്? എങ്ങനെ അപേക്ഷിക്കണം എന്നറിയാം

ഐപിഒകളില്‍ നിക്ഷേപം

ഐപിഒകളില്‍ നിക്ഷേപം

ഐപിഒകളില്‍ നിക്ഷേപം നടത്തുന്ന പ്രവണതയും ഉയര്‍ന്നു വരികയാണ്. ഐപിഒ റീട്ടെയില്‍ മേഖലയിലെ ഓവര്‍ സബ്‌സ്‌ക്രിപ്ഷന്‍ ഇതിന് തെളിവാണ്. സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡ് പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനുവരി മാസം മുതല്‍ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ 38 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് 40 മില്യണിലേറെ വര്‍ധനവ്. എന്‍എഫ്ഒകളുടെ സബ്‌സ്‌ക്രിപ്ഷനുകളിലും റെക്കോര്‍ഡ് വര്‍ധനവ് ഉണ്ടായി. ജൂലൈ മാസത്തില്‍ ഇത് 2,58.3 ബില്യണ്‍ ആയിരുന്നു. സബ്‌സ്‌ക്രിപ്ഷനില്‍ ഉയര്‍ന്ന നേട്ടം സ്വന്തമാക്കിയ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഫ്‌ളെക്‌സിക്യാപ് ഫണ്ട് എന്‍എഫ്ഒകള്‍ ഈ വളര്‍ച്ചയ്ക്ക് പ്രധാന ഹേതുവായെന്ന് പറയാം.

Also Read : കോവിഡ് രണ്ടാം തരംഗ കാലത്ത് വിവാഹ വായ്പകളില്‍ 11% വര്‍ധനവ്

ഓഹരി വിപണിയിലേക്ക് ഒട്ടേറെ നിക്ഷേപകര്‍

ഓഹരി വിപണിയിലേക്ക് ഒട്ടേറെ നിക്ഷേപകര്‍

ധാരാളം നിക്ഷേപകര്‍ ഓഹരി വിപണിയിലേക്ക് കടന്നു വരുന്നു എന്നത് ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ സുവ്യക്തമായ വസ്തുതയാണ്. ഇതില്‍ മിക്കവരും സമപ്രായക്കാരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചോ ഓഹരി നിക്ഷേപങ്ങളെക്കുറിച്ച് നവ മാധ്യമങ്ങളില്‍ നിന്നും പരസ്യങ്ങള്‍ കണ്ടോ ആകാം നിക്ഷേപത്തിന് തയ്യാറെടുക്കുന്നത്. നിലവിലെ വിപണിയുടെ തിരിച്ചു വരവിനേയും പ്രകടനത്തെയും സംശയ ദൃഷ്ടിയോടെയാണ് ചില നിക്ഷേപ - സാമ്പത്തീക വിദഗ്ധര്‍ നോക്കിക്കാണുന്നത്. സാമ്പത്തീക സുസ്ഥിതിയും സാമ്പത്തീക തിരിച്ചു വരവും തമ്മിലുള്ള യോജിപ്പില്ലായ്മയാണ് ഇതിന് കാരണം.

Also Read : എന്താണ് എസ്‌ഐപി ഇന്‍ഷുറന്‍സ്? മ്യൂച്വല്‍ ഫണ്ട് നിക്ഷേപവുമായി അതെങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

വിപണിയുടെ തിരിച്ചു വരവ്

വിപണിയുടെ തിരിച്ചു വരവ്

കോവിഡ് കാരണമുണ്ടായ സാമ്പത്തീക പ്രതിസന്ധിയില്‍ നിന്നും കര കയറി സാമ്പത്തീക വളര്‍ച്ച ഉറപ്പു വരുത്തുന്നതിനായി ലോക രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ മുഴുവന്‍ ഉദാരമായ സാമ്പത്തീക നയങ്ങളാണ് നിലവില്‍ കൈക്കൊണ്ടു വരുന്നത്. ഇത് വിപണിയിലെ പണത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കുകയും ചെയ്തു. ഈ ലിക്വിഡിറ്റിയാണ് ഇപ്പോഴത്തെ വിപണിയുടെ തിരിച്ചു വരവിന് കാരണമായി വിദഗ്ധര്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ ഇപ്പോള്‍ ഓഹരി വിപണിയിലേക്ക് ചുവടു വയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് എങ്കില്‍ ഭാവിയില്‍ വിപണിയില്‍ തകര്‍ച്ചയുണ്ടായാലും സുരക്ഷിതരായിരിക്കുവാനുള്ള ചില മാര്‍ഗങ്ങളാണ് ഇവിടെ പറയുവാന്‍ പോകുന്നത്.

Also Read : എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓണം ഓഫറുകള്‍; വാഹന, ഭവന വായ്പകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍

ഓഹരി വിപണിയില്‍ നിക്ഷേപത്തിനായി തയ്യാറെടുക്കും മുമ്പ്

ഓഹരി വിപണിയില്‍ നിക്ഷേപത്തിനായി തയ്യാറെടുക്കും മുമ്പ്

ഓഹരി വിപണിയില്‍ നിക്ഷേപത്തിനായി തയ്യാറെടുക്കും മുമ്പ് ഇക്കാര്യങ്ങള്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കാം. ചില ആക്ടീവ് മ്യൂച്വല്‍ ഫണ്ടുകളുടെ മികച്ച പ്രകടനത്തിലുള്ള കാലതാമസം മിക്കവരേയും ഇക്വിറ്റികളിലെ നേരിട്ടുള്ള നിക്ഷേപങ്ങളിലേക്ക് നയിക്കാറുണ്ട്. എന്നാല്‍ ഓഹരികളിലേക്ക് നേരിട്ടുള്ള ഈ നിക്ഷേപങ്ങളിലും റിസ്‌ക് സാധ്യതകളുണ്ട്. യാഥാര്‍ത്തില്‍ ഇവിടെ റിസ്‌ക് കുറച്ച് അധികമാണ് എന്ന് തന്നെ പറയണം.

Also Read : സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി യെസ് ബാങ്ക്; മാറിയ നിരക്കുകള്‍ അറിയാം

ഇക്വിറ്റി നിക്ഷേപം

ഇക്വിറ്റി നിക്ഷേപം

കാരണം ഇക്വിറ്റികളില്‍ നിക്ഷേപിക്കുന്നതിന് ആവശ്യമായ ഗവേഷണം നടത്താനുള്ള അറിവും സമയവും ശരാശരി നിക്ഷേപകന് ഉണ്ടാകണമെന്നില്ല. നിങ്ങള്‍ക്ക് അനുഭവ പരിചയവും നിക്ഷേപത്തെക്കുറിച്ച് ഗവേഷണം നടത്തുവാന്‍ മതിയായ സമയവും ഇല്ലാതെ ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കുവാന്‍ പാടില്ല. അത്തരം സാഹചര്യങ്ങളില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളായിരിക്കും കൂടുതല്‍ മെച്ചപ്പെട്ട തെരഞ്ഞെടുപ്പ് ആകുന്നത്.

Also Read : ദിവസവും 180 രൂപ മാറ്റി വയ്ക്കൂ; റിട്ടയര്‍മെന്റ് പ്രായത്തില്‍ നേടാം 2 കോടി

 നിക്ഷേപ തീരുമാനം

നിക്ഷേപ തീരുമാനം

ഉയര്‍ന്ന ആദായം നല്‍കുന്നതിനൊപ്പം ഉയര്‍ന്ന റിസ്‌ക് സാധ്യതകളും ഡയറക്ട് സറ്റോക്കുകളില്‍ ഉണ്ട്. വൈവിധ്യവത്ക്കരണത്തോടെയുള്ള നിക്ഷേപം കൂടുതല്‍ സ്ഥിരമായ ആദായം നിക്ഷേപകന് നല്‍കിയേക്കാം. രണ്ടായാലും ഇക്വിറ്റി എന്ന റിസ്‌ക് സാധ്യത അവിടെത്തന്നെയുണ്ട് എന്നത ഓര്‍മ വേണം. ഒരു 10 ശതമാനത്തിന്റെ വീഴ്ചയ്ക്ക് എപ്പോഴും നിക്ഷേപകന്‍ തയ്യാറായിരിക്കണം. യാതൊരു കാരണവശാലും മുന്‍കാല ആദായത്തെ മാത്രം അടിസ്ഥാനമാക്കി നിക്ഷേപ തീരുമാനം കൈക്കൊള്ളരുത്.

Also Read : കോടിപതിയാകണോ? ഇപിഎഫ് വിഹിതത്തില്‍ നിന്നും 1.5 കോടി രൂപ എങ്ങനെ നേടുമെന്നറിയാം!

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍

റിസ്‌ക് സാധ്യതകള്‍ പല തരത്തിലുള്ള സെക്യൂരിറ്റികളിലായി വിഭജിച്ചിരിക്കുന്നു എന്നതാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് വഴിയുള്ള മറ്റൊരു നേട്ടം. എന്നാല്‍ ഓഹരികളില്‍ ഒന്നോ രണ്ടോ കമ്പനികളില്‍ റിസ്‌ക് സാധ്യത പൂര്‍ണമായും കേന്ദ്രീകരിക്കപ്പെട്ടിരിക്കും. പെട്ടെന്ന് ലാഭം നേടുന്നതിനായി ഓഹരികളില്‍ നിക്ഷേപിക്കുന്നതും ഏറെ റിസ്‌ക് സാധ്യതയുള്ള കാര്യമാണ്.

Also Read : പഴയ ഒരു രൂപാ നോട്ടിന് പകരം നേടാം ലക്ഷങ്ങള്‍!

ഐപിഒകളും എന്‍എഫ്ഒകളും

ഐപിഒകളും എന്‍എഫ്ഒകളും

ഒരു തുടക്കക്കാരനായ നിക്ഷേപകനെന്ന നിലയില്‍ ഐപിഒകളും എന്‍എഫ്ഒകളും ഒഴിവാക്കുന്നതാണ് അഭികാമ്യം. മിക്ക ഐപിഒകളും ഉയര്‍ന്ന വിലയില്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെടുന്നത് എന്നത നഷ്ട സാധ്യത ഉയര്‍ത്തുകയും ചെയ്യും. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ഒരിക്കലും എന്‍എഫ്ഒ നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കരുത്. ധൃതിയില്‍ പണം നേടാനുള്ള ആഗ്രഹവുമായി ഐപിഒകളിലും എന്‍എഫ്ഒകളിലും നിക്ഷേപിക്കുന്നത് വിപരീത ഫലമാണ് നല്‍കുക.

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!

സ്‌മോള്‍ ഫണ്ടുകളും തീമാറ്റിക് ഫണ്ടുകളും

സ്‌മോള്‍ ഫണ്ടുകളും തീമാറ്റിക് ഫണ്ടുകളും

കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മറ്റ് ഫണ്ടുകളെക്കാള്‍ മികച്ച പ്രകടനം കാഴ്ച വച്ചത് സ്‌മോള്‍ ഫണ്ടുകളും തീമാറ്റിക് ഫണ്ടുകളുമാണ്. സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നേടിയ ശരാശരി ആദായം 89 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ഫണ്ട് കാറ്റഗറിയാണിത്. 84 ശതമാനം ആദായം നല്‍കിക്കൊണ്ട് ഐടി സെക്ടര്‍ ഫണ്ട് കാറ്റഗറിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

Also Read : എല്‍ഐസി ജീവന്‍ ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷം

ആദ്യമായി നിക്ഷേപത്തിന് തയ്യാറെടുക്കുമ്പോള്‍

ആദ്യമായി നിക്ഷേപത്തിന് തയ്യാറെടുക്കുമ്പോള്‍

എന്നാല്‍ നിങ്ങള്‍ ആദ്യമായി നിക്ഷേപത്തിന് തയ്യാറെടുക്കുന്ന വ്യക്തി ആണെങ്കില്‍ അടുത്ത കാലങ്ങളിലെ പ്രകടനം വിലയിരുത്തി നിങ്ങളുടെ മുഴുവന്‍ തുകയും സ്‌മോള്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. ഇക്വിറ്റി നിക്ഷേപങ്ങള്‍ ഹ്രസ്വകാത്തില്‍ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കും. നിക്ഷേപത്തിലൂടെ നേട്ടം സ്വന്തമാക്കണം എങ്കില്‍ എപ്പോഴും ദീര്‍ഘകാല നിക്ഷേപ ആസൂത്രണം ആവശ്യമാണ്.

Read more about: smart investment
English summary

are you a first-time investor in Equity? know these things before starting your investment | ആദ്യ ഇക്വിറ്റി നിക്ഷേപത്തിന് തയ്യാറെടുക്കുകയാണോ? എങ്കില്‍ ഈ 3 കാര്യങ്ങള്‍ മറക്കാതിരിക്കാം

are you a first-time investor in Equity? know these things before starting your investment
Story first published: Thursday, August 12, 2021, 15:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X