നിങ്ങളുടെ ശമ്പളം, മറ്റ് അലവന്‍സുകള്‍, റിട്ടയര്‍മെന്റ് നേട്ടങ്ങള്‍ ഇവയുടെ നികുതി ബാധ്യതകള്‍ എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതെങ്കിലും ഒരു തൊഴില്‍ ദാതാവിന് കീഴില്‍ തൊഴിലെടുക്കുന്ന വ്യക്തികള്‍ ആയാലും സ്വന്തമായി ബിസിനസ് നടത്തി വരുന്ന വ്യക്തിയായാലും ശമ്പള വേതനമായോ പ്രതിമാസ വരുമാനമായോ ഒരു തുക എപ്പോഴും സ്വന്തമായി ലഭിക്കുന്നവര്‍ ആയിരിക്കും.

 
നിങ്ങളുടെ ശമ്പളം, മറ്റ് അലവന്‍സുകള്‍, റിട്ടയര്‍മെന്റ് നേട്ടങ്ങള്‍ ഇവയുടെ നികുതി ബാധ്യതകള്‍ എങ്ങനെ?

നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം ആദായ നികുതി വകുപ്പ് നിശ്ചയിച്ചിട്ടുള്ള ആദായ നികുതി ബ്രാക്കറ്റിനുള്ളില്‍ വരുന്നതാണെങ്കില്‍ നിങ്ങള്‍ നിയമ പ്രകാരമുള്ള നികുതി അടയ്‌ക്കേണ്ടതുണ്ട്. ശമ്പളവുമായി ബന്ധപ്പെട്ടുള്ള
നികുതി ബാധ്യതകള്‍ ആദായ നികുതി വകുപ്പ് നിശ്ചയിച്ചിരിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

Also Read : മാസം ഈ തുക എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ 25 വര്‍ഷത്തില്‍ നേടാം 10 കോടി രൂപ

ആദായ നികുതി വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം, ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 17 ആണ് ശമ്പളത്തെ നിര്‍വചിച്ചിരിക്കുന്നത്. സാങ്കേതിക നിര്‍വചനം മാറ്റി നിര്‍ത്തിക്കൊണ്ട് ലളിതമായി പറയുകയാണെങ്കില്‍ ഒരു ജീവനക്കാരന്‍ തൊഴില്‍ ദാതാവില്‍ നിന്നും പണമായി സീകരിക്കുന്ന വരുമാനത്തെയാണ് ശമ്പളം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

Also Read: എടിഎം പണം പിന്‍വലിക്കലുകളിലെ മാറ്റങ്ങള്‍; നിങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാം

അതിനൊപ്പം എന്താണ് അലവന്‍സുകള്‍ എന്നും നാം അറിയേണ്ടതുണ്ട്. ശമ്പള വേതനത്തിന് പുറമേയുള്ള സ്ഥിരമായ ഇടവേളകളില്‍ ലഭിക്കുന്ന തുകകളാണ് അലവന്‍സുകള്‍. ജീവനക്കാരന്റെ ഏതെങ്കിലും പ്രത്യേക ആവശ്യങ്ങള്‍ക്കായി തൊഴില്‍ ദാതാവ് നല്‍കുന്നതുകകളായിരിക്കും അവ. ടിഫിന്‍ അലവന്‍സ്, യാത്രാ ബത്ത, യൂണിഫോം അലവന്‍സ് തുടങ്ങിയവ അവയില്‍ ചിലതാണ്.

Also Read : പണപ്പെരുപ്പം വില്ലനായേക്കാം! ആശങ്കകള്‍ ഒഴിവാക്കാന്‍ ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങള്‍ ഇങ്ങനെ ആസൂത്രണം ചെയ്യാം

ആദായ നികുതി പരിഗണിക്കുമ്പോള്‍ പൊതുവേ 3 തരത്തിലുള്ള അലവന്‍സുകളാണ് ഉള്ളത്. നികുതി ബാധ്യതയുള്ള അലവന്‍സുകള്‍, പൂര്‍ണമായും നികുതി മുക്തമായ അലവന്‍സുകള്‍, അര്‍ധ നികുതി മുക്ത അലവന്‍സുകള്‍ എന്നിങ്ങനെയാണ് ആ വര്‍ഗീകരണം.

Also Read : 2021-ല്‍ ഐപിഒ തരംഗം; ഇതിനോടകം കമ്പനികള്‍ സ്വന്തമാക്കിയിരിക്കുന്നത് റെക്കോര്‍ഡ് തുകകള്‍, ഇനിയും വരാനേറെ

വേതനാധിക ലാഭം എന്നത് ശമ്പളം അഥവാ കൂലിയ്ക്ക് പുറമേ ജീവനക്കാരന്റെ ഔദ്യോഗിക നിലയ്ക്ക് അനുസരിച്ച് ലഭിക്കുന്ന നേട്ടങ്ങളാണ്. വേതനാധിക ലാഭത്തിന്റെ സ്വഭാവമനുസരിച്ച് ഇവയില്‍ നികുതി ബാധ്യതയുള്ളവും നികുതി ബാധ്യത ഇല്ലാത്തവയും ഉണ്ടായിരിക്കും. ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായും മറ്റും തൊഴില്‍ ദാതാവ് നല്‍കുന്ന സാമ്പത്തീക സഹായങ്ങളും അധിക നേട്ടങ്ങളായതിനാല്‍ വരുമാനമായിത്തന്നെയാണ് ആദായ നികുതി പ്രകാരം കണക്കാക്കുക.

Also Read: ഒറ്റത്തവണ നിക്ഷേപത്തിലൂടെ പ്രതിമാസം 12,000 രൂപ പെന്‍ഷന്‍; എല്‍ഐസിയുടെ ഈ പെന്‍ഷന്‍ പ്ലാനിനെക്കുറിച്ച് അറിയാമോ?

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റിയും റിട്ടയര്‍മെന്റ് സമയത്തെ പിഎഫ് നേട്ടങ്ങളും നികുതി മുക്തമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ അല്ലാത്ത വ്യക്തികള്‍ക്ക് ഗ്രാറ്റുവിറ്റി തുകയില്‍ നിശ്ചയിച്ചിരിക്കുന്ന പരിധി പ്രകാരം ഇളവ് ലഭിക്കും. 5 വര്‍ഷത്തെ തുടര്‍ച്ചയായ സേവനത്തിന് ശേഷമാണ് എങ്കില്‍ പിഎഫ് നേട്ടങ്ങളും നികുതി മുക്തമാണ്.

 

Also Read : നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

ശമ്പള കുടിശ്ശിക തുകയ്ക്ക് മേലും നികുതി ബാധ്യതയുണ്ട്. എച്ച്ആര്‍എ തുകയും നികുതി ബാധ്യതയില്‍ നിന്നും മുക്തമാണ്. വേതനത്തിന്റെ 10 താഴെ നല്‍കുന്ന വാടകയും നികുതി ബാധ്യത ഇല്ലാത്തവയാണ്. ഓരോ മാസവും തൊഴില്‍ ദാതാവ് ജീവനക്കാരന് നല്‍കുന്ന സ്ഥിരമായ അലവന്‍സാണ് മെഡിക്കല്‍ അലവന്‍സ്. ചിലവുകളുടെ ബില്ലുകള്‍ സമര്‍പ്പിച്ചാലും ഈ തുക പൂര്‍ണമായും നികുതി ബാധ്യതയുള്ളവയാണ്.

Also Read : ഏത് ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുമെന്ന കണ്‍ഫ്യൂഷനിലാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

കോവിഡ് വ്യാപനം കാരണം 2020-21 സാമ്പത്തിക വര്‍ഷത്തിലെ വ്യക്തിഗത ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31ല്‍ നിന്ന് സെപ്റ്റംബര്‍ 30ലേക്ക് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നീട്ടിയിരുന്നു. ടാക്‌സ് ഓഡിറ്റിന് ബാധ്യതയുള്ള നികുതിദായകര്‍, റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ഒക്ടോബര്‍ 31ല്‍ നിന്ന് നവംബര്‍ 30ലേക്കും നീട്ടിയിട്ടുണ്ട്.

Read more about: salary income tax
English summary

are you a Salaried employee? know what are the Income Tax applications on your salary and other benefits | നിങ്ങളുടെ ശമ്പളം, മറ്റ് അലവന്‍സുകള്‍, റിട്ടയര്‍മെന്റ് നേട്ടങ്ങള്‍ ഇവയുടെ നികുതി ബാധ്യതകള്‍ എങ്ങനെ?

are you a Salaried employee? know what are the Income Tax applications on your salary and other benefits
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X