നിങ്ങളുടെ കുട്ടിയ്ക്കായി ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയാണോ? ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിയ്ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറു പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് പണത്തിന്റെ മൂല്യത്തെക്കുറിച്ചും സമ്പാദ്യത്തിന്റെ ആവശ്യതകയെക്കുറിച്ചുമൊക്കെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. എങ്ങനെയാണ് പണം കൈകാര്യം ചെയ്യുക, ചെറിയ ചെറിയ സാമ്പത്തീക കാര്യങ്ങള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയ കാര്യങ്ങളൊക്കെ ബോധ്യപ്പെടുത്താന്‍ കുട്ടികളുടെ പേരില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

 
നിങ്ങളുടെ കുട്ടിയ്ക്കായി ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയാണോ?

മാതാപിതാക്കള്‍ക്ക് പ്രായ പൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കുവാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കും. ബാങ്കിംഗ് കാര്യങ്ങളും സാമ്പത്തീക ഇടപാടുകളുടെ ബാലപാഠങ്ങളും അതിലൂടെ കുട്ടികള്‍ക്ക് അനുഭവത്തിലൂടെ പഠിപ്പിച്ചു കൊടുക്കാം.

നിക്ഷേപിച്ചു തുടങ്ങാം; ഇക്കാര്യങ്ങള്‍ അറിഞ്ഞതിന് ശേഷം മാത്രം!

കുട്ടികള്‍ക്ക് വേണ്ടി ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

കുട്ടിയുടെ പ്രായം

ആര്‍ബിഐയുടെ നയങ്ങള്‍ പ്രകാരം ബാങ്കുകളില്‍ 10 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടിയുടെ പേരില്‍ അക്കൗണ്ട് ആരംഭിക്കുവാനും കുട്ടികള്‍ക്ക് തന്നെ അത് കൈകാര്യം ചെയ്യുവാനും സാധിക്കും. മിക്ക ബാങ്കുകളും കുട്ടികളുടെ അക്കൗണ്ടുകളും രണ്ട് വിഭാഗമായി തരംതിരിക്കാറുണ്ട്. 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള അക്കൗണ്ടുകളും, 10 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള അക്കൗണ്ടുകളും എന്നിങ്ങനെയാണത്. കുട്ടിയ്ക്ക് പ്രായ പൂര്‍ത്തിയായാല്‍ ആ അക്കൗണ്ട് നിഷ്‌ക്രിയമാവുകയും അത് സാധാരണ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് മാറ്റുകയും വേണം.

15,000 രൂപ പ്രതിമാസ നിക്ഷേപത്താല്‍ 20 കോടി രൂപ എങ്ങനെ സ്വന്തമാക്കാം?

ചിലവഴിക്കല്‍ പരിധി

അക്കൗണ്ട് ആരംഭിക്കുന്നതിന് മുമ്പ് പിന്‍വലിക്കല്‍ പരിധിയും ചിലവഴിക്കല്‍ പരിധിയും എത്രയാണെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കി വയ്‌ക്കേണം. ചി ബാങ്കുകള്‍ കുട്ടികളുടെ അക്കൗണ്ടില്‍ നടത്തുന്ന ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്.

ഡെബിറ്റ് കാര്‍ഡ്

കുട്ടികളുടെ അക്കൗണ്ടുകള്‍ക്കൊപ്പം ചില ബാങ്കുകള്‍ ഡെബിറ്റ് കാര്‍ഡുകളും നല്‍കാറുണ്ട്. അത് മാതാപിതാക്കള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കും. കാര്‍ഡ് വഴി നടക്കുന്ന ഇടപാടുകളെ സംബന്ധിച്ച് എസ്എംഎസ് സന്ദേശങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പു വരുത്തണം. ഇടപാടുകള്‍ പരിശോധിക്കുവാന്‍ ഇതുവഴി സാധിക്കും.

ബിറ്റ്‌കോയിന്‍, എഥിരിയം, ഡോജികോയിന്‍; നിങ്ങള്‍ക്ക് നിക്ഷേപത്തിന് അനുയോജ്യമായ ക്രിപ്‌റ്റോ കറന്‍സി എത്?

മിനിമം ബാലന്‍സ് തുക

മിക്ക ബാങ്കുകളിലും കുട്ടികള്‍ക്കായുള്ള സേവിംഗ്‌സ് അക്കൗണ്ടിലും നിശ്ചിത തുക മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ടതുണ്ട്. പിഴ ഒഴിവാക്കുന്നതിനായി ഈ നിബന്ധനകളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്.

ഇന്റര്‍നെറ്റ് ബാങ്കിംഗ്

എവിടെ ഇരുന്നു കൊണ്ടും ഏത് സമയത്തും ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് വഴി ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കുന്ന സംവിധാനമാണ് ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം. കുട്ടികളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കില്‍ അത് മാതാ പിതാക്കളുടെ കര്‍ശന മേല്‍നോട്ടത്തില്‍ മാത്രമായിരിക്കണം.

സ്മാര്‍ട്ട് ഫോണ്‍ മോഷണം പോയോ? അക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാന്‍ ഈ 8 കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കില്‍ അതിന്റെ പാസ് വേഡും മറ്റ് ക്രെഡന്‍ഷ്യല്‍ വിവരങ്ങളും കുട്ടിയോട് വെളിപ്പെടുത്താതിരിക്കുന്നതായിരിക്കും അഭികാമ്യം.

Read more about: banking
English summary

Are You Planning To Open A Bank Account For You Children? List Of Things You Must Aware | നിങ്ങളുടെ കുട്ടിയ്ക്കായി ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയാണോ? ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിയ്ക്കാം

Are You Planning To Open A Bank Account For You Children? List Of Things You Must Aware
Story first published: Thursday, July 1, 2021, 17:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X