സീറോ ബാലന്‍സുമായി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയ്യില്‍ വയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് പൂജ്യത്തില്‍ സൂക്ഷിക്കുന്ന വ്യക്തികളില്‍ ഒരാളാണോ നിങ്ങള്‍? എങ്കില്‍ ആ ശീലം കൊണ്ട് നിങ്ങള്‍ക്ക് ചില ദോഷങ്ങളുണ്ടെന്നതും നിങ്ങള്‍ നിര്‍ബന്ധമായും മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് തുക പൂജ്യം ആയാല്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുത്തനെ താഴേക്ക് പതിക്കുവാന്‍ കാരണമാകും. ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് പൂജ്യമായി നിലനിര്‍ത്തിയിരിക്കുന്ന വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോര്‍ നെഗറ്റീവ് സ്‌കോറിലേക്ക് വരേ താഴാം എന്നത് ഓര്‍ക്കുക. ഇത്തരത്തില്‍ ക്രെഡിറ്റ് സ്‌കോര്‍ മോശമായാല്‍ അത് ഭാവിയില്‍ നിങ്ങള്‍ക്ക് വായ്പകള്‍ ലഭിക്കുന്നതിനൊക്കെ പ്രയാസങ്ങള്‍ സൃഷ്ടിക്കും.

 

Also Read : ഭവന വായ്പയെടുക്കുന്നത് വനിതകളാണെങ്കില്‍ ലഭിക്കും അധിക നേട്ടങ്ങള്‍!

ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ്

ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ്

ഈ പ്രശ്‌നത്തില്‍ നിന്നും രക്ഷ നേടുവാനുള്ള ഏക പോം വഴി ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് തുകയേക്കുറിച്ചും, ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗത്തെക്കുറിച്ച് എപ്പോഴും ശ്രദ്ധാലുവായിരിക്കുക എന്നത് മാത്രമാണ്. ക്രെഡിറ്റ് കാര്‍ഡുകല്‍ ഉപയോഗിക്കുന്ന ധാരാളം പേരുണ്ട്. എന്നാല്‍ പലപ്പോഴും മിക്കവര്‍ക്കും ക്രെഡിറ്റ് സ്‌കോര്‍ എന്താണ് എന്നതിനെ സംബന്ധിച്ച് കുടൂതല്‍ അറിവില്ല എന്നതാണ് യാഥാര്‍ഥ്യം. ക്രെഡിറ്റ് സ്‌കോര്‍ നെഗറ്റീവ് ആയി മാറാതിരിക്കുവാന്‍ നാം എന്താണ് ചെയ്യേണ്ടത്? ഇതില്‍ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സിന് വലിയ പങ്കാണുള്ളത്. കൂടാതെ പിന്നീട് വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയ ലഭിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കുവാന്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ എത്ര പോയിന്റായാണ് നിലനിര്‍ത്തേണ്ടതെന്നും അറിഞ്ഞിരിക്കണം.

Also Read : എടിഎം ഇടപാടുകളില്‍ തടസ്സം സംഭവിച്ചാല്‍ ഈ ബാങ്ക് ദിവസം 100 രൂപാ വീതം നിങ്ങള്‍ക്ക് തരും

ക്രെഡിറ്റ് കാര്‍ഡിലെ സീറോ ബാലന്‍സ്

ക്രെഡിറ്റ് കാര്‍ഡിലെ സീറോ ബാലന്‍സ്

ഇനി നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിലെ സീറോ ബാലന്‍സ് നിങ്ങളെ എങ്ങനെയാണ് മോശമായി ബാധിക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം. ക്രെഡിറ്റ് കാര്‍ഡില്‍ അനുവദിച്ചിരിക്കുന്ന മുഴുവന്‍ പരിധിയും ചിലവഴിച്ച് കഴിഞ്ഞ് മാസാവസാനം കാര്‍ഡ് ബാലന്‍സ് തുക പൂജ്യമായി മാറുമ്പോഴാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത്. ഇത് കാര്‍ഡ് ഉടമ അമിതമായ ചിലവഴിക്കല്‍ ശീലമുള്ള വ്യക്തിയാണെന്നും, അയാള്‍ക്ക് ചിലവഴിക്കല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുകയുമില്ല എന്ന് വ്യക്തമാക്കുന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് പൂജ്യത്തിലെത്തിക്കുന്ന ശീലം കാര്‍ഡ് ഉടമയുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും.

Also Read : ചെക്കുകള്‍ ഇഷ്യൂ ചെയ്യാറുണ്ടോ നിങ്ങള്‍? എങ്കില്‍ ഇനി ഇടപാടുകള്‍ ശ്രദ്ധിച്ചാകാം - ഇക്കാര്യങ്ങള്‍ അറിയൂ

ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് പൂജ്യമായാല്‍

ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് പൂജ്യമായാല്‍

ചിലപ്പോള്‍ സീറോ ബാലന്‍സ് എന്നത് ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് നിഷ്‌ക്രിയമാണെന്നതും സൂചിപ്പിക്കുന്നു. ഇത് നിങ്ങളുടെ വായ്പാരോഗ്യത്തിന് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് പൂജ്യമാകുന്നത്. റിവോള്‍വിംഗ് യൂട്ടിലൈസേഷന്‍ അനുപാതം കുറയ്ക്കുന്നതിന് കാരണമാകുന്നു. കാര്‍ഡ് ഉടമ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തീക പ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്.

Also Read : ഐ മൊബൈല്‍ പേ ആപ്പിലൂടെ ഐസിഐസിഐ ഉപയോക്താക്കള്‍ക്ക് പിപിഎഫ് നിക്ഷേപം നടത്താം, ഭാവി സുരക്ഷിതമാക്കാം!

ക്രെഡിറ്റ് ലിമിറ്റ് കുറയ്ക്കും

ക്രെഡിറ്റ് ലിമിറ്റ് കുറയ്ക്കും

ക്രെഡിറ്റ് കാര്‍ഡ് ബാന്‍സ് തുക പൂജ്യമായാല്‍ എന്താണ് സംഭവിക്കുക? ക്രെഡിറ്റ് കാര്‍ഡ് ഉടമയുടെ കാര്‍ഡ് ബാലന്‍സ് തുക പൂജ്യമായാല്‍ കാര്‍ഡ് ഇഷ്യൂ ചെയ്തിരിക്കുന്ന ബാങ്ക് ഉടനെ ആ വ്യക്തിയുടെ ക്രെഡിറ്റ് ലിമിറ്റ് (വായ്പാ പരിധി) കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങും. അതായത് വൈകാതെ തന്നെ കാര്‍ഡ് ഉടമയ്ക്ക് വായ്പാ തുക തിരികെ നല്‍കുവാന്‍ സാധിക്കാത്ത നിലയാകും എന്നാണ് ബാങ്ക് വിലയിരുത്തുക.

Also Read : ഇപിഎഫില്‍ നിന്നും യാതൊരു രേഖകളും സമര്‍പ്പിക്കാതെ 1 ലക്ഷം രൂപ മുന്‍കൂര്‍ പിന്‍വലിക്കല്‍ നടത്താം!

ക്രെഡിറ്റ് ലിമിറ്റ് കുറയുമ്പോള്‍

ക്രെഡിറ്റ് ലിമിറ്റ് കുറയുമ്പോള്‍

ക്രെഡിറ്റ് ലിമിറ്റ് കുറയുമ്പോള്‍, സ്വഭാവികമായും ക്രെഡിറ്റ് സ്‌കോറും താഴേക്ക് പതിക്കുവാന്‍ ആരംഭിക്കും. ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ കാരണമാണ് ഇങ്ങനെ സംവിക്കുന്നത്. ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ തീരുമാനിക്കുന്നത് ക്രെഡിറ്റ് സ്‌കോര്‍ തയ്യാറാക്കുന്ന ഏജന്‍സികളാണ്. ഒരു വായ്പ എടുക്കുന്നതിനോ, ക്രെഡിറ്റ് സേവനം ലഭിക്കുന്നതിനോ കാര്‍ഡ് ഉടമയ്ക്കുള്ള വായ്പാ മൂല്യം അഥവാ ക്രെഡിറ്റ് വര്‍ത്തിനെസ്സ് ആണ് ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോയിലൂടെ വ്യക്തമാക്കുന്നത്.

Also Read :3 ലക്ഷം രൂപ വീതം പ്രതിമാസ വരുമാനം ലഭിക്കുവാന്‍ എത്ര രൂപ എസ്ഐപി നിക്ഷേപം നടത്തണം ?

ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ

ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ

ഉദാഹരണത്തിന് ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ 30 ശതമാനമാണെങ്കില്‍ അത് ശരിയായ അനുപാതമായാണ് കണക്കാക്കപ്പെടുന്നത്. അതായത് 1 ലക്ഷം രൂപയാണ് ക്രെഡിറ്റ് ലിമിറ്റ് (വായ്പാ പരിധി) എന്നിരിക്കട്ടെ, ഓരോ മാസവും 30,000 രൂപയാണ് ക്രെഡിറ്റായി ഉപയോഗിക്കുന്നത് എങ്കില്‍ അത് കൃത്യമായി പ്രവര്‍ത്തിക്കും. ഇതിന് മുകളിലേക്ക് വായ്പാ ഉപഭോഗം ചെല്ലുകയാണെങ്കില്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ഇനി മൊത്ത വായ്പാ പരിധിയുടെ 30 ശതമാനത്തില്‍ താഴെയാണ് ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ എങ്കില്‍ ക്രെഡിറ്റ് സ്‌കോറില്‍ വര്‍ധനവാണുണ്ടാവുക.

Also Read :നിക്ഷേപകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! അടുത്ത ആഴ്ച ആരംഭിക്കുന്ന 4 പ്രധാന ഐപിഒകള്‍ ഇവയാണ്

ക്രെഡിറ്റ് സ്‌കോര്‍

ക്രെഡിറ്റ് സ്‌കോര്‍

ഒറ്റത്തവണയായി നിങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുക മുഴുവനായും നല്‍കിയാല്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറില്‍ 35 ശതമാനത്തോളം വര്‍ധനവ് ഉണ്ടാക്കും. നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി അഥവാ വായ്പാ ചരിത്രത്തിനും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്നതില്‍ പങ്കുണ്ട്. ക്രെഡിറ്റ് സ്‌കോറിന്റെ 15 ശതമാനം നിശ്ചയിക്കപ്പെടുന്നത് നിങ്ങളുടെ വായ്പാ ചരിത്രത്തെ അടിസ്ഥാനമാക്കിയാണ്. അതായത്, എത്ര ദിവസത്തിനുള്ളില്‍ നിങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ തിരിച്ചടയ്ക്കുന്നു എന്നതിനെയും ആശ്രയിച്ചാണ് ക്രെഡിറ്റ് സ്‌കോര്‍ പോയിന്റുകളും നിലകൊള്ളുന്നത്. വായ്പാ ചരിത്രം നീളമേറിയതായാല്‍ അത് നല്ലതായാണ് കണക്കാക്കപ്പെടുന്നത്.

Also Read : പിഎഫ് നിയമത്തില്‍ മാറ്റം; ഇങ്ങനെ ചെയ്തില്ല എങ്കില്‍ അടുത്ത മാസം മുതല്‍ നിങ്ങള്‍ക്ക് ഇപിഎഫ് തുക ലഭിക്കുകയില്ല

ക്രെഡിറ്റ് സ്‌കോര്‍ കുറയുവാന്‍ കാരണം

ക്രെഡിറ്റ് സ്‌കോര്‍ കുറയുവാന്‍ കാരണം

നിങ്ങള്‍ കൂടുതല്‍ വായ്പ എടുക്കുന്ന വ്യക്തിയാണെങ്കില്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയുവാന്‍ കാരണമാകും. ആകെ ക്രെഡിറ്റ് സ്‌കോറിന്റെ 10 ശതമാനം നിശ്ചയിക്കുന്നത് വ്യക്തിയുടെ പേരിലുള്ള വായ്പകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. ഏതെങ്കിലും വസതുക്കള്‍ വാങ്ങിച്ചതിന് ശേഷം അതിന്റെ ബില്‍ പേ ചെയ്യുന്നതിനായി ക്രെഡിറ്റ് കാര്‍ഡിന്മേല്‍ നിങ്ങള്‍ വായ്പ എടുത്തിട്ടുണ്ട് എങ്കിലും അതും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്ന പ്രവൃത്തിയാണ്.

Also Read : വിപണി ഉയര്‍ന്നിരിക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കും മുമ്പ് ഈ 5 കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ക്രെഡിറ്റ് കാര്‍ഡ് നിഷ്‌ക്രിയമാകും

ക്രെഡിറ്റ് കാര്‍ഡ് നിഷ്‌ക്രിയമാകും

ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് തുക ഏറെ നാളത്തേക്ക് പൂജ്യമായി നിലനിര്‍ത്തുന്നതും ശരിയായ രീതിയല്ല. അങ്ങനെ സംഭവിച്ചാല്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് നിഷ്‌ക്രിയമായി എന്നാണ് ബാങ്കുകള്‍ കണക്കാക്കുക. അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ നെഗറ്റീവ് പോയിന്റിലെത്തിക്കുവാന്‍ കാരണമാകും. നമ്മുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുവാന്‍ നമുക്ക് എന്തൊക്കെ ചെയ്യുവാന്‍ സാധിക്കും? വിവേകപൂര്‍ണമായും ആലോചനയിലൂടെയുമുള്ള പര്‍ച്ചേസിംഗും ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗവും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മുകളിലേക്ക് ഉയര്‍ത്തുവാന്‍ നിങ്ങളെ സഹായിക്കും.

Also Read : ആകാശ എയറിന് സിവില്‍ ഏവിയേഷന്റെ എന്‍ഒസി; ഈ വര്‍ഷം അവസാനത്തോടെ വിമാനങ്ങള്‍ പറന്നു തുടങ്ങും

ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുവാന്‍

ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുവാന്‍

അതിനായി എന്തൊക്കെയാണ് നമുക്ക് ചെയ്യാന്‍ സാധിക്കുക എന്ന് നോക്കാം. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുന്നതിനുളള എളുപ്പത്തിലുള്ള 5 ടിപ്‌സുകളാണ് താഴെ പറയുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കൊണ്ട് ചെറിയ ചെറിയ പര്‍ച്ചേസുകള്‍ ഇടയ്ക്കിടെ നടത്തുക എന്നതാണ് അതില്‍ ആദ്യത്തേത്. കൂടാതെ കൃത്യ സമയത്ത് ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ തിരിച്ചടയ്ക്കുകയും വേണം. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും അതിന്റെ വളര്‍ച്ചയില്‍ ശ്രദ്ധ നല്‍കുകയും വേണം.

Also Read : റിട്ടയര്‍മെന്റ് ആസൂത്രണത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നിങ്ങളെ സഹായിക്കുന്നതെങ്ങനെ?

അതിരു കടന്നുള്ള ചിലവഴിക്കല്‍ ശീലം

അതിരു കടന്നുള്ള ചിലവഴിക്കല്‍ ശീലം

ക്രെഡിറ്റ് കാര്‍ഡിന്മേല്‍ അതിരു കടന്നുള്ള ചിലവഴിക്കല്‍ ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ ഏറെ ശ്രദ്ധാലുവായിരിക്കേണ്ടതും അത് ഒഴിവാക്കുവാന്‍ ശ്രമിക്കേണ്ടതുമാണ്. നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി നിര്‍മിക്കുകയും എവിടെയൊക്കെയാണ് ചിലവുകള്‍ വരുന്നത് എന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക. ഇക്കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചു കൊണ്ടാണ് നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്തുന്നത് എങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഒരിക്കലും നെഗറ്റീവ് ആയി മാറുകയില്ല. അതുവഴി വായ്പ ലഭിക്കുന്നതിലും മറ്റും നിങ്ങള്‍ക്ക് പ്രയാസങ്ങള്‍ നേരിടേണ്ടി വരികയുമില്ല. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്നതാണെങ്കില്‍ യാതൊരു മടിയുമുല്ലാതെ, സന്തോഷത്തോടെ ബാങ്കുകള്‍ നിങ്ങള്‍ക്ക് വായ്പകള്‍ അനുവദിക്കും.

Read more about: credit score credit card
English summary

are you the one who keeps credit card balance zero? this will bring your credit score negative | സീറോ ബാലന്‍സുമായി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയ്യില്‍ വയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

are you the one who keeps credit card balance zero? this will bring your credit score negative
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X