ആരോഗ്യ രക്ഷക് ; എല്‍ഐസിയുടെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. ആരോഗ്യ രക്ഷക് പോളിസി നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് പ്ലാനാണിത്. ആരോഗ്യ ചികിത്സാ ആവശ്യങ്ങള്‍ക്കായി സാമ്പത്തീക സഹായം ലഭിക്കുന്നപോളിസി സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ നിന്നും വ്യത്യസ്തമാണ്. ആശുപത്രി ചെലവുകള്‍ അടിസ്ഥാനമാക്കാതെ നിശ്ചിത തുക ആനുകൂല്യമായി നല്‍കുന്നതാണ് പുതിയ പദ്ധതി.

 
ആരോഗ്യ രക്ഷക് ; എല്‍ഐസിയുടെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് അറിയാം

വ്യക്തിഗത പ്ലാനായും ഫാമിലി ഫ്ളോട്ടര്‍ പ്ലാനായും പദ്ധതിയില്‍ ചേരാവുന്നതാണ്. 18 വയസ്സു മുതല്‍ 65 വയസ്സു വരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരുവാന്‍ സാധിക്കും. 91 ദിവസം മുതല്‍ 20 വയസ്സു വരെ പ്രായമുള്ള കുട്ടികളെയും പദ്ധതിയില്‍ ചേര്‍ക്കാവുന്നതാണ്. കവര്‍ പീരീഡ് മുതിര്‍ന്നവര്‍ക്ക് 80 വയസുവരെയും കുട്ടികള്‍ക്ക് 25 വയസുവരെയും കിട്ടും.

നിങ്ങള്‍ക്കറിയാമോ ഇവിടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കും 8.5% പലിശ! ഇപ്പോള്‍ നിക്ഷേപിക്കാം

മറ്റു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുള്ളവര്‍ക്കും അധിക ആനുകൂല്യങ്ങള്‍ നേടാവുന്ന ഫിക്സഡ് ബെനഫിറ്റ് പ്ലാനാണിത്. അടക്കുന്ന പ്രീമിയത്തിന് 80ഡി പ്രകാരമുള്ള നികുതി ആനുകൂല്യവുമുണ്ടാകും. ക്ലെയിം ഇല്ലെങ്കില്‍ അടുത്തവര്‍ഷത്തെ കവറേജ് തുകയില്‍ വര്‍ധനവുമുണ്ടാകും.

ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങളുടെ സ്ഥാപനത്തിലെ വില്‍പ്പന ഉയര്‍ത്തുവാന്‍ ഇതാ ചില വഴികള്‍

ക്ലെയിം ലഭിക്കുന്നതിനായി ചികിത്സാ ചെലവുകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവന്നാല്‍ 2,500 മുതല്‍ 10,000 രൂപവരെ പ്രതിദിന ആനുകൂല്യം തിരഞ്ഞെടുക്കാം. ശസ്ത്രക്രിയാ പട്ടികയിലുള്ള 263 ഇനങ്ങള്‍ക്ക് പ്രതിദിന ആനുകൂല്യത്തിന്റെ 20 മുതല്‍ 100 മടങ്ങുവരെ ആനുകൂല്യവും ലഭിക്കും. 244 ഇനം മെഡിക്കല്‍ ഡേ കെയര്‍ നടപടികള്‍ക്ക് പ്രതിദിന ആനുകൂല്യത്തിന്റെ അഞ്ചുമടങ്ങ് തുക അധികം ലഭിക്കും.

ഇന്‍ഷുറന്‍സ് പോളിസികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോള്‍

ഇരുപട്ടികകളിലും ഉള്‍പ്പെടാത്തവയ്ക്ക് സര്‍ജിക്കല്‍ ആനുകൂല്യത്തിന്റെ രണ്ടര മടങ്ങ് തുക ലഭിക്കും. 30 ദിവസത്തിലധികം ആശുപത്രിയില്‍ ചെലവഴിച്ചാല്‍ എക്സ്റ്റന്‍ഡഡ് ബെനഫിറ്റായി പ്രതിദിന ആനുകൂല്യത്തിന്റെ 10 മടങ്ങ് അധികം ലഭിക്കും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ആരോഗ്യ പരിശോധനാ ആനുകൂല്യവുമുണ്ട്. ആംബുലന്‍സ് സേവനവും ലഭിക്കും.

വിരാടിന്റെയും അനുഷ്‌കയുടേയും ബോഡിഗാര്‍ഡിന്റെ ശമ്പളം പല കമ്പനികളുടേയും സിഇഒകള്‍ക്ക് ലഭിക്കുന്നതിനേക്കാളേറെ!

പോളിസി ഉടമ മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് പ്രീമിയം അടയ്ക്കാതെ തന്നെ 15 വര്‍ഷം മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കും. പ്രധാന ശസ്ത്രക്രിയകള്‍ക്ക് വിധേമായിട്ടുണ്ടെങ്കില്‍ കാറ്റഗറി ഒന്ന്, രണ്ട് പദ്ധതികളില്‍പ്പെട്ടവര്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രീമിയം ഒഴിവാക്കി നല്‍കും.

ക്രിപ്‌റ്റോ കറന്‍സിയില്‍ എങ്ങനെ നിക്ഷേപിക്കാമെന്നറിയാമോ?

പോളിസി ഉടമയുടെ പ്രായം, ലിംഗം, തിരഞ്ഞെടുക്കുന്ന ഹെല്‍ത്ത് കവര്‍ തുടങ്ങിയവ അനുസരിച്ചാകും പ്രീമിയം തുക നിശ്ചയിക്കുത. അര്‍ധ വാര്‍ഷിക, വാര്‍ഷിക രീതിയില്‍ പ്രീമിയം അടയ്ക്കുവാന്‍ സാധിക്കും.

അപകട ചികിത്സകള്‍ക്ക് കാത്തിരിപ്പ് കാലാവധിയില്ല. എന്നാല്‍ അസുഖം മൂലമുള്ള ചികിത്സകള്‍ക്കാണെങ്കില്‍ 90 ദിവസത്തെ കാലാവധിയുണ്ടാകും.

Read more about: lic
English summary

Arogya Rakshak; know everything about LICs new health insurance plan in Malayalam | ആരോഗ്യ രക്ഷക് ; എല്‍ഐസിയുടെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് അറിയാം

Arogya Rakshak; know everything about LICs new health insurance plan in Malayalam
Story first published: Wednesday, July 21, 2021, 12:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X