ഇപിഎഫില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ ഈ പിഴവുകള്‍ ഒഴിവാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മധ്യവര്‍ഗ്ഗ കുടുംബങ്ങളുടെ മുഴുവന്‍ നടുവൊടിക്കാന്‍ കോവിഡ് വ്യാപനത്തിനായി. അത്യാവശ്യത്തിനായി പെട്ടെന്ന് കുറച്ച് പണം ആവശ്യമായി വന്നാല്‍ ഇന്ന് മിക്കവരുടേയും സ്ഥിതി അവതാളത്തിലാകും. ഇത്തരമൊരു സാഹചര്യത്തില്‍ ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) അക്കൗണ്ടിലുള്ള തുകയുടെ ഒരു വിഹിതം പിന്‍വലിക്കാന്‍ നിക്ഷേപകരെ അനുവദിക്കുന്നുണ്ട്. കോവിഡ് സാഹചര്യത്തിലുള്ള പ്രത്യേക തീരുമാനമാണിത്.

 
ഇപിഎഫില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ ഈ പിഴവുകള്‍ ഒഴിവാക്കാം

ഇടത്തരക്കാരായ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല നിക്ഷേപത്തിലൂടെ ഉയര്‍ന്ന നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുന്ന വിശ്വാസ്യതയുള്ള നിക്ഷേപ പദ്ധതിയാണ് പ്രൊവിഡന്റ് ഫണ്ട് അഥവാ പിഎഫ്. ദീര്‍ഘകാല നിക്ഷേപത്തില്‍ മികച്ച ആദായമാണ് പിഎഫിലൂടെ നേടാന്‍ സാധിക്കുക. 7.1 ശതമാനമാണ് നിലവില്‍ പിഎഫ് അക്കൗണ്ടില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക്.

ഓണ്‍ലൈനായി വെറുതേ സാധനങ്ങള്‍ വാങ്ങിക്കാറുണ്ടോ? അനാവശ്യ പര്‍ച്ചേസുകള്‍ ഒഴിവാക്കാന്‍ എങ്ങനെ ശീലിക്കാം?

ജീവനക്കാരന്റെ നിക്ഷേപത്തിനൊപ്പം തൊഴില്‍ ദാതാവും പിഎഫിലേക്ക് തുല്യമായി നിക്ഷേപം നടത്തും. റിട്ടയര്‍മെന്റ് സമയത്തോ, ജോലിയില്‍ നിന്ന് രാജി വച്ച് പിരിയുന്ന സമയത്തോ ജീവനക്കാരന് തുക പിന്‍വലിക്കാം. ചില അടിയന്തിര സാഹചര്യങ്ങളിലും തുക പിന്‍വലിക്കുവാന്‍ ജീവനക്കാരന് സാധിക്കും. ഇനി ജോലി മാറുന്ന സമയത്ത് പഴയ കമ്പനിയില്‍ നിന്ന് പുതിയ കമ്പനിയിലേക്ക് അക്കൗണ്ട് മാറ്റാം.

പിഎഫ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുകയാണെങ്കില്‍, ആ സമയത്ത് ഒഴിവാക്കേണ്ടുന്ന പിഴവുകള്‍ ഇവയാണ്.

ഗീത കടഞ്ഞെടുക്കുന്നു ജീവിതവും സ്വപ്‌നങ്ങളും; ചെറുകിട വനിതാ സംരംഭകര്‍ക്കിതാ ഒരു മാതൃക

യുഎഎന്‍ (യൂനിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍) ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. ഇപിഎഫ്ഒ രേഖകളില്‍ നല്‍കിയിരിക്കുന്ന ഐഎഫ്എസ്‌സി നമ്പറും കൃത്യമായിരിക്കണം. അല്ലാത്ത പക്ഷം പണം ലഭിക്കുന്നതിന് നിങ്ങള്‍ക്ക് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

നിങ്ങളുടെ അപൂര്‍ണമായ കെവൈസിയും അപേക്ഷ തള്ളിക്കളയുവാന്‍ കാരണമാകും. നല്‍കിയിരിക്കുന്ന കെവൈസി വിവരങ്ങള്‍ പൂര്‍ണമായും സാധുതയുള്ളതായിരിക്കണം. നിങ്ങളുടെ മെമ്പര്‍ ഇ സര്‍വീസ് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്താല്‍ നിങ്ങളുടെ കെവൈസി പൂര്‍ണമാണോ എന്ന് പരിശോധിച്ച് വിലയിരുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.

എല്‍ഐസി ആധാര്‍ശില സ്‌കീം; വനിതാ നിക്ഷേപകര്‍ക്ക് ദിവസം 29 രൂപ വീതം മാറ്റിവച്ചാല്‍ നേടാം 4 ലക്ഷം രൂപ

ഇപിഎഫ്ഒ രേഖകളില്‍ നല്‍കിയിരിക്കുന്ന ജനനത്തീയ്യതിയും തൊഴില്‍ ദാതാവിന്റെ രേഖകളിലുള്ള ജനനത്തീയ്യതിയും തമ്മില്‍ ചേര്‍ച്ചയില്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ തഴയപ്പെടും. പണം പിന്‍വലിക്കുവാനുള്ള അപേക്ഷ പരിഗണിക്കണമെങ്കില്‍ ഇപിഎഫ്ഒ രേഖകളിലും തൊഴില്‍ ദാതാവിന്റെ രേഖകളിലും ഒരേ ജനനത്തീയ്യതിയായിരിക്കണം.

യുഎഎന്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്നതും നിര്‍ബന്ധമാണ്. നിങ്ങളുടെ യുഎഎനും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ല എങ്കില്‍ ഇപിഎഫ് അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിക്കുവാനുള്ള നിങ്ങളുടെ അപേക്ഷ തഴയപ്പെട്ടേക്കാം.

416 രൂപ ദിവസവും മാറ്റി വച്ചാല്‍ നിങ്ങള്‍ക്കും കോടിപതിയാകാം

നല്‍കിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കേണ്ടതും ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. അക്കൗണ്ട് വിവരങ്ങളെല്ലാം ശരിയായും കൃത്യമായും വേണം നല്‍കേണ്ടത്.

Read more about: pf
English summary

avoid these mistakes while you withdraw money from epf account |ഇപിഎഫില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ ഈ പിഴവുകള്‍ ഒഴിവാക്കാം

avoid these mistakes while you withdraw money from epf account
Story first published: Monday, July 12, 2021, 19:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X