പണപ്പെരുപ്പം വില്ലനായേക്കാം! ആശങ്കകള്‍ ഒഴിവാക്കാന്‍ ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങള്‍ ഇങ്ങനെ ആസൂത്രണം ചെയ്യാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കായി ധാരാളം തെരഞ്ഞെടുപ്പുകള്‍ നമുക്ക് മുന്നിലുണ്ട്. ഏകദേശം 16 തരത്തിലുള്ള ഡെബ്റ്റ് ഫണ്ടുകളില്‍ നിന്നും നമുക്ക് തെരഞ്ഞെടുപ്പ് നടത്താം. എന്നാല്‍ 3 വര്‍ഷത്തിനുള്ളില്‍ സ്വന്തമാക്കേണ്ട ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ട് ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കാവുന്ന ആദായത്തെ ബാധിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണ് എന്നത് നിക്ഷേപം നടത്തുന്നതിന് മുമ്പായി തന്നെ നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇവിടെ ബോണ്ട് ഇഷ്യൂവേഴ്‌സിന്റെ ക്രെഡിറ്റ് റിസ്‌ക്, പണപ്പെരുപ്പം, പലിശ നിരക്ക് എന്നിവ ഒരു പോലെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

 

5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളില്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന 10 സ്വകാര്യ ബാങ്കുകള്‍ ഇവയാണ്

ഡെബ്റ്റ് ഫണ്ടുകള്‍ നല്‍കുന്ന ശരാശരി ആദായം

ഡെബ്റ്റ് ഫണ്ടുകള്‍ നല്‍കുന്ന ശരാശരി ആദായം

ദീര്‍ഘകാല നിക്ഷേപങ്ങളില്‍ നിന്നും ഡെബ്റ്റ് ഫണ്ടുകള്‍ നല്‍കുന്ന ശരാശരി ആദായം ഏകദേശം 2.76 ശതമാനത്തോളമാണ്. കഴിഞ്ഞ 12 മാസങ്ങളിലെ കണക്കുകള്‍ പ്രകാരമുള്ളതാണ് ഈ പലിശ നിരക്ക്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഹ്രസ്വ കാലയളവിലേക്കുള്ള ഫണ്ടുകള്‍ ഏകദേശം 4.43 ശതമാനവും, ഇടക്കാല നിക്ഷേപങ്ങളില്‍ നി്ന്നും 6.25 ശതമാനവുമാണ് ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന ആദായം. ഫ്‌ളോട്ടിംഗ് ഡബ്റ്റ് ഫണ്ടുകളില്‍ നി്ന്ന് ലഭിക്കുന്ന ആദായം ഏകദേശം 5.31 ശതമാനത്തിനോടടുത്ത് വരും.

2021-ല്‍ ഐപിഒ തരംഗം; ഇതിനോടകം കമ്പനികള്‍ സ്വന്തമാക്കിയിരിക്കുന്നത് റെക്കോര്‍ഡ് തുകകള്‍, ഇനിയും വരാനേറെ

പണപ്പെരുപ്പം

പണപ്പെരുപ്പം

സമ്പദ് വ്യവസ്ഥയില്‍ പണപ്പെരുപ്പം ഉയര്‍ന്നു വരുന്ന സൂചനകളുണ്ടാകുമ്പോള്‍ തന്നെ ബോണ്ടുകളില്‍ നേരിട്ട് പെട്ടെന്നു തന്നെ അതിന്റെ പ്രതിഫലനമുണ്ടാകും. തീര്‍ച്ചയായും അത് നിങ്ങളുടെ ഡെബ്റ്റ് ഫണ്ടുകളെയും ബാധിക്കും. പുതിയ ബോണ്ടുകള്‍ ഉയര്‍ന്ന കൂപ്പണ്‍ നിരക്കില്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ബോണ്ട് വിലകള്‍ താഴേക്ക് പതിച്ചേക്കാം. ബോണ്ട് വില കുറയുമ്പോള്‍ യീല്‍ഡില്‍ വര്‍ധനവുണ്ടാകും.

ഏത് ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുമെന്ന കണ്‍ഫ്യൂഷനിലാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

യീല്‍ഡ്

യീല്‍ഡ്

മെച്യൂരിറ്റി കാലയളവ് വരെ നിക്ഷേപം തുടര്‍ന്നാല്‍ ലഭിക്കുന്ന ആദായത്തെയാണ് യീല്‍ഡ് എന്ന് പറയുന്നത്. പണപ്പെരുപ്പം ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമീപ ഭാവിയില്‍ പലിശ നിരക്കില്‍ വര്‍ധന പ്രതീക്ഷിച്ചു കൊണ്ട് ബോണ്ട് യീല്‍ഡുകള്‍ ഉയരും. ബോണ്ട് യീല്‍ഡുകള്‍ മുകളിലേക്ക് ഉയരുമ്പോള്‍ നിരക്കുകളില്‍ സമ്മര്‍ദമുണ്ടാകും. അത് മറ്റേതെങ്കിലും തരത്തിലുള്ള വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇനി ഇത് ഉയരുന്നുണ്ടോ എന്നത് റിസര്‍വ് ബാങ്ക് പണ പരിതസ്ഥിതി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതുള്‍പ്പെടെയുള്ള മറ്റ് ഘടകങ്ങള്‍ കൂടി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ്.

ലൈഫ് ഇന്‍ഷുറന്‍സ് ഗ്യാരണ്ടീഡ് റിട്ടേണ്‍സ് പ്ലാന്‍- നിങ്ങള്‍ അറിയേണ്ടതെല്ലാം

പണപ്പെരുപ്പം വന്നേക്കാം

പണപ്പെരുപ്പം വന്നേക്കാം

നിലവില്‍ സമ്പദ് വ്യവസ്ഥയില്‍ പണപ്പെരുപ്പം തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ്. രണ്ട് കാരണങ്ങള്‍ നമുക്കതിന് പ്രധാനമായും പറയാം. ഒന്ന്, കുറഞ്ഞ പലിശ നിരക്കുകള്‍ സമ്പാദ്യ നിരക്ക് കുറയുവാന്‍ കാരണമാകുകയും ഇത് കൂടുതല്‍ ലിക്വിഡിറ്റി കൊണ്ടുവരികയും ചെയ്യുന്നു. ആസ്തികളുടെയും വസ്തുക്കളുടേയും വില കുതിച്ചുയരുകയായിരിക്കും ഇതിന്റെ ഫലം. തത്ഫലമായി സമ്പദ് വ്യവസ്ഥയില്‍ പണപ്പെരുപ്പമുണ്ടാകുകയും ചെയ്യും. രണ്ടാമത്തേത് നീളുന്ന ലോക്ക് ഡൗണുകള്‍ കാരണം വിതരണത്തിലുണ്ടാകുന്ന പ്രയാസങ്ങളാണ്. അതിനാല്‍ തന്നെ ഡെബ്റ്റ് ഫണ്ട് നിക്ഷേപകരുടെ ഓരോ നീക്കവും ശ്രദ്ധയോടെ വേണം. നിങ്ങളുടെ പോര്‍ട്ട് ഫോളിയോ പണപ്പെരുത്തെ മറി കടക്കാന്‍ സാധിക്കുന്ന വിധമായിരിക്കണം തയ്യാറാക്കേണ്ടത്.

നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

ആദായം ഉറപ്പുള്ളവയല്ല

ആദായം ഉറപ്പുള്ളവയല്ല

ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതോടെ നിക്ഷേപകര്‍ക്ക് അവരുടെ പല തരത്തിലുള്ള സാമ്പത്തീക ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. ഒരു അധിക വരുമാന ശ്രോതസ്സെന്ന രീതിയിലോ, റിട്ടയര്‍മെന്റ് നിക്ഷേപ ഉപാധിയായോ, റിസ്‌ക് എടുക്കുവാന്‍ താത്പര്യം കുറഞ്ഞ നിക്ഷേപകര്‍ക്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ ഉയര്‍ന്ന ആദായം ലഭിക്കുന്ന ഒരു നിക്ഷേപ മാര്‍ഗമായോ ഡെബ്റ്റ് ഫണ്ടുകളെ തെരഞ്ഞെടുക്കാവുന്നതാണ്. ഇക്വിറ്റി ഫണ്ടുകള്‍ക്ക് സമാനമായി ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള ആദായവും ഉറപ്പുള്ളവയല്ല എന്നതും എപ്പോഴും നിക്ഷേപകര്‍ മനസ്സില്‍ വയ്ക്കേണ്ട കാര്യമാണ്.

Read more about: debt fund
English summary

aware of inflation while you choose to invest in debt funds; here's why? | പണപ്പെരുപ്പം വില്ലനായേക്കാം! ആശങ്കകള്‍ ഒഴിവാക്കാന്‍ ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങള്‍ ഇങ്ങനെ ആസൂത്രണം ചെയ്യാം

aware of inflation while you choose to invest in debt funds; here's why? | പണപ്പെരുപ്പം വില്ലനായേക്കാം
Story first published: Friday, July 30, 2021, 19:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X