ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പുതുക്കി; മാറ്റങ്ങള്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വകാര്യ മേഖലാ ബാങ്കായ ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി. പുതുക്കിയ നിരക്ക് 2021 മെയ് 6 മുതല്‍ പ്രാബല്യത്തിലെത്തും. 7 ദിവസങ്ങള്‍ മുതല്‍ 10 വര്‍ഷം വരെയുള്ള വ്യത്യസ്ത കാലാവധിയില്‍ ആക്‌സിസ് ബാങ്ക് ഉപയോക്താക്കള്‍ക്ക് സ്ഥിര നിക്ഷേപ സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്.

 

ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പുതുക്കി; മാറ്റങ്ങള്‍ അറിയാം

പുതുക്കിയ നിരക്കുകള്‍ പ്രകാരം, 7 ദിവസം മുതല്‍ 29 ദിവസങ്ങള്‍ വരെയുള്ള സ്ഥിര നിക്ഷേപ കാലാവധിയില്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 2.50 ശതമാനമാണ്. 30 ദിവസം മുതല്‍ 3 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3 ശതമാനമാണ് പുതിയ പലിശ നിരക്ക്. 3 മാസം മുതല്‍ 6 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും. 6 മാസം മുതല്‍ 11 മാസവും 25 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.40 ശതമാനമാണ് പലിശ നിരക്ക്. 15 മാസം മുതല്‍ 18 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.20 ശതമാനം പലിശ ലഭിക്കും.

ദീര്‍ഷകാല നിക്ഷേപങ്ങളില്‍ പുതുക്കിയ മാറ്റങ്ങള്‍ പ്രകാരം, 2 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.40 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനമാണ് ആക്‌സിസ് ബാങ്കിന്റെ പുതുക്കിയ നിരക്ക്.

തെരഞ്ഞെടുത്ത നിക്ഷേപ കാലാവധികളിലേക്ക് നിക്ഷേപം നടത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണയിലും ഉയര്‍ന്ന പലിശ നിരക്കാണ് ആക്‌സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 7 ദിവസങ്ങള്‍ മുതല്‍ 10 വര്‍ഷം വരെയുള്ള വ്യത്യസ്ത നിക്ഷേപ കാലാവധിയിലേക്ക് 2.5 ശതമാനം മുതല്‍ 6.50 ശതമാനം വരെയാണ് ആക്‌സിസ് ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന പലിശ നിരക്ക്.

സേവിംഗ്‌സ് അക്കൗണ്ട് ഉടമകളുടെ വിവിധ സര്‍വീസ് ചാര്‍ജുകള്‍ മെയ് 1 മുതല്‍ ആക്‌സിസ് ബാങ്ക് പുതുക്കി നിശ്ചിയിച്ചിരുന്നു. ഒപ്പം സൗജന്യ പരിധിയ്ക്ക് പുറത്ത് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന ചാര്‍ജും ബാങ്ക് നേരത്തേ ഉയര്‍ത്തിയിരുന്നു. കൂടാതെ വിവിധ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് തുകയുടെ കാര്യത്തിലും ബാങ്ക് മാറ്റങ്ങള്‍ വരുത്തിയിരുന്നു.

Read more about: fixed deposit
English summary

axis bank revises fixed deposit interest rate; now you can get 5.75 % for long term deposits - explained |ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പുതുക്കി; മാറ്റങ്ങള്‍ അറിയാം

axis bank revises fixed deposit interest rate; now you can get 5.75 % for long term deposits - explained
Story first published: Thursday, May 6, 2021, 12:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X