വര്‍ഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ അനുകൂല്യങ്ങള്‍ വേണോ? ഈ സര്‍ക്കാര്‍ പദ്ധതിയില്‍ ചേര്‍ന്നോളൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രീമിയമായി ഒരു രുപ പോലും മുടക്കാതെ തന്നെ നിങ്ങള്‍ക്ക് വര്‍ഷത്തില്‍ 5 ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രധാന മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിയ്ക്ക് കീഴിലാണ് ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന വ്യക്തികളുടെ ചികിത്സാ സംബന്ധിയായ എല്ലാ ചിലവുകള്‍ക്കും ഈ പദ്ധതി ഉപയോഗപ്പെടുത്താം.

 
വര്‍ഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ അനുകൂല്യങ്ങള്‍ വേണോ? ഈ സര്‍ക്കാര്‍ പദ്ധതിയില്‍ ചേര്‍ന്നോളൂ

ആയുഷ്മാന്‍ ഭാരത് യോജന ഔദ്യോഗിക വെബ്‌സൈറ്റ് വഴി പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി ഓണ്‌ലൈനായി രജിസ്റ്റര്‍ ചെയ്യാം. mera.pmjay.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സാമ്പത്തീകമായി പി്‌ന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് സര്‍ക്കാറിന്റെ ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. അപേക്ഷകര്‍ക്ക് പ്രതിമാസ വരുമാനം 10,000 രൂപയില്‍ കവിയാന്‍ പാടില്ല.

സ്വര്‍ണത്തില്‍ എസ്‌ഐപി നിക്ഷേപങ്ങളും നടത്താമല്ലോ! ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

2011 ലെ സെന്‍സസ് പ്രകാരം സര്‍ക്കാര്‍ ജോലിക്കാര്‍ക്കും അഞ്ച് ഏക്കര്‍ ഭൂമി സ്വന്തമായുള്ളവര്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുവാന്‍ സാധിക്കുകയില്ല. സ്വന്തമായി വാഹനങ്ങള്‍ ഉള്ളവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല. 50,000 രൂപ ക്രെഡിറ്റ് ലിമിറ്റോഡ് കൂടിയ കിസാന്‍ കാര്‍ഡുകള്‍ ഉള്ളവര്‍ക്കും ഈ സഹായം ലഭിക്കില്ല.

എസ്ബിഐ റെക്കറിംഗ് നിക്ഷേപങ്ങളും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും; പലിശ നിരക്കുകള്‍ താരതമ്യം ചെയ്താലോ?

വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ നിങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുമോ എന്ന് അറിയുവാന്‍ സാധിക്കും. മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള മിക്ക വ്യക്തികളും ഈ പദ്ധതിയുടെ ആനൂകൂല്യത്തിന് അര്‍ഹരാണ്.

ദിവസം 74 രൂപ വീതം മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? ഒരു കോടി രൂപയായി സമ്പാദ്യം വളര്‍ത്താം!

ഒരു വ്യക്തിയ്ക്ക് മാത്രമല്ല, കുടുംബത്തിലെ അംഗങ്ങള്‍ക്കും ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തന്നെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. റേഷന്‍ കാര്‍ഡില്‍ PMJAY, KASP, RSBY, CHIS Plus എന്നിങ്ങനെ എന്തെങ്കിലും അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ അര്‍ഹതയുണ്ട് എന്നാണ് അര്‍ഥം.

Read more about: insurance
English summary

ayushman bharath yojana; know who will get the benefits and how to apply | വര്‍ഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ അനുകൂല്യങ്ങള്‍ വേണോ? ഈ സര്‍ക്കാര്‍ പദ്ധതിയില്‍ ചേര്‍ന്നോളൂ

ayushman bharath yojana; know who will get the benefits and how to apply
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X