6.85% പലിശ നേടാം ഈ സ്ഥിര നിക്ഷേപത്തിൽ നിന്ന്, മറ്റ് പ്രത്യേകതകൾ എന്തെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിര വരുമാന നിക്ഷേപങ്ങളുടെ പലിശ നിരക്ക് കഴിഞ്ഞ ഒന്നര വർഷമായി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബാങ്ക് എഫ്ഡി പലിശനിരക്ക് വർഷങ്ങളായി ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. എസ്‌ബി‌ഐ ഒരു വർഷത്തെ നിക്ഷേപത്തിന് 5.5% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ബജാജ് ഫിനാൻസ് ലിമിറ്റഡ് മറ്റ് ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 6.60 ശതമാനം എഫ്ഡി പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് ബജാജ് ഫിനാൻസ് 0.25 ശതമാനം പലിശ അധികമായും വാഗ്ദാനം ചെയ്യുന്നു.

 

ബജാജ് ഫിനാൻസ്

ബജാജ് ഫിനാൻസ്

ബജാജ് ഫിനാൻസിൽ 12 മുതൽ 60 മാസം വരെ കാലാവധികളിൽ നിക്ഷേപം നടത്താം. ബജാജ് ഫിനാൻസ് ഫിക്സഡ് ഡെപ്പോസിറ്റിൽ നിക്ഷേപിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 25,000 രൂപയാണ്. ബജാജ് ഫിനാൻസ് ഫിക്സഡ് ഡെപ്പോസിറ്റിൽ നിക്ഷേപിക്കുന്നത് വളരെ എളുപ്പമാണ്. ഓൺലൈൻ നിക്ഷേപ പ്രക്രിയയിലൂടെ നിങ്ങൾക്ക് നിക്ഷേപം നടത്താം.

ഫിക്സ‍ഡ് ഡിപ്പോസിറ്റിന് നിങ്ങളുടെ ബാങ്കിൽ ലഭിക്കുമോ 8.95% പലിശ? നിക്ഷേപിക്കേണ്ടത് എവിടെ?

നിക്ഷേപ കാലാവധി

നിക്ഷേപ കാലാവധി

എൻ‌ആർ‌ഐകൾ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസി‌ഐ), പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പി‌ഐ‌ഒ) എന്നിവ‍ർക്കും ബജാജ് ഫിനാൻസ് എഫ്ഡിയിൽ നിക്ഷേപിക്കാവുന്നതാണ്. ഒരു എൻ‌ആർ‌ഒ അക്കൗണ്ട് ഉള്ള എൻ‌ആർ‌ഐ / ഒ‌സി‌ഐ / പി‌ഐ‌ഒ തുടങ്ങിയവ‍ർക്ക് 12 മാസത്തിനും 36 മാസത്തിനും ഇടയിലുള്ള കാലാവധി തിരഞ്ഞെടുക്കാം.

7% പലിശ സേവിംഗ്സ് അക്കൌണ്ടിൽ നിന്ന് ലഭിച്ചാൽ, പിന്നെന്തിന് എഫ്ഡിയിൽ കാശിടണം? അറിയേണ്ട കാര്യങ്ങൾ

സിസ്റ്റമാറ്റിക് ഡെപ്പോസിറ്റ് പ്ലാൻ

സിസ്റ്റമാറ്റിക് ഡെപ്പോസിറ്റ് പ്ലാൻ

സിസ്റ്റമാറ്റിക് ഡെപ്പോസിറ്റ് പ്ലാൻ (എസ്ഡിപി) വഴി നിക്ഷേപകർക്ക് പ്രതിമാസ നിക്ഷേപം തിരഞ്ഞെടുക്കാനും അവസരമുണ്ട്. കൃത്യമായി ചെറിയ പ്രതിമാസ നിക്ഷേപങ്ങളായി സമ്പാദ്യം വ‍‍ർദ്ധിപ്പിക്കാൻ എസ്ഡിപി ഉപഭോക്താവിനെ പ്രാപ്തമാക്കുന്നു. എസ്‌ഡി‌പിക്ക് കീഴിലുള്ള ഓരോ പ്രതിമാസ നിക്ഷേപത്തിന്റെയും കാലാവധി കുറഞ്ഞത് 12 മാസം മുതൽ പരമാവധി 60 മാസം വരെയായിരിക്കും. എസ്ഡിപിക്ക് കീഴിലുള്ള ഓരോ നിക്ഷേപവും പ്രത്യേക സ്ഥിര നിക്ഷേപമായി പരിഗണിക്കും.

ഏറ്റവും കുറഞ്ഞ പലിശയ്ക്ക് കാർ ലോൺ; ഈ 10 ബാങ്കുകളിലെ പലിശ നിരക്ക് പരിശോധിക്കാം

കാ‍ർഡ് വഴി നിക്ഷേപം

കാ‍ർഡ് വഴി നിക്ഷേപം

ഡെബിറ്റ് കാർഡുകൾ വഴി എഫ്ഡിയിൽ നിക്ഷേപിക്കാനും ബജാജ് ഫിനാൻസ് അനുവദിക്കുന്നു. നിങ്ങളുടെ എഫ്ഡിയിൽ പ്രതിമാസ പലിശ നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ പലിശ നേടാൻ നിങ്ങളെ സഹായിക്കുന്ന ആനുകാലിക പേഔട്ടുകളുടെ ഓപ്ഷൻ തിരഞ്ഞെടുക്കാൻ കഴിയും. എന്നിരുന്നാലും, നിങ്ങളുടെ ഡിപ്പോസിറ്റുകളുടെ പലിശ നിങ്ങളുടെ തിരഞ്ഞെടുക്കൽ അനുസരിച്ച് വ്യത്യാസപ്പെടാം.

English summary

Bajaj Finance Fd Interest Rate 2020, Which bank is best for fixed deposit 2020? | 6.85% പലിശ നേടാം ഈ സ്ഥിര നിക്ഷേപത്തിൽ നിന്ന്, മറ്റ് പ്രത്യേകതകൾ എന്തെല്ലാം?

Bajaj Finance Ltd is offering an FD rate of 6.60 per cent compared to other banks. Read in malayalam.
Story first published: Saturday, December 5, 2020, 14:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X