ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ 5,000 രൂപ വരെ പിന്‍വലിക്കാം; പുതിയ സംവിധാനവുമായി ബാങ്ക് ഓഫ് ബറോഡ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് പണം പിന്‍വലിക്കുവാന്‍ പുതിയ സംവിധാനം അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ. എം കണക്ട് പ്ലസ് അപ്ലിക്കേഷന്‍ ഉപയോഗിച്ച് ബാങ്ക് ഓഫ് ബറോഡ ഉപയോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ സാധിക്കും.

 
ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ 5,000 രൂപ വരെ പിന്‍വലിക്കാം; പുതിയ സംവിധാനവുമായി ബാങ്ക് ഓഫ് ബറോഡ

5,000 രൂപ വരെയാണ് ഇത്തരത്തില്‍ പിന്‍വലിക്കുവാന്‍ സാധിക്കുക. കോവിഡ് വ്യാപനം കാരണം എടിഎമ്മുകള്‍ സന്ദര്‍ശിച്ച് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ കുറവാണ് പുതിയ അപ്ലിക്കേഷന്‍ സേവനം അവതരിപ്പിക്കാന്‍ കാരണമെന്ന് ബാങ്ക് ഓഫ് ബറോഡ അറിയിക്കുന്നു.പല ബാങ്കുകളും ഇത്തരത്തിലുള്ള കാര്‍ഡ് രഹിത പണ പിന്‍വലിക്കല്‍ സേവനം ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തു വരുന്നുണ്ട്.

ബിറ്റ്‌കോയിന്‍, എഥിരിയം, ഡോജികോയിന്‍; നിങ്ങള്‍ക്ക് നിക്ഷേപത്തിന് അനുയോജ്യമായ ക്രിപ്‌റ്റോ കറന്‍സി എത്?

എം കണക്ട് പ്ലസ് എന്ന ബാങ്ക് ഓഫ് ബറോഡയുടെ മൊബൈല്‍ ബാങ്കിംഗില്‍ വിവിധ രീതിയില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കും.

നിങ്ങളുടെ ബാങ്കിന്റെ ശാഖയില്‍ ചെന്ന് ഒരു അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന മുറയ്്ക്ക് നിങ്ങളുടെ ബാങ്ക് ശാഖ തന്നെ നിങ്ങളുടെ അക്കൗണ്ട് മൊബൈല്‍ ബാങ്കിംഗ് ആയ എം കണക്ട് പ്ലസില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യും.

സ്മാര്‍ട്ട് ഫോണ്‍ മോഷണം പോയോ? അക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാന്‍ ഈ 8 കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

അല്ലെങ്കില്‍ ബാങ്ക് ഓഫ് ബറോഡയുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനമായ ബറോഡ കണക്ട് ഉപയോഗിച്ചും മൊബൈല്‍ ബാങ്കിംഗ് സേവനത്തിനായി അപേക്ഷ നല്‍കാം. നിങ്ങള്‍ ബാങ്ക് ഓഫ് ബറോഡയുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനമായ ബറോഡ കണക്ട് ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് നേരിട്ട് തന്നെ മൊബൈല്‍ ബാങ്കിംഗില്‍ രജിസ്റ്റര്‍ ചെയ്യാം.

ദിവസം 167 രൂപ മാറ്റി വയ്ക്കൂ, റിട്ടയര്‍ ചെയ്യുമ്പോള്‍ 11.33 കോടി രൂപ നേടാം; എവിടെ നിക്ഷേപിക്കണമെന്നറിയാമോ?

ബാങ്ക് ഓഫ് ബറോഡയുടെ ഏതെങ്കിലും എടിഎം വഴിയും മൊബൈല്‍ ബാങ്കിംഗില്‍ രജിസ്റ്റര്‍ ചെയ്യാം.

നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് എം കണക്ട് അപ്ലിക്കേഷനിലൂടെ തന്നെ രജിസ്റ്റര്‍ ചെയ്യുവാനും സാധിക്കും.

Read more about: banking
English summary

Bank of Baroda M-Connect Plus App: Up to Rs 5,000 can be withdrawn without a debit card, Know How | ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ 5,000 രൂപ വരെ പിന്‍വലിക്കാം; പുതിയ സംവിധാനവുമായി ബാങ്ക് ഓഫ് ബറോഡ

Bank of Baroda M-Connect Plus App: Up to Rs 5,000 can be withdrawn without a debit card, Know How
Story first published: Wednesday, June 30, 2021, 9:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X