ബാങ്ക് ഓഫ് ബറോഡയുടെ വാട്‌സാപ്പ് ബാങ്കിംഗ്; ഡിജിറ്റല്‍ ബാങ്കിംഗിന്റെ ഈ പുതുരൂപത്തിന്റെ പ്രത്യേകതകള്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപയോക്താക്കളുടെയും ഇടപാടുകളുടെയും സുരക്ഷിതത്വം മുന്‍നിര്‍ത്തിക്കൊണ്ട് ഏറ്റവും വേഗത്തില്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കിക്കൊണ്ടുള്ള നൂതന സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. ഡിജിറ്റല്‍ ഡെലിവറി ചാനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന വാട്‌സാപ്പ് ബാങ്കിംഗ് ആണ് ബാങ്ക് ഓഫ് ബറോഡയുടെ നുതന സംരംഭം.

 
ബാങ്ക് ഓഫ് ബറോഡയുടെ വാട്‌സാപ്പ് ബാങ്കിംഗ്; ഡിജിറ്റല്‍ ബാങ്കിംഗിന്റെ ഈ പുതുരൂപത്തിന്റെ പ്രത്യേകതകള്‍

ഡിജിറ്റല്‍ ബാങ്കിംഗിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തേണ്ട കോവിഡ് കാലത്തു തന്നെയാണ് ബാങ്ക് ഓഫ് ബറോഡ വാട്‌സാപ്പ്് ബാങ്കിംഗ് ആരംഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബാങ്ക് ബറോഡയുടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുകൊണ്ട് ഈ സേവനത്തിന്റെ ഉപയോക്താക്കളാകാം. ഇതെങ്ങനെയാണ് ചെയ്യേണ്ടെന്ന് നമുക്ക് പരിശോധിക്കാം.

ഗീത കടഞ്ഞെടുക്കുന്നു ജീവിതവും സ്വപ്‌നങ്ങളും; ചെറുകിട വനിതാ സംരംഭകര്‍ക്കിതാ ഒരു മാതൃക

ആദ്യം നിങ്ങള്‍ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. ഇതിനായി ബാങ്കിന്റെ വാട്‌സാപ്പ് ബിസിനസ് വാട്‌സാപ്പ് അക്കൗണ്ട് നമ്പറായ 8433 888 777 നിങ്ങളുടെ മൊബൈല്‍ ഫോണിലെ കോണ്‍ടാക്ടിസില്‍ സേവ് ചെയ്യുക. അല്ലെങ്കില്‍ ഇവിടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്്ത് നേരിട്ട് ബാങ്കിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് പ്രവേശിക്കാവുന്നതാണ്. https://wa.me/918433888777?text=Hi

അടല്‍ പെന്‍ഷന്‍ യോജന; ദിവസം വെറും 7 രൂപ വീതം മാറ്റിവച്ചുകൊണ്ട് നേടാം പ്രതിവര്‍ഷം 60,000 രൂപ

ഇനി ബാങ്കുമായി ചാറ്റിംഗ് ആരംഭിക്കാം. ഇതിനായി നിങ്ങള്‍ ഒരു hi ബാങ്കിന്റെ നമ്പറിലേക്ക് അയയ്ക്കണം. സംഭാഷണം ആരംഭിച്ചാല്‍ നിങ്ങള്‍ ബാങ്ക് ഓഫ് ബറോഡ ബാങ്കിന്റെ വാട്‌സാപ്പ് ബാങ്കിംഗിന്റെ എല്ലാ നയ നിബന്ധനകളും അംഗീകരിക്കുന്നു എന്നാണര്‍ഥം.

പിപിഎഫ് നിക്ഷേപത്തിലൂടെ നിങ്ങളുടെ 34 രൂപ 26 ലക്ഷമായി വളരും! എങ്ങനെയെന്ന് അറിയേണ്ടേ?

വാട്‌സാപ്പ് ബാങ്കിംഗിന് പല പ്രത്യേകതകളുമുണ്ട്. ഏറ്റവും വേഗത്തില്‍ വളരെ എളുപ്പത്തില്‍ വാട്‌സാപ്പ് ബാങ്കിംഗിലൂടെ നിങ്ങള്‍ക്ക് ബാങ്കിംഗ് കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും. എവിടെ നിന്നും ഏത് സമയത്തും നിങ്ങള്‍ക്ക് വാട്‌സാപ്പ് ബാങ്കിംഗിലൂടെ അക്കൗണ്ട് ബാലന്‍സ് അറിയാം. അവസാന 5 ഇടപാടുകളുടെ മിനി സ്റ്റേറ്റ്‌മെന്റ് വാട്‌സാപ്പ് ബാങ്കിംഗിലൂടെ ലഭിക്കും. കൂടാതെ പുതിയ ചെക്ക്ബുക്ക് ലഭിക്കുന്നതിനുള്ള അപേക്ഷ വാട്‌സാപ്പിലൂടെ നല്‍കാം. ഇനി എന്തെങ്കിലും അടിയന്തിര സാഹചര്യത്തില്‍ ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യേണ്ട ആവശ്യമുണ്ടായാല്‍ അതും വാട്‌സാപ്പ് ബാങ്കിംഗ് വഴി ചെയ്യുവാന്‍ സാധിക്കും.

വായ്പയെടുക്കാന്‍ ജാമ്യം നിന്നിട്ടുണ്ടോ? തിരിച്ചടവ് മുടങ്ങിയാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനേയും ബാധിക്കും

24*7 സമയവും ലഭ്യമായി ഈ സേവനത്തിലൂടെ ഉപയോക്താക്കള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട ഏത് പരാതിയും ബാങ്കിനെ അറിയിക്കുകയും ചെയ്യാം. കസ്റ്റമര്‍ ഐഡിയ്ക്കായി അപേക്ഷിക്കാം, രജിസ്റ്റേര്‍ഡ് മെയില്‍ ഐഡി അറിയാം, ഏറ്റവും പുതിയ പലിശ നിരക്കുകളും അവയിലെ മാറ്റങ്ങളും അറിയാം. സമീപത്തുള്ള ബാങ്ക് ശാഖ എവിടെയെന്നും എടിഎം എവിടെയെന്നും അറിയാം തുടങ്ങി നിരവധി സേവനങ്ങളാണ് വാട്‌സാപ്പ് ബാങ്കിംഗിലൂടെ ബാങ്ക് ഓഫ് ബാറോഡ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്.

Read more about: banking
English summary

bank of Baroda WhatsApp banking; new mode of digital banking, know how to use this service and the features | ബാങ്ക് ഓഫ് ബറോഡയുടെ വാട്‌സാപ്പ് ബാങ്കിംഗ്; ഡിജിറ്റല്‍ ബാങ്കിംഗിന്റെ ഈ പുതുരൂപത്തിന്റെ പ്രത്യേകതകള്‍ അറിയാം

bank of Baroda WhatsApp banking; new mode of digital banking, know how to use this service and the features
Story first published: Sunday, July 11, 2021, 9:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X