വീട് വാങ്ങിക്കുവാനും പുതുക്കുവാനും സുവര്‍ണാവസരം; ഭവന വായ്പകളുടെ പലിശ നിരക്കില്‍ ഇളവുകളുമായി ബാങ്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വീടോ ഫ്ളാറ്റോ വാങ്ങിക്കുവാനോ പുതുക്കി പണിയുവാനോ ഉള്ള തയ്യാറെടുപ്പിലാണോ നിങ്ങള്‍? എങ്കില്‍ ഇപ്പോള്‍ ധൈര്യമായി ഭവന വായ്പയ്ക്കായി അപേക്ഷിക്കാം. ഉത്സവകാല സീസണ്‍ പരിഗണിച്ച് രാജ്യത്തെ മിക്ക ബാങ്കുകളും അവയുടെ ഭവന വായ്പാ പലിശ നിരക്കുകളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്കും താങ്ങാവുന്ന ചിലവില്‍ ഭവന വായ്പ ലഭ്യമാക്കുന്നതിനാണ് ഇത്തരമൊരു നീക്കത്തിലൂടെ ബാങ്കുകള്‍ ലക്ഷ്യമിടുന്നത്.

 
വീട് വാങ്ങിക്കുവാനും പുതുക്കുവാനും സുവര്‍ണാവസരം; ഭവന വായ്പകളുടെ പലിശ നിരക്കില്‍ ഇളവുകളുമായി ബാങ്കുകള

എസ് ബി ഐ, പി എന്‍ ബി, ബാങ്ക് ഓഫ് ബറോഡ, സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്ര തുടങ്ങിയ മുന്‍നിര ധനകാര്യ സ്ഥാപനങ്ങളെല്ലാം തന്നെ ഭവന വായ്പയുടെ പലിശ നിരക്ക് കുറച്ചിരിക്കുകയാണ്. കൂടാതെ മറ്റ് പല സ്ഥാപനങ്ങളും പ്രോസസിങ് ഫീസിലും ഇളവ് വരുത്തിയിട്ടുണ്ട്. ഒന്നര പതിറ്റാണ്ടിനിടെയുള്ള ഏറ്റവും കുറഞ്ഞ ഭവന വായ്പാ നിരക്കാണ് ഇപ്പോള്‍ നിലവിലുള്ളത്.

കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ കൊഡാക് മഹീന്ദ്ര ബാങ്കിന്റെ ഭവന വായ്പാ പലിശ നിരക്കുള്ളത്. 0.15 ശതമാനത്തിന്റെ കുറവാണ് ഭവന വായ്പാ പലിശ നിരക്കിന്മേല്‍ ബാങ്ക് നടപ്പില്‍ വരുത്തിയിരിക്കുന്നത്. നിലവില്‍ 6.50 ശതമാനം പലിശ നിരക്കിന്മലായിരിക്കും ബാങ്ക് ഭവന വായ്പകള്‍ വാഗ്ദാനം ചെയ്യുക.

6.50 ശതമാനമെന്ന ബാങ്കിന്റെ പുതുക്കിയ ഭവന വായ്പാ പലിശ നിരക്ക് വിപണിയിലെ എതിരാളികള്‍ക്കിടയിലെ കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് കൊഡാക്ക് മഹീന്ദ്ര ബാങ്ക് കണ്‍സ്യൂമര്‍ അസറ്റ്സ് വിഭാഗം പ്രസിഡന്റ് അംബുജ് ചന്ദ്ര പറയുന്നു. ഉത്സവ കാലയളവിലെ പ്രത്യേക ഓഫറായാണ് ഭവന വായ്പാ പലിശ നിരക്കിലെ ഈ കിഴിവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നവംബര്‍ എട്ടു വരെയാണ് ഉപയോക്താക്കള്‍ക്ക് ഈ പ്രത്യേക ഓഫര്‍ ലഭിക്കുക.

ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ള, ശമ്പള വേതനക്കാരായ ഉപയോക്താക്കള്‍ക്കായിരിക്കും കൊഡാക്ക് മഹീന്ദ്ര ബാങ്കിന്റെ ഈ പുതിയ ഭവന വായ്പാ ഓഫറിന്റെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുക. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറ്റെല്ലാ മേഖലയെയുമെന്ന പോലെ റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മാണ മേഖലയെയും ബാധിച്ചിട്ടുണ്ട്.

നേരത്തെ എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ ഭവന വായ്പാ പലിശ നിരക്കുകള്‍ കുറയ്ക്കുകയും ഒപ്പം മറ്റ് പ്രത്യേക ഇളവുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഹോം ലോണിന് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. 100 ശതമാനം പ്രോസസ്സിങ് ഫീസ് ഇളവായിരുന്നു അതില്‍ ഏറ്റവും പ്രധാനം. എന്നാല്‍ എസ്ബിഐ ഭവന വായ്പകള്‍ക്ക് പ്രഖ്യാപിച്ച പ്രോസസ്സിങ് ഫീസ് ഇളവുകള്‍ ആഗസ്ത് അവസാനത്തോടെ അവസാനിച്ചിരുന്നു.

ഇതനുസരിച്ച് എസ് ബി ഐ യുടെ ചുരുങ്ങിയ ഭവന വായ്പ പലിശ 6.7 ശതമാനമാണ്. സാധാരണ, വായ്പ എടുക്കുന്ന ആളുടെ ശമ്പള വരുമാനവും സ്ഥാപനങ്ങളും എല്ലാം പരിഗണിച്ചായിരുന്നു പലിശ നിരക്ക് നിശ്ചയിച്ചിരുന്നതെങ്കില്‍ പുതിയ വാഗ്ദാനമനുസരിച്ച് ശമ്പളവരുമാനമില്ലാത്ത അപേക്ഷകര്‍ക്കും ആനുകൂല്യം ലഭിക്കും.

നേരത്തെ ഈ വിഭാഗക്കാര്‍ക്ക്.15 ശതമാനം അധിക പലിശ നല്‍കണമായിരുന്നു. വായ്പയുടെ പ്രോസസിങ് ഫീസിലും കാര്യമായ ആനുകൂല്യമുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് അതിന്റെ എല്ലാ വായ്പകള്‍ക്കും പ്രോസസിങ് ഫീസും സര്‍വീസ് ചാര്‍ജും ഒഴിവാക്കിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ വായ്പ തുകയിലെ വ്യത്യാസം പരിഗണിക്കപ്പെടുകയില്ല.

 

വളരെ താഴ്ന്ന ഡൗണ്‍ പെയ്‌മെന്റില്‍ നിങ്ങളെ സ്വപ്നവീട് സ്വന്തമാക്കാന്‍ സഹായിക്കുന്നവയാണ് ഭവന വായ്പകള്‍. എന്നാല്‍, വായ്പയുടെ നീണ്ട കാലാവധി പല ബുദ്ധിമുട്ടുകളും നിങ്ങള്‍ക്കുണ്ടാക്കുന്നു. ജോലി നഷ്ടപ്പെടുന്നതു പോലുള്ള സാഹചര്യങ്ങളില്‍ ഭവന വായ്പാ തിരിച്ചടവ് മുടങ്ങാനിടയാക്കുന്നു.

ഒരു മാസതവണ മുടങ്ങിയാല്‍ പോലും ബാങ്കുകള്‍ ഭീമമായ പിഴ നിങ്ങളുടെ മേല്‍ ചുമത്താനിടയാകുന്നു. ഇത്തരം സാഹചര്യങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ നില താഴ്ത്തുകയും വായ്പാ ബാധ്യത ഉയര്‍ത്തുകയും ചെയ്യുന്നു. ഭവന വായ്പയുടെ ബാധ്യത കുറയ്ക്കുന്നതിന് ഫലവത്തായ രണ്ടു മാര്‍ഗങ്ങളാണ് ഉയര്‍ന്ന കാലാവധിയുള്ള വായ്പ പദ്ധതി തെരഞ്ഞെടുക്കുക അല്ലെങ്കില്‍ ചിട്ടപ്പെടുത്തിയ നിക്ഷേപ പദ്ധതി (എസ്‌ഐപി) തെരഞ്ഞെടുക്കുക എന്നത്.

Read more about: home loan
English summary

banks are providing more benefits and interest rate cut on home loans | വീട് വാങ്ങിക്കുവാനും പുതുക്കുവാനും സുവര്‍ണാവസരം; ഭവന വായ്പകളുടെ പലിശ നിരക്കില്‍ ഇളവുകളുമായി ബാങ്കുകള്‍

banks are providing more benefits and interest rate cut on home loans
Story first published: Sunday, September 26, 2021, 16:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X