ബാങ്കുകളിൽ 7.25% പലിശ! ആവർത്തന നിക്ഷേപത്തിന് പോസ്റ്റ് ഓഫീസോ ബാങ്കോ അനുയോജ്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആവർത്തന നിക്ഷേപം ജനപ്രീയ നിക്ഷേപങ്ങളിലൊന്നാണ്. മാസത്തിൽ ചെറിയ തുക മാറ്റിവെച്ച് സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ സാധാരണക്കാർ ആശ്രയിക്കുന്നവയാണ് ആവർത്തന നിക്ഷേപങ്ങൾ. പുതിയ കാലത്തെ പലിശ നിരക്കുകൾ പരി​ഗണിക്കുമ്പോൾ പോസ്റ്റ് ഓഫീസിൽ തന്നെ ആവർത്തന നിക്ഷേപം നടത്തുമോ എന്നതാണ് ചോദ്യം. നിലവിൽ 5.8 ശതമാനമാണ് പോസ്റ്റ് ഓഫീസ് നൽകുന്ന പലിശ നിരക്ക്. ബാങ്ക്, പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപങ്ങളുടെ ​ഗുണങ്ങളും നേട്ടങ്ങളും പലിശ നിരക്കുകളുടെ താരമത്യവുമാണ് ചുവടെ ചേർക്കുന്നത്.

 

സുരക്ഷിതത്വം

സുരക്ഷിതത്വം

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം കേന്ദ്രസർക്കാർ പദ്ധതിയായതിനാൽ പൂർണമായും സുരക്ഷിതമാണ്. ഇതിനാലാണ് ആവർത്തന നിക്ഷേപത്തിൽ സാധാരണക്കാർ കൂടുതലായും നിക്ഷേപിക്കുന്നത്. ബാങ്കിലെ ആവർത്തന നിക്ഷേപങ്ങൾ റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ പ്രകാരം പ്രവർത്തിക്കുന്നവയാണ്. ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സുരക്ഷയുടെ ഭാ​ഗായി ഡെപ്പോസിറ്റ് ഇൻഷൂറൻസ് ക്രെ‍ഡിറ്റ് ​ഗ്യാരണ്ടി കോർപ്പറേഷന്റെ ഇൻഷൂറൻസുണ്ട്. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ ഈ റിസർവ് ബാങ്ക് സബ്സിഡിയറി ഇൻഷൂറൻസ് നൽകും. 

Also Read: ഒറ്റത്തവണ നിക്ഷേപത്തിൽ ആജീവനാന്തം സ്ഥിര വരുമാനം നേടാൻ എച്ച്ഡിഎഫ്സി ലൈഫ് പ്ലാൻ; ഇതല്ലേ ലോട്ടറിAlso Read: ഒറ്റത്തവണ നിക്ഷേപത്തിൽ ആജീവനാന്തം സ്ഥിര വരുമാനം നേടാൻ എച്ച്ഡിഎഫ്സി ലൈഫ് പ്ലാൻ; ഇതല്ലേ ലോട്ടറി

കാലാവധി

കാലാവധി

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപങ്ങൾ 5 വർഷ കാലാവധിയിലുള്ളതാണ്. ആവശ്യമെങ്കിൽ 5 വർഷത്തേക്ക് നിക്ഷേപകന് കാലാവധി ഉയർത്താം. ബാങ്കുകളിൽ നിക്ഷേപകന്റെ താൽപര്യപ്രകാരം കാലാവധി തിരഞ്ഞെടുക്കാം. 6 മാസം മുതൽ 120 മാസം വരെ വ്യത്യസ്ത കാലയളവുകളിൽ ബാങ്കുകളിൽ ആവർത്തന നിക്ഷേപം നടത്താം.

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം ആരംഭിച്ച് 1 വര്‍ഷത്തിന് ശേഷം അടച്ച തുകയുടെ 50 ശതമാനം വായ്പ അനുവദിക്കും. 3 വര്‍ഷത്തിന് ശേഷം പിൻവലിക്കാൻ സാധിക്കും. എന്നാൽ പിൻവലിക്കുമ്പോൾ സേവിം​ഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്കാണ് അനുവദിക്കുക. ബാങ്കുകളിലെ ആവർത്തന നിക്ഷേപത്തിന് മുകളിൽ 95 ശതമാനം വരെ വായ്പ ലഭിക്കും. കാലാവധിക്ക് മുൻപ് പിന്‍വലിക്കുകയാണെങ്കിൽ ബാങ്കുകൾ പിഴ ഈടാക്കും.

പലിശ നിരക്ക്

പലിശ നിരക്ക്

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപങ്ങളുടെ പലിശ നിരക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് നിശ്ചയിക്കുന്നത്. സാമ്പത്തിക വർഷ പാദങ്ങളിൽ നിരക്ക് പരിശോധിച്ച് പുതുക്കുന്നതാണ് രീതി. നിലവിൽ 5.8 ശതമാനമാണ് പലിശ നിരക്ക്. ബാങ്കുകളിലെ പലിശ നിരക്ക് റിസർവ് ബാങ്ക് പോളിസികളെ അടിസ്ഥാനമാക്കി ബാങ്കുകളാണ് നിശ്ചയിക്കുന്നത്.

4.4 ശതമാനം മുതൽ 6.5 ശതമാനം വരെ ബാങ്കുകളനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെടും. മുതിർന്ന പൗരന്മാർക്ക് അധിക നിരക്ക് ബാങ്കുകൾ നൽകും. പോസ്റ്റ് ഓഫീസിൽ പ്രായ പരിധി പരി​ഗണിക്കാതെ എല്ലാവർക്കും ഓരേ നിരക്കാണ്. 

Also Read: 5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാAlso Read: 5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ

മാസ അടവ്

മാസ അടവ്

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ കുറഞ്ഞ നിക്ഷേപം 100 രൂപയാണ്.ബാങ്കുകൾക്കനുസരിച്ച് ഈ തുകയിൽ വ്യത്യാസം വരും. എസ്ബിഐയിൽ 100 രൂപയ്ക്ക് ആവർത്തന നിക്ഷേപം ആരംഭിക്കാം. സ്വകാര്യ ബാങ്കായ എച്ച്‍ഡിഎഫ്സിയിൽ 1,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. ഉയർന്ന നിക്ഷേപത്തിന് പരിധിയില്ല. മാസത്തിൽ പണം അടയ്ക്കാന്‍ വീഴ്ച വരുത്തിയാല്‍ പിഴ നിർബന്ധമാണ്. 6 മാസത്തേക്കുള്ള തുക ഒന്നിച്ച് അടച്ചല്‍ പോസ്റ്റ് ഓഫീസിൽ റിബേറ്റ് ലഭിക്കും.

ബാങ്കുകളിൽ ഓൺലൈനായി ആരംഭിച്ച് ഓൺലൈൻ പണമടച്ച് ഓൺലൈനായി അക്കൗണ്ട് അവസാനിപ്പിക്കാം. എന്നാൽ പോസ്റ്റ് ഓഫീസിൽ പൂർണമായി ഓൺലൈനായി നിക്ഷേപം നടത്താൻ സാധിക്കില്ല. ബാങ്കിലും പോസ്റ്റ് ഓഫീസിലും പലിശ വരുമാനം വർഷത്തിൽ 40,000 കടന്നാൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. 

Also Read: ഒറ്റത്തവണ നിക്ഷേപത്തിൽ ആജീവനാന്തം സ്ഥിര വരുമാനം നേടാൻ എച്ച്ഡിഎഫ്സി ലൈഫ് പ്ലാൻ; ഇതല്ലേ ലോട്ടറിAlso Read: ഒറ്റത്തവണ നിക്ഷേപത്തിൽ ആജീവനാന്തം സ്ഥിര വരുമാനം നേടാൻ എച്ച്ഡിഎഫ്സി ലൈഫ് പ്ലാൻ; ഇതല്ലേ ലോട്ടറി

ബാങ്കുകളിലെ പലിശ നിരക്ക്

ബാങ്കുകളിലെ പലിശ നിരക്ക്

6 മാസം മുതല്‍ 120 മാസം വരെയുള്ള കണക്കാണിത്. ബ്രാക്കറ്റിൽ മുതിർന്ന പൗരന്മാരുടെ പലിശ നിരക്ക്.

>> എച്ച്ഡിഎഫ്‌സി ബാങ്ക് 4.40%- 5.50% (4.90%-6.25% )

>> ഐസിഐസിഐ ബാങ്ക് - 3.50%- 5.50% (4.00%-6.30%)

>> എസ്ബിഐ - 4.40%- 5.40% (4.90%-6.20%)

>> ആക്‌സിസ് ബാങ്ക്- 4.40%-5.75% (4.65%- 6.50%)

>> ഫെഡറല്‍ ബാങ്ക്- 4.00%-5.60% (4.50%-6.25%)

>> യെസ് ബാങ്ക്- 4.75%- 6.50%, (5.25%- 7.25%)

>> ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്- 4.50%- 6.00% (5.00% 7.00%)

Read more about: recurring deposit investment
English summary

Banks Providing Up To 7.25 Percentage Interest For RD; Bank Or post office Which One Is Best

Banks Providing Up To 7.25 Percentage Interest For RD; Bank Or post office Which One Is Best
Story first published: Monday, August 8, 2022, 15:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X