വ്യക്തിഗത വായ്പകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതീക്ഷിക്കാത്ത സമയത്ത് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ആവശ്യങ്ങള്‍ നമുക്ക് മുന്നിലെത്തുന്ന നാം പലപ്പോഴും വ്യക്തിഗത വായ്പകളെ ആശ്രയിക്കാറ്. വീട്ടിലെ വിവാഹച്ചിലവ്, വീടിന്റെ പുനനിര്‍മ്മാണം, പ്രതീക്ഷിക്കാതെയെത്തുന്ന ഹോസ്പിറ്റല്‍ ചികിത്സാ ചിലവുകള്‍, ഒരു ചെറിയ ബിസിനസ്സ് ആവശ്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വ്യക്തിഗത വായ്പകള്‍ നിങ്ങളെ സഹായിക്കും. പലിശ നിരക്ക് കൂടുതലായതുകൊണ്ട് വളരെ അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ വ്യക്തിഗത വായ്പകള്‍ എടുക്കാന്‍ ശ്രമിക്കാവൂ. വായ്പ നല്‍കുന്നതിന് ഈടായി ഒന്നും നല്‍കേണ്ട എന്നതുകൊണ്ട് തന്നെ പലരും അനാവശ്യമായി വ്യക്തിഗത വായ്പകള്‍ എടുത്ത് കടക്കെണിയില്‍ കുടുങ്ങുന്നത് സാധാരണമാണ്.

 
വ്യക്തിഗത വായ്പകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യാം

പല ധനകാര്യ സ്ഥാപനങ്ങളും മോഹന വാഗ്ദാനങ്ങളുമായി നിങ്ങള്‍ക്ക് മുന്നിലുണ്ട്. പ്രീ അപ്രൂവ്ഡ് ലോണ്‍, കുറഞ്ഞ പലിശ നിരക്ക്, ഉപയോഗിക്കുന്നതിന് മാത്രം പലിശ തുടങ്ങി ഓഫറുകള്‍ നിരവധിയാണ്. എന്നാല്‍ എപ്പോഴും വായ്പകള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമെടുക്കുക എന്നത് പ്രധാനമാണ്. ഇത്തരം പ്രലോഭനങ്ങള്‍ വരുമ്പോള്‍ ഓടിച്ചെന്ന് വായ്പാ ബാധ്യതയ്ക്ക് തലവയ്ക്കാതെ അവയെ വിമര്‍ശ ബുദ്ധിയോടെ നോക്കിക്കാണേണ്ടതുണ്ട്.

വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുന്നതിനു മുമ്പായി തന്നെ നിങ്ങള്‍ എത്ര തുകയാണ് ആവശ്യമെന്നത് കൃത്യമായി തീരുമാനിക്കുക. വായ്പയായി ബാങ്ക് അനുവദിക്കുന്ന പരമാവധി തുക മുഴുവന്‍ എടുക്കരുത്. തിരിച്ചടവ് മുടങ്ങിയാല്‍ അത് വലിയ ബാധ്യതയിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ തൊഴില്‍, ജോലി ചെയ്യുന്ന സ്ഥാപനം, വരുമാനം, പ്രായം, ക്രെഡിറ്റ് സ്‌കോര്‍, മുന്‍കാല ഇടപാടുകള്‍, വിശ്വാസ്യത തുടങ്ങിവയെല്ലാം പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് പലിശ നിരക്കു നിശ്ചയിക്കുക.

മറ്റ് വായ്പകളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് വ്യക്തിഗത വായ്പകള്‍ക്ക് എന്നതിനാല്‍ തന്നെ പലിശ നിരക്കില്‍ ചെറിയൊരു ഇളവ് ലഭിച്ചാല്‍ പോലും അത് മൊത്തം പലിശയില്‍ കാര്യമായ കുറവ് ലഭ്യമാകും. വായ്പ എടുക്കുമ്പോള്‍ മറ്റു ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍, പ്രോസസ്സിങ് ഫീ തുടങ്ങിയവ ഈടാക്കുന്നുണ്ടോ എന്നു പരിശോധിക്കണം. ഏതു വായ്പ എടുക്കുകയാണെങ്കിലും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ (സിബില്‍ സ്‌കോര്‍) വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ മുന്‍കാല വായ്പ ഇടപാടുകള്‍, കൃത്യമായി തിരിച്ചടവ് നടത്തിയിട്ടുണ്ടോ, ഇഎംഐ മുടങ്ങിയിട്ടുണ്ടോ, നിലവിലെ വായ്പ, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം തുടങ്ങിയവയാണ് ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്നത്.

മികച്ച സ്‌കോര്‍ ഉണ്ടെങ്കില്‍ പെട്ടെന്നു വായ്പ അനുവദിക്കുമെന്നു മാത്രമല്ല, പലിശ നിരക്കിലും ഇളവ് അനുവദിച്ചേക്കും. സ്‌കോര്‍ 750 ല്‍ കൂടുതലുണ്ടെങ്കില്‍ എളുപ്പത്തില്‍ വായ്പ ലഭിച്ചേക്കാം. പേഴ്‌സണല്‍ ലോണിന് അപേക്ഷിക്കുന്നതിന് ആദ്യം അറിയേണ്ടത് നമ്മുടെ എലിജിബിലിറ്റി(യോഗ്യത)യാണ്. ധനകാര്യ സ്ഥാപനങ്ങളുടെ വെബ് സൈറ്റില്‍ ഇതിനായി ഒരു എലിജിബിലിറ്റി കാല്‍ക്കുലേറ്റര്‍ ഉണ്ടായിരിക്കും. നിങ്ങളുടെ വരുമാനം, തിരിച്ചടയ്ക്കാനുള്ള കഴിവ്, ക്രെഡിറ്റ് സ്‌കോര്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ലോണ്‍ നല്‍കുന്നത്.

സ്ഥാപനങ്ങള്‍ ഈ മൂന്നു മാനദണ്ഡങ്ങള്‍ വെച്ചാണ് നിങ്ങള്‍ക്ക് പണം അനുവദിക്കുക. ക്രെഡിറ്റ് സ്‌കോര്‍(സിബില്‍ സ്‌കോര്‍) എത്രയാണെന്ന് അറിയുന്നത് വളരെ നന്നായിരിക്കും. ധനകാര്യ സ്ഥാപനങ്ങള്‍ നിശ്ചിത തുക നിശ്ചിത സമയത്തേക്കാണ് നിങ്ങള്‍ക്ക് വായ്പ നല്‍കുന്നത്. ഇതിനു മുമ്പ് നിങ്ങള്‍ ലോണ്‍ തിരിച്ചടച്ചാല്‍ അവര്‍ക്ക് പെനല്‍റ്റി നല്‍കേണ്ടി വരും. ഇത് എത്ര ശതമാനമാണെന്ന് ബാങ്കുകള്‍ നിജപ്പെടുത്തിയിട്ടുണ്ടാകും. താരതമ്യേന കുറഞ്ഞ പെനല്‍റ്റിയുള്ള സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കാന്‍ ശ്രമിക്കണം. കൂടാതെ നിങ്ങള്‍ക്ക് നിലിവില്‍ അക്കൗണ്ട് ഉള്ള ബാങ്കില്‍ നിന്ന് തന്നെ വ്യക്തിഗത വായ്പ എടുക്കുന്നതായിരിക്കും അഭികാമ്യം.

 

സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങള്‍ മറികടക്കാന്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്ന മാര്‍ഗം വായ്പകളാണ്. ഒട്ടുമിക്ക ബാങ്കുകളും ഇന്നത്തെ കാലത്ത് പേഴ്സണല്‍ ലോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വായ്പ ലഭിക്കാന്‍ കൂടുതല്‍ രേഖകളൊന്നും ആവശ്യമില്ല, മാത്രമല്ല കുറച്ച് ദിവസത്തിനുള്ളില്‍ വായ്പ ലഭിക്കുകയും ചെയ്യും. ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വായ്പ അനുവദിക്കുന്ന ചില ഫിന്‍ടെക് കമ്പനികളുമുണ്ട്. എങ്കിലും ക്രെഡിറ്റ് സ്‌കോര്‍, വായ്പാ തുക, വരുമാനം, മറ്റ് വായ്പകളുടെ തിരിച്ചടവ് തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഏതൊരു ധനകാര്യ സ്ഥാപനവും നിങ്ങള്‍ക്ക് വായ്പ അനുവദിക്കുക.

ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോര്‍ സാധാരണയായി 300-നും 900-നും ഇടയിലുള്ള ഒരു അക്കമായിരിക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന സ്‌കോര്‍ വളരെ താഴെയാണെങ്കില്‍ നിങ്ങളുടെ വായ്പ തിരിച്ചടവിനുള്ള ശേഷിയും സാമ്പത്തിക അച്ചടക്കവും വളരെ കുറവാണെന്ന് അനുമാനിക്കാം. അതിനാല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുമ്പോള്‍ സ്‌കോര്‍ 700-ന് മുകളിലായിരിക്കാന്‍ ശ്രദ്ധിക്കു

Read more about: loan
English summary

be alert when you are going to take a personal loan, know why?

be alert when you are going to take a personal loan, know why?
Story first published: Wednesday, October 27, 2021, 15:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X