ജൂണ്‍ 30ന് മുമ്പ് ഇത് ചെയ്തില്ലെങ്കില്‍ ഉയര്‍ന്ന ടിഡിഎസ് നല്‍കാന്‍ തയ്യാറായിക്കോളൂ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂണ്‍ 30ന് മുമ്പ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന ടാക്‌സ് ഡിഡക്ഷന്‍ അറ്റ് സോഴ്‌സ് (ടിഡിഎസ്) നല്‍കേണ്ടി വരും. 2021 ജൂണ്‍ 30ന്് മുമ്പ് ആധാര്‍ കാര്‍ഡ് പാന്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 1962ലെ ആദായ നികുതി നിയമത്തിലെ വകുപ്പ് 206എഎ, നിയമം 114എഎഎ(3) പ്രകാരം 20 ശതമാനം ഉയര്‍ന്ന ടിഡിഎസ് നല്‍കേണ്ടതായി വരും.

 

ജൂണ്‍ 30ന് മുമ്പ് ഇത് ചെയ്തില്ലെങ്കില്‍ ഉയര്‍ന്ന ടിഡിഎസ് നല്‍കാന്‍ തയ്യാറായിക്കോളൂ!

സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും, ഡിവിഡന്റുകളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് 20 ശതമാനം ടിഡിഎസ് കുറയ്ക്കുക. പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ ടിഡിഎസ് ഈടാക്കുന്ന എല്ലാ വരുമാനങ്ങളും 20 ശതമാനം ടിഡിഎസ് അടയ്‌ക്കേണ്ടതായി വരും.

മാസം 1,000 രൂപ വീതം ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ നിക്ഷേപിക്കൂ; നേടാം 25 ലക്ഷം രൂപയിലേറെ!

നിങ്ങള്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ അത് നിങ്ങളുടെ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകളെയും പോസ്റ്റ് ഓഫീസിലുമൊക്കെ അത് അറിയിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അവര്‍ക്ക് നിങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്നും ടിഡിഎസ് കുറയ്ക്കാതിരിക്കുവാന്‍ സാധിക്കുകയുള്ളൂ.

ഇനി ബാങ്കുകള്‍ നിങ്ങളുടെ നിക്ഷേപത്തില്‍ നിന്നും നേരത്തേ തന്നെ ടിഡിഎസ് കുറച്ചു എങ്കില്‍ അധികമായി ഈടാക്കിയ ആ തുക റീഫണ്ട് ചെയ്യാന്‍ ആവശ്യപ്പെടാം. ടിഡിഎസ് ഈടാക്കിയ സാമ്പത്തിക വര്‍ഷത്തിലേക്ക് ആദായ നികുതു റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോഴാണ് ഫീണ്ടിനായി ആവശ്യപ്പെടുവാന്‍ സാധിക്കുക.

ഒന്നിലധികം വായ്പകളും അവയുടെ തിരിച്ചടവും പ്രയാസമാകുന്നോ? വായ്പാ തിരിച്ചടവുകള്‍ എളുപ്പമാക്കുവാനിതാ ചില വഴികള്‍

അധികമായി ടിഡിഎസ് നല്‍കേണ്ടി വരുന്നതിന് പുറമേ, മറ്റ് പല ബാങ്കിംഗ് സേവനങ്ങളും ആധാര്‍ പാനുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ലഭ്യമാവുകയില്ല. മൗബൈല്‍ ബാങ്കിംഗ് വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍, യുപിഐ ഇടപാടുകള്‍ എന്നിവ അവയില്‍ ചിലതാണ്. ഡെബിറ്റ് കാര്‍ഡുകളും, ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നതിലും തടസ്സങ്ങള്‍ നേരിട്ടേക്കാം.

മാസം 500 രൂപ മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? നേടാം 1 ലക്ഷം രൂപയിലേറെ!

2021 ജൂണ്‍ 30ന് മുമ്പായി നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ 2021 ജൂലൈ 1 മുതല്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് നിഷ്‌ക്രിയമായാണ് കണക്കാക്കുക.

Read more about: tds
English summary

be ready to pay higher TDS if you fail to link aadhar with PAN|ജൂണ്‍ 30ന് മുമ്പ് ഇത് ചെയ്തില്ലെങ്കില്‍ ഉയര്‍ന്ന ടിഡിഎസ് നല്‍കാന്‍ തയ്യാറായിക്കോളൂ!

be ready to pay higher TDS if you fail to link aadhar with PAN
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X