74 രൂപ ദിവസവും നിക്ഷേപിച്ചുകൊണ്ട് മാസം 50,000 രൂപ പെന്‍ഷന്‍ നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിട്ടയര്‍മെന്റ് കാലം സാമ്പത്തിക ആശങ്കകളില്ലാതെ സന്തോഷത്തോടെ കഴിയണമെങ്കില്‍ പഠനം കഴിഞ്ഞ് ആദ്യമായി ജോലിയ്ക്ക് കയറുമ്പോള്‍ മുതല്‍ അതിനായുള്ള ആസൂത്രണം ആരംഭിക്കേണ്ടതുണ്ട്. നേരത്തേയുള്ള റിട്ടയര്‍മെന്റ് ആസൂത്രണത്തിലൂടെ റിട്ടയര്‍ ചെയ്യുന്ന പ്രായമാകുമ്പോഴേക്കും വലിയൊരു തുക തന്നെ സമ്പാദിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. എത്രയും നേരത്തേ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും ഉയര്‍ന്ന തുക നിങ്ങള്‍ക്ക് സ്വന്തമാക്കാം.

 

Also Read : ക്രെഡിറ്റ് റിപ്പോര്‍ട്ട് സ്ഥിരമായി പരിശോധിക്കേണ്ടതിന്റെ 5 കാരണങ്ങള്‍ ഇവയാണ്

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം

റിട്ടയര്‍മെന്റ കാലം സാമ്പത്തിക സുരക്ഷിതത്തോടെ കഴിയുവാന്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒരു നിക്ഷേപ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ്. ഇതിലൂടെ ഒരു മൊത്ത തുക സമ്പാദിക്കുവാന്‍ സാധിക്കുന്നതിനൊപ്പം നിങ്ങള്‍ക്ക് ഓരോ മാസവും പെന്‍ഷന്‍ വരുമാനവും ഉറപ്പാക്കാം.

Also Read : കൂടുതല്‍ നികുതി ലാഭം നേടുവാന്‍ എന്‍പിഎസ് നിക്ഷേപത്തിലൂടെ സാധിക്കുമെന്ന് പറയുന്നത് എന്തുകൊണ്ട്? അറിയാം

കോടിപതിയായി റിട്ടയര്‍ ചെയ്യുവാന്‍

കോടിപതിയായി റിട്ടയര്‍ ചെയ്യുവാന്‍

കോടിപതിയായി റിട്ടയര്‍ ചെയ്യുവാന്‍ എന്‍പിഎസ് നിക്ഷേപം നിങ്ങളെ സഹായിക്കും. അതും ചെറിയൊു തുക നിക്ഷേപത്തിനായി മാറ്റി വച്ചുകൊണ്ടു തന്നെ. ദിവസം വെറും 74 രൂപ മാറ്റിവച്ച് ആ തുക എന്‍പിഎസില്‍ നിക്ഷേപിച്ചാല്‍ റിട്ടയര്‍മെന്റ് പ്രായമാകുമ്പോള്‍ നിങ്ങളുടെ പക്കല്‍ 1 കോടി രൂപയുണ്ടാകും. നിങ്ങള്‍ നിങ്ങളുടെ ഇരുപതുകളുടെ തുടക്കത്തിലാണെങ്കില്‍ ഇനിയും വൈകീക്കേണ്ട വേഗം തന്നെ റിട്ടയര്‍മെന്റ് ആസൂത്രണം നടത്തി നിക്ഷേപം ആരംഭിച്ചോളൂ.

Also Read : 28 രൂപ നിക്ഷേപത്തില്‍ നേട്ടാം 4 ലക്ഷം രൂപയുടെ വരെ ഇന്‍ഷുറന്‍സ് നേട്ടങ്ങള്‍

എങ്ങനെ നിക്ഷേപിക്കണം?

എങ്ങനെ നിക്ഷേപിക്കണം?

നിങ്ങള്‍ക്കിപ്പോള്‍ 20 വയസ്സ് മാത്രമേ പ്രായമുള്ളൂ എന്നിരിക്കട്ടെ. പഠിക്കുകയാണ്, അതുകൊണ്ടു തന്നെ കാര്യമായ വരുമാനം ലഭിക്കുന്ന ജോലിയൊന്നും ആയിട്ടില്ല. എങ്കില്‍ പോലും ദിവസം 74 രൂപ നിക്ഷേപത്തിനായി മാറ്റി വയ്ക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമായിരിക്കില്ല. അതുകൊണ്ട് തന്നെ മടിച്ചു നില്‍ക്കാതെ വേഗം തന്നെ നിക്ഷേപം ആരംഭിച്ചുകൊണ്ട് ഉയര്‍ന്ന നേട്ടം സ്വന്തമാക്കുവാന്‍ തയ്യാറെടുക്കാം.

Also Read : 1 ലക്ഷം 4.60 ലക്ഷമായി വളര്‍ന്നത് വെറും 18 മാസത്തില്‍! തകര്‍പ്പന്‍ ആദായം നല്‍കിയ ഈ മ്യൂച്വല്‍ ഫണ്ടിനെ അറിയാം

എന്‍പിഎസില്‍ അക്കൗണ്ട്

എന്‍പിഎസില്‍ അക്കൗണ്ട്

വിപണിയുമായി ബന്ധിപ്പിച്ചിട്ടുള്ള നിക്ഷേപപദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. ഈ നിക്ഷേപ പദ്ധതി പ്രകാരം രണ്ട് സ്ഥലങ്ങളിലാംേ എന്‍പിഎസ് തുകയുടെ നിക്ഷേപം നടത്തുന്നത്. ഓഹരികള്‍ അഥവാ ഓഹരി വിപണിയും, ഡെബ്റ്റ് അഥവാ ഗവണ്‍മെന്റ് ബോണ്ടുകളിലും കോര്‍പ്പറേറ്റ് ബോണ്ടുകളിലും. എന്‍പിഎസില്‍ അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് തന്നെ നിങ്ങളുടെ നിക്ഷേപ തുകയില്‍ എത്ര ശതമാനം ഓഹരിയില്‍ നിക്ഷേപിക്കാമെന്ന് നിങ്ങള്‍്ക്ക് നിശ്ചയിക്കാവുന്നതാണ്.

Also Read : ഈ മൂന്ന് മ്യൂച്വല്‍ ഫണ്ടുകളില്‍ 5,000 രൂപ നിക്ഷേപത്തിലൂടെ 5 വര്‍ഷത്തില്‍ 12 ലക്ഷം രൂപയുടെ നേട്ടം

നിക്ഷേപം ഇക്വിറ്റിയിലും

നിക്ഷേപം ഇക്വിറ്റിയിലും

സാധാരണയായി നിക്ഷേപ തുകയുടെ 75 ശതമാനം വരെ തുകയാണ് ഇക്വിറ്റിയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. ഇക്വിറ്റി അഥവാ ഓഹരി നിക്ഷേപം ഉള്ളതുകൊണ്ട് തന്നെ പിപിഎഫ്, ഇപിഎഫ് തുടങ്ങിയ മറ്റ് ദീര്‍ഘകാല നിക്ഷേപ പദ്ധതികളേക്കാള്‍ ഉയര്‍ന്ന ആദായം എന്‍പിഎസ് നിക്ഷേപകര്‍ക്ക് ലഭിക്കുവാനുള്ള സാധ്യതകളും ഏറെയാണ്.

Also Read : ഒറ്റ വര്‍ഷത്തില്‍ നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കിയ മള്‍ട്ടി ബാഗ്ഗര്‍ മെറ്റല്‍ ഓഹരികളെ പരിചയപ്പെടാം

എന്‍പിഎസ് നിക്ഷേപത്തിലൂടെ കോടിപതിയായി മാറുവാന്‍

എന്‍പിഎസ് നിക്ഷേപത്തിലൂടെ കോടിപതിയായി മാറുവാന്‍

എന്‍പിഎസ് നിക്ഷേപത്തിലൂടെ കോടിപതിയായി മാറുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ അതിനുള്ള ഒരു എളുപ്പ വഴിയാണ് ഇനി ഇവിടെ പറയുവാന്‍ പോകുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് 20 വയസ്സാണ് പ്രായം എന്നിരിക്കട്ടെ. നിങ്ങള്‍ എന്‍പിഎസില്‍ നിക്ഷേപം ആരംഭിച്ചിരിക്കുകയാണ്. ദിവസം 74 രൂപ വീതം മാറ്റിവെച്ചു കൊണ്ട്, അതായത് മാസത്തില്‍ 2230 രൂപ എന്‍പിഎസില്‍ നിക്ഷേപിച്ചു കൊണ്ട് 1 കോടി രൂപയുടെ സമ്പാദ്യമെന്ന നേട്ടം സ്വന്തമാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. 40 വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് കോടീശ്വരനായി റിട്ടയര്‍ ചെയ്യാം.

Also Read : ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന 7 കാര്യങ്ങള്‍

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

9 ശതമാനം നിരക്കില്‍ നിക്ഷേപത്തില്‍ നിന്നും നിങ്ങള്‍ക്ക് ആദായം ലഭിക്കുന്നുവെന്നാണ് ഇവിടെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ റിട്ടയര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ പക്കല്‍ 1.03 കോടി രൂപയുണ്ടാകും. ഇനി ഇതിന്റെ കണക്കുകള്‍ എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

നിക്ഷേപം ആരംഭിക്കുന്ന പ്രായം 20 വയസ്സാണ്. ഓരോ മാസവും നടത്തുന്ന നിക്ഷേപ തുക 2,230 രൂപയും. നിക്ഷേപ കാലയളവ് 40 വര്‍ഷമാണ്. നിക്ഷേപത്തിലൂടെ പ്രതീക്ഷിക്കുന്ന ആദായം 9 ശതമാനം നിരക്കിലും. ഇക്കാലയളവില്‍ ആകെ നടത്തുന്ന നിക്ഷേപം 10.7 ലക്ഷം രൂപയായിരിക്കും. ആകെ ലഭിക്കുന്ന പലിശ ആദായം 92.40 ലക്ഷം രൂപയും. പെന്‍ഷന്‍ നേട്ടം 1.03 കോടി രൂപ. ആകെ നികുതി ലാഭം 3.21 ലക്ഷം രൂപയും.

Also Read : എസ്ബിഐയില്‍ സ്വര്‍ണവും സ്ഥിര നിക്ഷേപം നടത്താം!നിക്ഷേപ കാലാവധിയും പലിശ നിരക്കുമുള്‍പ്പെടെ അറിയേണ്ടതെല്ലാം

എത്ര തുക പിന്‍വലിക്കാം?

എത്ര തുക പിന്‍വലിക്കാം?

ഇനി ഈ തുക മുഴുവനായും ഒറ്റത്തവണ പിന്‍വലിക്കുവാന്‍ നിക്ഷേപകന് സാധിക്കുകയില്ല. തുകയുടെ 60 ശതമാനം മാത്രമാണ് പിന്‍വലിക്കുവാന്‍ അനുവദിക്കുക. ബാക്കി 40 ശതമാനം ഏതെങ്കിലപം ആന്വുറ്റി പ്ലാനില്‍ നിക്ഷേപിക്കണം. അതിലൂടെയാണ് ഓരോ മാസവും നിങ്ങള്‍ക്ക് പെന്‍ഷന്‍ വരുമാനം ലഭിക്കുന്നത്. ഇനി നിങ്ങള്‍ 40 ശതമാനം തുക ആന്വുറ്റിയില്‍ നിക്ഷേപം നടത്തിയാല്‍ നിങ്ങള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകുന്ന സമയത്ത് പിന്‍വലിക്കുവാന്‍ സാധിക്കുന്ന മൊത്ത തുക 61.86 ലക്ഷം രൂപയായിരിക്കും. 8 ശതമാനം പലിശ നിരക്ക് പ്രതീക്ഷിച്ചാല്‍ ഓരോ മാസവും 27,500 രൂപ പെന്‍ഷനായും ലഭിക്കും.

Also Read : എസ്ബിഐ പെന്‍ഷന്‍ സ്‌കീം; മാസം 500 രൂപ നിക്ഷേപിച്ചാല്‍ നേടാം ആജീവനാന്ത പെന്‍ഷന്‍

പെന്‍ഷന്‍ വരുമാനം

പെന്‍ഷന്‍ വരുമാനം

പങ്കാളികള്‍ ഒരുമിച്ച് ഇതേ രീതിയില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ മാസം 50,000 രൂപയ്ക്ക് മേലെ പെന്‍ഷന്‍ വരുമാനം സ്വന്തമാക്കുവാന്‍ സാധിക്കും. എന്നാല്‍ അതേ സമയം എന്‍പിഎസ് നിക്ഷേപം വിപണിയുമായി ബന്ധിപ്പിക്കപ്പെട്ടതായതിനാല്‍ തന്നെ മുകളില്‍ പറഞ്ഞ ആദായ നിരക്കില്‍ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. ഏത് നിക്ഷേപത്തിന്റെയും സുപ്രധാന വിജയ മന്ത്രം നേരത്തേ നിക്ഷേപം ആരംഭിക്കുക എന്നതാണെന്ന് എപ്പോഴും മനസ്സിലോര്‍ക്കുക.

Read more about: nps
English summary

become a crorepati and and get rs 50,000 pension per month by investing in this scheme| 74 രൂപ ദിവസവും നിക്ഷേപിച്ചുകൊണ്ട് മാസം 50,000 രൂപ പെന്‍ഷന്‍ നേടാം

become a crorepati and and get rs 50,000 pension per month by investing in this scheme
Story first published: Thursday, October 7, 2021, 13:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X