1 കോടി രൂപ സമ്പാദിക്കണോ? ദിവസം വെറും 50 രൂപ മാറ്റി വച്ച് ഈ നിക്ഷേപം ആരംഭിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരിയായ നിക്ഷേപം ശരിയായ സമയത്ത് ആരംഭിക്കുക എന്നതാണ് കൂടുതല്‍ ധനം സമ്പാദിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശരിയായ നിക്ഷേപ രീതി തെരഞ്ഞെടുത്ത് നിക്ഷേപം ആരംഭിച്ചാല്‍ സമയം പിന്നിടുന്നതിന് അനുസരിച്ച് നിങ്ങളുടെ സമ്പാദ്യവും മുകളിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കും. ഒരു കോടിപതിയായി മാറണം എന്ന ആഗ്രഹം ഉണ്ടാകാത്തവരായി ആരുമുണ്ടാകില്ല. നിക്ഷേപകരില്‍ പ്രത്യേകിച്ചും. നമുക്ക് പ്രായം കൂടുമ്പോള്‍, റിട്ടയര്‍മെന്റ് സമയമൊക്കെ ആകുമ്പോഴേക്കും മതിയായൊരു തുക തന്നെ നമ്മുടെ പക്കല്‍ ഉണ്ടായിരിക്കേണ്ടതുണ്ട്.

 

Also Read : മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തില്‍ നിന്നും മികച്ച ആദായം നേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂ

കോടികളായി സമ്പാദ്യം വളരുവാന്‍

കോടികളായി സമ്പാദ്യം വളരുവാന്‍

റിട്ടയര്‍മെന്റ് കാലത്തും സാമ്പത്തീക സുരക്ഷിതത്തോടെ ജീവിക്കുവാന്‍ എങ്കില്‍ മാത്രമേ സാധിക്കുകയുള്ളൂ. എന്നാല്‍ നിക്ഷേപത്തിലൂടെ കോടികളായി സമ്പാദ്യം വളരണമെങ്കില്‍, വലിയൊരു തുക നിക്ഷേപ മൂലധനമായി കൈയ്യിലുണ്ടെങ്കില്‍ മാത്രമേ അത് സാധിക്കുകയുള്ളൂ എന്നാണ് മിക്കവരുടേയും ധാരണ. എന്നാല്‍ നിങ്ങള്‍ വാര്‍ധക്യകാലത്തേക്ക് കടക്കും മുമ്പ് നിങ്ങളെ കോടിപതിയാക്കുന്ന ഒരു നിക്ഷേപ രീതിയെക്കുറിച്ചാണ് ഇപ്പോഴിവിടെ പറയുവാന്‍ പോകുന്നത്.

Also Read : പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്നും മികച്ച ആദായം സ്വന്തമാക്കാം; ഈ 5 സ്‌കീമുകള്‍ അറിഞ്ഞിരിക്കൂ

ദീര്‍ഘകാല നിക്ഷേപം

ദീര്‍ഘകാല നിക്ഷേപം

ഓരോ മാസവും വലിയ തുക നിക്ഷേപത്തിനായി മാറ്റി വയ്‌ക്കേണ്ടി വരും എന്ന തോന്നലിലാണ് പലരും നിക്ഷേപങ്ങളില്‍ നിന്ന് മുഖം തിരിക്കുന്നത്. എന്നാല്‍ ദീര്‍ഘകാല നിക്ഷേപങ്ങളില്‍ സ്ഥിരമായി ഒരു നിശ്ചിത തുക മാറ്റി വയ്ക്കുന്നതിലൂടെ വലിയൊരു തുക തന്നെ നമുക്ക് സ്വന്തമാക്കുാവാന്‍ സാധിക്കുമെന്ന വസ്തുത പലപ്പോഴും നാം മറക്കുന്നു. ചെറിയ തുകയാണെങ്കില്‍ പോലും സ്ഥിരമായ നിക്ഷേപത്തിലൂടെ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും ഏറെ ഉയര്‍ന്ന നേടുവാന്‍ ദീര്‍ഘകാല നിക്ഷേപാസൂത്രണത്തിലൂടെ സാധിക്കും.

Also Read : എല്‍ഐസി പോളിസിയിലൂടെയും വ്യക്തിഗത വായ്പ നേടാം; എങ്ങനെയെന്ന് അറിയേണ്ടേ?

ദിവസം വെറും 50 രൂപ മാറ്റി വച്ചാല്‍

ദിവസം വെറും 50 രൂപ മാറ്റി വച്ചാല്‍

രണ്ട് കാര്യങ്ങളാണ് ഈ നിക്ഷേപങ്ങളില്‍ ശ്രദ്ധിയ്‌ക്കേണ്ടത്. ഒന്ന്, നിക്ഷേപം കഴിയുന്നതും നേരത്തേ ആരംഭിക്കുക. രണ്ട് പരമാവധി കാലയളവിലേക്ക് നിക്ഷേപം ക്ഷമയോടെ തുടരുക. ഇ രണ്ട് കാര്യങ്ങളും ചിട്ടയോടെ പിന്തുടര്‍ന്നാല്‍ ദിവസം വെറും 50 രൂപ മാറ്റി വച്ചുകൊണ്ടും നിങ്ങള്‍ക്ക് കോടീശ്വരനാകാം. നിക്ഷേപകര്‍ക്ക് എപ്പോഴും മാതൃകയാണ് നിക്ഷേപ വിദഗ്ധനും ശതകോടീശ്വരനുമായ വാറന്‍ ബഫറ്റിന്റെ ജീവിതം. തന്റെ 11ാം വയസ്സിലാണ് അദ്ദേഹം നിക്ഷേപം ആരംഭിക്കുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ വളര്‍ച്ച എത്രത്തോളമാണെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ നേടാം റിട്ടയര്‍മെന്റ് പ്രായമാകുമ്പോള്‍ 23 കോടി രൂപ

സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍

സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍

നേരത്തേ നിക്ഷേപം ആരംഭിക്കുക എന്ന് പറഞ്ഞാല്‍, തൊഴിലെടുത്ത് നാം എപ്പോള്‍ സ്വന്തമായി വരുമാനം നേടിത്തുടങ്ങുന്നുവോ അപ്പോള്‍ നിക്ഷേപവും ആരംഭിക്കണം. ദീര്‍ഘകാല നിക്ഷേപങ്ങളുടെ സവിശേഷതയാണത്. എത്രയധികം കാലയളവില്‍ നിങ്ങള്‍ നിക്ഷേപം ആരംഭിക്കുന്നുവോ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായവും അതിനനുസരിച്ച് ഉയരും. ഇത്തരത്തില്‍ ദീര്‍ഘകാല നിക്ഷേപമായി ഏറെ എളുപ്പത്തില്‍ നിക്ഷേപം നടത്തുവാനും ഏറ്റവും ഉയര്‍ന്ന ആദായം സ്വന്തമാക്കുവാനും സാധിക്കുന്ന നിക്ഷേപ രീതിയാണ് മ്യൂച്വല്‍ ഫണ്ട് സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി.

Also Read : ഈ വര്‍ഷം നിക്ഷേപത്തിനായിതാ 3 മികച്ച റിട്ടയര്‍മെന്റ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍

കോടിപതിയായി മാറുവാന്‍

കോടിപതിയായി മാറുവാന്‍

ഇപ്പോള്‍ നിങ്ങള്‍ക്ക് 25 വയസ്സാണ് പ്രായമെന്നിരിക്കട്ടെ. ദിവസം 50 രൂപാ വീതം മാറ്റി വച്ചുകൊണ്ട് നിങ്ങള്‍ എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്നുവെന്ന് കരുതുക. ഇതേ രീതിയില്‍ നിക്ഷേപം തുടര്‍ന്നാല്‍ 60 വയസ്സ് പൂര്‍ത്തിയാകുമ്പോഴേക്കും നിങ്ങള്‍ക്ക് കോടിപതിയായി മാറുവാന്‍ സാധിക്കും. 35 വര്‍ഷത്തേക്ക് ദിവസേന 50 രൂപയെന്ന ചെറിയൊരു തുകയാണ് ഇതിനായി നിങ്ങള്‍ മാറ്റി വയ്‌ക്കേണ്ടുന്നത്. ഏതൊരാള്‍ക്കും പ്രയാസമില്ലാത്ത ഒരു തുകയാണത്.

Also Read : വിദേശത്ത് പഠിക്കണോ? എസ്ബിഐയുടെ ഈ പുതിയ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് അറിയൂ

12.5 ശതമാനം ആദായം

12.5 ശതമാനം ആദായം

ദിവസം 50 രൂപ മാറ്റി വച്ചാല്‍ 1 മാസം നിങ്ങള്‍ എസ്‌ഐപി നിക്ഷേപം നടത്തുന്ന തുക 1500 രൂപയാണ്. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ഏറ്റവും മികച്ച ആദായം നല്‍കുന്നത് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളാണ്. ശരാശരി 12 ശതമാനം മുതല്‍ 15 ശതമാനം വരെ ആദായം ദീര്‍ഘകാല മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കും. നിങ്ങളുടെ 35 വര്‍ഷത്തെ നിക്ഷേപത്തിന് 12.5 ശതമാനം ആദായം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. 1500 രൂപ 35 വര്‍ഷത്തേക്ക് എസ്‌ഐപി നിക്ഷേപത്തിലൂടെ 12.5 ശതമാനം ആദായം ലഭിച്ചാല്‍ 6.3 ലക്ഷം രൂപ നിക്ഷേപിക്കുന്നതിലൂടെ 1.1 കോടി രൂപയായി നിങ്ങളുടെ സമ്പാദ്യം വളരും.

Read more about: mutual fund smart investment
English summary

become a millionaire by investing Rs 50 per day; know where to invest? | 1 കോടി രൂപ സമ്പാദിക്കണോ? ദിവസം വെറും 50 രൂപ മാറ്റി വച്ച് ഈ നിക്ഷേപം ആരംഭിക്കാം

become a millionaire by investing Rs 50 per day; know where to invest?
Story first published: Friday, August 27, 2021, 14:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X