റിസർവ് ബാങ്ക് (ആർബിഐ) റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് അനുസരിച്ച് ബാങ്കുകളും സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയൊക്കെ പലിശ നിരക്കുകൾ കുത്തനെ കുറച്ചു. ഇതോടെ ഫിക്സഡ് ഡിപ്പോസിനോടുള്ള താത്പര്യം കുറഞ്ഞിരിക്കുകയാണ് നിക്ഷേപകർക്ക്. എഫ്ഡിയ്ക്ക് പകരം മികച്ച നേട്ടം വാഗ്ദാനം ചെയ്യുന്ന മറ്റ് ചില നിക്ഷേപ മാർഗങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ചെറുകിട നിക്ഷേപ പദ്ധതികൾ
ഈ വർഷം എഫ്ഡിയുടെ പലിശ നിരക്ക് വൻതോതിൽ കുറച്ചതിനാൽ, മെച്ചപ്പെട്ട വരുമാനം വാഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥിര നിക്ഷേപ നിക്ഷേപം ഒട്ടും ആകർഷകമല്ല. എന്നാൽ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട്, വോളണ്ടറി പ്രൊവിഡന്റ് ഫണ്ട്, ദേശീയ പെൻഷൻ പദ്ധതി എന്നിവ പോലുള്ള ചെറുനിക്ഷേപ പദ്ധതികളിൽ നിശ്ചിത പരിധിയിൽ കൂടുതൽ പണം നിക്ഷേപിക്കാൻ സാധിക്കില്ല എന്നതാണ് ഒരു പോരായ്മ.
കൈയിലുള്ള കാശ് വെറുതേ കളയേണ്ട; അടുത്ത അഞ്ച് വർഷം മ്യൂച്വൽ ഫണ്ടിനേക്കാൾ ലാഭം പിപിഎഫ്

ഡെറ്റ് ഫണ്ടുകൾ
സ്ഥിര നിക്ഷേപത്തിനായി ബദലായി ആരംഭിക്കാവുന്ന മികച്ച ഒരു നിക്ഷേപ മാർഗമാണ് ഡെറ്റ് ഫണ്ടുകൾ. അധികം റിസ്ക് എടുക്കാൻ താത്പര്യമില്ലാത്തവർക്ക് പറ്റിയ ഒരു നിക്ഷേപ മാർഗമാണിത്. എന്നിരുന്നാലും, ഡെറ്റ് ഫണ്ടുകൾ പൂർണ്ണമായും റിസ്ക്-ഫ്രീ അല്ല. എന്നാൽ, ഡെറ്റ് ഫണ്ടുകളുടെ വരുമാനം അഞ്ച് വർഷത്തിനിടയിൽ സ്ഥിര നിക്ഷേപത്തിന്റെ വരുമാനത്തെ മറികടക്കും.
വാട്ട്സ്ആപ്പിലൂടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നത് എങ്ങനെ? സംഗതി ഇത്ര സിമ്പിളോ?

അൽപ്പം റിസ്ക്
ഡിപ്പോസിറ്റുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ പണത്തിന്റെ സുരക്ഷയെക്കുറിച്ച് കൂടുതൽ ശ്രദ്ധയുള്ള ആളുകൾക്ക് ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാവുന്നതാണ്. എന്നാൽ ആകർഷകമായ വരുമാനം തേടുന്നവർക്കും ഒരു നിശ്ചിത റിസ്ക് എടുക്കാൻ ആഗ്രഹിക്കുന്നവരുമായ ആളുകൾക്ക് ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് പരിഗണിക്കാം.
തുടക്കക്കാർക്ക് നിക്ഷേപം നടത്താൻ പറ്റിയ 5 ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകൾ

ഹ്രസ്വകാല വരുമാനം
ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ ഒരു നിക്ഷേപകന് ഹ്രസ്വകാല വരുമാനം ഉണ്ടാക്കുന്നതിനുള്ള ഒരു നിക്ഷേപമായി കണക്കാക്കാം. ഡെറ്റ് ഫണ്ടുകളിൽ നിങ്ങളുടെ താത്പര്യ പ്രകാരം തിരഞ്ഞെടുക്കാവുന്ന നിരവധി ഫണ്ടുകൾ ലഭ്യമാണ്. മൂന്നുവർഷത്തിലധികം കാലം കൈവശം വയ്ക്കുന്ന ഡെറ്റ് ഫണ്ട് പദ്ധതികളുടെ റിട്ടേണിന് ഇൻഡെക്സേഷനോടുകൂടി 20 ശതമാനം നികുതി നൽകണം. എങ്കിലും ഇത് ബാങ്ക് ഡിപ്പോസിറ്റുകളേക്കാൾ കുറഞ്ഞ നികുതി ബാധ്യതയേ വരുത്തുകയുള്ളൂ.