സ്വർണം പണയം വയ്ക്കാൻ ഓടും മുമ്പ് ശ്രദ്ധിക്കുക, സ്വർണ പണയത്തിന് ഏറ്റവും മികച്ച ബാങ്കുകൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് കാശിന് ആവശ്യം വന്നാൽ എടുക്കാവുന്ന ചില വായ്പകളാണ് ക്രെഡിറ്റ് കാർഡുകൾ, വ്യക്തിഗത വായ്പകൾ അല്ലെങ്കിൽ സ്വർണം പണയം വച്ചുള്ള വായ്പകൾ. ഇവയിൽ ക്രെഡിറ്റ് കാർഡുകളേക്കാളും വ്യക്തിഗത വായ്പകളേക്കാളും മികച്ച ഓപ്ഷനാണ് സ്വർണ്ണ വായ്പകൾ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്വർണ്ണ വായ്പകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

എച്ച്ഡിഎഫ്സി ബാങ്ക് സ്വർണ്ണ വായ്പ
 

എച്ച്ഡിഎഫ്സി ബാങ്ക് സ്വർണ്ണ വായ്പ

നിങ്ങൾക്ക് 25,000 രൂപ മുതൽ അതിനുമുകളിലേയ്ക്ക് എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് വായ്പ ലഭിക്കും. വായ്പയെടുക്കാൻ നിങ്ങൾക്ക് കുറഞ്ഞ കെ‌വൈ‌സി പ്രമാണങ്ങൾ മാത്രമാണ് ആവശ്യം. നിങ്ങളുടെ എച്ച്ഡി‌എഫ്‌സി സ്വർണ്ണ വായ്പ 45 മുതൽ 60 മിനിറ്റിനുള്ളിൽ ലഭിക്കുകയും ചെയ്യും. 9.95% മുതൽ 16.05% വരെയാണ് പലിശ നിരക്ക്. ഈ വായ്പയുടെ ഏറ്റവും വലിയ ആകർഷണം കാലാവധി 6 മാസം മുതൽ 48 മാസം വരെ ലഭിക്കും എന്നതാണ്. ലോൺ പ്രോസസ്സിംഗ് ഫീസ് വായ്പ തുകയുടെ 1.5% വരെയാണ്.

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്പ

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്പ

ആക്സിസ് ബാങ്കിൽ നിന്ന് സ്വർണ വായ്പയായി 25,001 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ ഒരു ദിവസം വായ്പയായി ലഭിക്കും. നിങ്ങൾക്ക് ഓൺലൈനിലോ ഫോണിലോ ബ്രാഞ്ച് ശാഖയിലെത്തിയോ വായ്പയ്ക്ക് അപേക്ഷിക്കാം. 15% മുതൽ 17.5% വരെയാണ് പലിശ നിരക്ക്. വായ്പയുടെ കാലാവധി 6 മാസം മുതൽ 36 മാസം വരെയും ലോൺ പ്രോസസ്സിംഗ് ഫീസ് വായ്പ തുകയുടെ 1% വരെയുമാണ്. വൈകിയുള്ള പേയ്‌മെന്റ് നിരക്കുകൾ 2% ആണ്.

മൊറട്ടോറിയം 3 മാസത്തേക്ക് കൂടി നീട്ടിയതോടെ ബാങ്കുകൾ നിഷ്‌ക്രിയ ആസ്തി ഭീഷണിയിൽ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്പ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്പ

എസ്‌ബി‌ഐയിൽ നിന്നുള്ള സ്വർണ്ണ വായ്പ ആരംഭിക്കുന്നത് 20,000 രൂപ മുതൽ പരമാവധി 20 ലക്ഷം രൂപ വരെയാണ്. 1 വർഷത്തെ MCLR + 1.25% ആണ് എസ്ബിഐയിലെ സ്വർണ വായ്പ പലിശ നിരക്ക്. നിലവിൽ 1 വർഷത്തെ എംസി‌എൽ‌ആർ 8.50% ആണ്. അതിനാൽ, സ്വർണ്ണ വായ്പ പലിശ നിരക്ക് 8.50 + 1.25 = 9.75% ആണ്. ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എസ്ബിഐ സ്വർണ വായ്പയുടെ ഏറ്റവും വലിയ പ്രത്യേകത. ലോൺ പ്രോസസ്സിംഗ് ഫീസ് വായ്പ തുകയുടെ 0.5% അല്ലെങ്കിൽ കുറഞ്ഞത് 500 രൂപയാണ്.

മണപ്പുറം ഫിനാൻസ് സ്വർണ്ണ വായ്പ

മണപ്പുറം ഫിനാൻസ് സ്വർണ്ണ വായ്പ

മണപ്പുറം ഫിനാൻസ് ഡോർ സ്റ്റെപ് സ്വർണ്ണ വായ്പ സേവനം വാഗ്ദാനം ചെയ്യുന്നതിനാൽ നിങ്ങളുടെ വീട്ടിൽ എത്തി വരെ നിങ്ങൾക്ക് വായ്പ നൽകും. സ്വർണം അടുത്തുള്ള ശാഖയിൽ നൽകി ഓൺലൈൻ വഴിയും സ്വർണ്ണ വായ്പ അപേക്ഷ നൽകാം. 1000 രൂപ മുതൽ 1.5 കോടി രൂപ വരെ വായ്പ തുകയായി നൽകും. ഏറ്റവും മികച്ച കാര്യം വായ്പ പ്രീപേയ്‌മെന്റ് പിഴ ഇല്ല എന്നതാണ്. എന്നിരുന്നാലും, മിക്ക സ്കീമുകളുടെയും പരമാവധി കാലാവധി 90 ദിവസമാണ് എന്നതാണ് പോരായ്മ. 12 മാസം വരെ കാലാവധിയുള്ള വായ്പകളും ലഭിക്കും. 14% മുതൽ 26% വരെയാണ് പലിശ നിരക്ക്.

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്പ

മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്പ

മുത്തൂറ്റ് ഫിനാൻസ് വിവിധ പദ്ധതികളിലൂടെ സ്വർണ്ണ വായ്പ വാഗ്ദാനം ചെയ്യുന്നുണ്ട്. പണയം വയ്ക്കുന്ന സ്വർണത്തിന്റെ തൂക്കം അനുസരിച്ച് 1500 മുതൽ വായ്പ ലഭിക്കും. വായ്പ തുകയ്ക്ക് ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല. 30 ദിവസം മുതൽ 3 വർഷം വരെയാണ് വായ്പാ കാലാവധിയെങ്കിലും മിക്ക സ്വർണ്ണ വായ്പ പദ്ധതികൾക്കും 360 ദിവസത്തിൽ താഴെയുള്ള കാലാവധിയാണുള്ളത്. എന്നാൽ പ്രീപേയ്‌മെന്റ് പിഴയില്ല എന്നത് നേട്ടമാണ്. 12% മുതൽ 27% വരെയാണ് വായ്പ പലിശ നിരക്ക്.

ഐസിഐസിഐ ബാങ്ക് സ്വർണ്ണ വായ്പ

ഐസിഐസിഐ ബാങ്ക് സ്വർണ്ണ വായ്പ

ഐസിഐസിഐ ബാങ്കിൽ നിന്ന് 6 മാസം മുതൽ 12 മാസം വരെ കാലാവധിയുള്ള സ്വർണ്ണ വായ്പ പദ്ധതികൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. വായ്പ തുക 10,000 രൂപ മുതൽ 15 ലക്ഷം രൂപ വരെയാണ്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് പ്രൊവോഗ്, എൽഫിൻ വാച്ച് അല്ലെങ്കിൽ ലീ കൂപ്പർ ബാഗ് പോലുള്ള ബ്രാൻഡുകളിൽ നിന്ന് നിങ്ങൾക്ക് സൗജന്യ സമ്മാനങ്ങളും ലഭിക്കും. ബാങ്ക് ശാഖയിലെത്തിയും ഓൺലൈനായും വായ്പയ്ക്ക് അപേക്ഷിക്കാം. 84448 84448 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിയും നിങ്ങൾക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. 10% മുതൽ 16.70% വരെയാണ് പലിശ നിരക്ക്.

പഞ്ചാബ് നാഷണൽ ബാങ്ക് സ്വർണ്ണ വായ്പ

പഞ്ചാബ് നാഷണൽ ബാങ്ക് സ്വർണ്ണ വായ്പ

കാർഷിക, അനുബന്ധ ഉൽ‌പാദന ആവശ്യങ്ങൾ‌ക്കായി പി‌എൻ‌ബി വായ്പാ പരിധിയില്ലാതെ തന്നെ സ്വർണ്ണ വായ്പ വാഗ്ദാനം ചെയ്യുന്നു. മെഡിക്കൽ, വിവാഹം, വിദ്യാഭ്യാസ വായ്പ അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾ പോലുള്ള ഉൽ‌പാദനക്ഷമമല്ലാത്ത ആവശ്യങ്ങൾ‌ക്കായി ബാങ്ക് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ നൽകും. കൃഷിയുമായി ബന്ധപ്പെട്ട സ്വർണ വായ്പകൾക്ക് 10.05% പലിശ നിരക്കും മറ്റ് ആവശ്യങ്ങൾക്കുള്ള സ്വർണ പണയ വായ്പകൾക്ക് 11.05% പലിശ നിരക്കുമാണ് ബാങ്ക് ഈടാക്കുന്നത്.

വായ്പകൾക്ക് മൊറട്ടോറിയം തിരഞ്ഞെടുത്തോ? നിങ്ങൾ‌ അധികമായി നൽകേണ്ട തുക ഇതാ, പണി കിട്ടുന്നത് ഇങ്ങനെ

യെസ് ബാങ്ക് സ്വർണ്ണ വായ്പ

യെസ് ബാങ്ക് സ്വർണ്ണ വായ്പ

യെസ് ബാങ്കിൽ നിന്ന് 25000 രൂപ മുതൽ 50 ലക്ഷം രൂപ വരെ വായ്പയെടുക്കാം. 36 മാസമാണ് പരമാവധി കാലാവധി. 18 മുതൽ 22 കാരറ്റ് സ്വർണത്തിലും പരമാവധി 50 ഗ്രാം ഭാരം വരുന്ന സ്വർണനാണയങ്ങളിലും സ്വർണ്ണ വായ്പ ലഭ്യമാണ്. യെസ് ഓൺലൈൻ അപേക്ഷകൾക്ക് വെറും ഒരു മിനിട്ട് മാത്രമേ സമയമെടുക്കൂ. 10.75% മുതൽ 15.50% വരെയാണ് പലിശ നിരക്ക്.

മാറ്റമില്ലാതെ സ്വ‍‍ർണ വില, കേരളത്തിലെ ഇന്നത്തെ നിരക്ക് അറിയാം

ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്പ

ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്പ

വ്യക്തിഗത, ബിസിനസ്, കാർഷിക ആവശ്യങ്ങൾക്കായി ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്പ നൽകും. മിനിമം വായ്പ തുക 1000 രൂപയാണ്. പരമാവധി വായ്പാ തുക 1.5 കോടി രൂപയാണ്. അഗ്രി ഗോൾഡ് ലോണുകൾ സ്വർണ്ണത്തിന്റെ വിപണി മൂല്യത്തിന്റെ 82% എൽ‌ടി‌വി വഹിക്കുന്നു. മറ്റ് സ്വർണ്ണ വായ്പകൾക്ക്, സ്വർണത്തിന്റെ വിപണി മൂല്യത്തിന്റെ 75% ആണ് എൽടിവി. കാർഷിക ആവശ്യങ്ങൾക്കുള്ള സ്വർണ്ണ വായ്പയ്ക്ക് 9.80% മുതൽ 11.50% വരെയാണ് പലിശ. മറ്റ് ആവശ്യങ്ങൾക്ക് 13.25% വരെയാണ് പലിശ.

English summary

Best Banks For Gold Loan In Kerala 2020| സ്വർണം പണയം വയ്ക്കാൻ ഓടും മുമ്പ് ശ്രദ്ധിക്കുക, സ്വർണ പണയത്തിന് ഏറ്റവും മികച്ച ബാങ്കുകൾ ഇവയാണ്

Let's take a look at which banks offer the best gold loans in India. Read in malayalam.
Story first published: Monday, June 1, 2020, 7:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X