ബിറ്റ്‌കോയിന്‍, എഥിരിയം, ഡോജികോയിന്‍; നിങ്ങള്‍ക്ക് നിക്ഷേപത്തിന് അനുയോജ്യമായ ക്രിപ്‌റ്റോ കറന്‍സി എത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടൂത്ത് പേസ്റ്റിന് കോള്‍ഗേറ്റ് എന്താണോ അതാണ് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ബിറ്റ് കോയിന്‍. മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍ അനുസരിച്ച് ഏറ്റവും വലിയ കറന്‍സിയാണ് ബിറ്റ് കോയിന്‍. എന്നാല്‍ വിപണിയില്‍ മറ്റ് ക്രിപ്‌റ്റോ കറന്‍സികളും നിലനില്‍ക്കുന്നുണ്ട്. അവയിലേതെങ്കിലുമാകാം നാളെ അടുത്ത ബിറ്റ് കോയിന്‍ അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ കറന്‍സി. എഥിരിയം, ലിറ്റ്‌കോയിന്‍, ബിറ്റ്‌കോയിന്‍ ക്യാഷ്, ഡാഷ് റിപ്പിള്‍, ഇന്ത്യന്‍ പോളിഗണ്‍, കാര്‍ഡാനോ, പോള്‍ക്കഡോട്ട് തുടങ്ങിയവ വിപണിയില്‍ നിലവിലുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ ചിലതാണ്. ഇവയ്ക്ക് പുറമേ ധാരാളം കറന്‍സികള്‍ വേറെയുമുണ്ട്.

 

ക്രിപ്‌റ്റോ ഇന്‍ഡക്‌സ്

ക്രിപ്‌റ്റോ ഇന്‍ഡക്‌സ്

പല കറന്‍സികളും പല അളവിലുള്ള നേട്ടങ്ങളാണ് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ തന്നെ മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോയ്ക്ക് സമാനമായി ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിലും വൈവിധ്യവത്ക്കരണം ആവശ്യമാണ്. ക്രിപ്‌റ്റോ ഇന്‍ഡക്‌സ് വൈവിധ്യവത്ക്കരണം എന്ന് നമുക്കതിനെ വിളിക്കാം. എങ്ങനെയാണ് നമുക്ക് നിക്ഷേപത്തിന് അനുയോജ്യമായ ക്രിപ്‌റ്റോ കറന്‍സികളെ ഇവയില്‍ നിന്നും തെരഞ്ഞെടുക്കുക എന്ന് നമുക്ക് നോക്കാം.

കോയിന്‍ സര്‍ക്കുലേഷന്‍

കോയിന്‍ സര്‍ക്കുലേഷന്‍

മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍ പരിശോധിച്ച് കോയിന്റെ ആകെ വ്യാപ്തി എത്രയുണ്ടെന്ന് കണക്കാക്കുക. വിപണിയില്‍ ലഭ്യമായിട്ടുള്ള ആകെ കോയിനുകളുടെ എണ്ണമാണ് സര്‍ക്കുലേഷന്‍ അഥവാ വ്യാപ്തി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കോയിന്‍ അപരിമിതമല്ല എങ്കില്‍ അതിനര്‍ഥം അതിന് പരിധിയില്ലാത്ത സപ്ലൈ ഉണ്ടെന്നാണ്. ഡിമാന്റ്, സപ്ലൈ തിയറി പ്രകാരം സുലഭമായ വസ്തുക്കള്‍ക്ക് നാം പ്രതീക്ഷിച്ച മൂല്യം വിപണിയില്‍ ലഭിക്കണമെന്നില്ല. അതിനായി ഉയര്‍ന്ന ഡിമാന്റ് ആവശ്യമാണ്. ബിറ്റ്‌കോയിന്റെ ആകെ സപ്ലൈ 21 മില്യണ്‍ കോയിനുകളായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

വിലയുടെ ഗതി

വിലയുടെ ഗതി

ആരംഭകാലം മുതല്‍ക്ക് തന്നെ ഓരോ കോയിന്റേയും വിലയുടെ ഗതി നിരീക്ഷിക്കണം. അപ്പോള്‍ തന്നെ അതിനെപ്പറ്റി നിങ്ങള്‍ക്ക് ധാരണ രൂപപ്പെടും. ഡോജി കോയിന്‍ എന്നത് ഒരു മീം കോയിന്‍ എന്ന നിലയ്ക്കാണ് തുടക്കത്തില്‍ അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇലോണ്‍ മസ്‌കിന്റെ ഒരോറ്റ പ്രസ്തവാന കാരണം ഡോഡി കോയിന്റെ മൂല്യം റോക്കറ്റ് കണക്കെയാണ് മുകളിലേക്ക് ഉയര്‍ന്നത്. നേരം പോക്കിനെന്ന പോലെ ആരംഭിച്ച കോയിന്‍ മുഖ്യധാരാ കോയിനുകളില്‍ ഒന്നായി അതോടെ മാറി.

മീം കോയിനുകള്‍

മീം കോയിനുകള്‍

ഈ കളികളെല്ലാം ഇരിക്കുന്നത് സമയത്തിന്റെ അഥവാ കാലത്തിന്റെ കൈകളിലാണ്. എന്തായാലും മീം കോയിനുകളിലെ നിക്ഷേപം ഒഴിവാക്കുന്നതാണ് അഭികാമ്യം. അതിനെ നിക്ഷേപമെന്നല്ല, ചൂതുകളിയെന്നാണ് യഥാര്‍ഥത്തില്‍ വിശേഷിപ്പിക്കേണ്ടത്. നിങ്ങള്‍ക്ക് അത്രയധികം റിസ്‌ക് എടുക്കുന്നതില്‍ ബുദ്ധിമുട്ടില്ല എങ്കില്‍ അതിന് മുതിരാം. അല്ലാത്തപക്ഷം ഒഴിവാക്കുകയാണ് നല്ലത്. ഇത്തരം ട്രെന്‍ഡുകളും ഊഹക്കയറ്റങ്ങളുമെല്ലാം താത്ക്കാലികം മാത്രമാണ്. ക്രിപ്‌റ്റോ കറന്‍സി ലോകം തന്നെ പ്രവചനങ്ങള്‍ക്ക് അതീതമാണെന്നത് മറ്റൊരു കാര്യം.

ക്രിപ്‌റ്റോ കറന്‍സിയ്ക്ക് പുറകിലുള്ള വ്യക്തികള്‍

ക്രിപ്‌റ്റോ കറന്‍സിയ്ക്ക് പുറകിലുള്ള വ്യക്തികള്‍

നിക്ഷേപത്തിന് മുമ്പായി ആ ക്രിപ്‌റ്റോ കറന്‍സിയ്ക്ക് പുറകിലുള്ള വ്യക്തികളെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. ഒരു കമ്പനിയുടെ വിജയത്തിന് പിന്നില്‍ മികച്ച കഴിവുള്ള ഒരു സിഇഒയും നേതൃത്വ പാടവമുള്ള ഒരു ടീമും ഉണ്ടാകും. സമാനമായി ക്രിപ്‌റ്റോ കറന്‍സിയ്ക്ക് പുറകിലുള്ള വ്യക്തികളെയും അവരുടെ കാഴ്ചപ്പാടുകളും കണ്ടെത്തേണം. അവര്‍ വ്യക്തിപരമായി ഈ കോയിനുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടോ എന്നും മനസ്സിലാക്കേണ്ടതുണ്ട്. അവരുടെ മുന്‍കാല ചരിത്രവും അറിഞ്ഞിരിക്കണം.

വൈറ്റ് പേപ്പര്‍

വൈറ്റ് പേപ്പര്‍

വൈറ്റ് പേപ്പര്‍ വായിച്ചു മനസ്സിലാക്കാതെ ഒരിക്കലും ഒരു വ്യക്തിയും ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുവാന്‍ പാടില്ല. കറന്‍സിയെ സംബന്ധിച്ച അടിസ്ഥാനപരമായ കാര്യങ്ങളാണ് വൈറ്റ് പേപ്പറില്‍ ഉണ്ടായിരിക്കുക. എല്ലാ ഇനീഷ്യല്‍ കോയിന്‍ ഓഫറിംഗ്‌സ് അഥവാ ഐസിഒകള്‍ക്കും വൈറ്റ് പേപ്പര്‍ നിര്‍ബന്ധമാണ്. കോയിന്റെ ലക്ഷ്യം, അതിന് പുറകിലുള്ള സാങ്കേതികത, അതിന്റെ പ്രവര്‍ത്തന രീതി തുടങ്ങിയ കാര്യങ്ങളാണ് വൈറ്റ് പേപ്പറില്‍ ഉണ്ടായിരിക്കുക.

ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം

ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം

ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുക എന്നത് ഏറെ റിസ്‌ക് അടങ്ങിയിട്ടുള്ള കാര്യമാണ്. സര്‍ക്കാര്‍ നിയന്ത്രണങ്ങളും റിസ്‌ക് എടുക്കുവാനുള്ള നിങ്ങളുടെ താത്പര്യങ്ങളും വിശദമായി പരിശോധിച്ചു വിലയിരുത്തിയതിന് ശേഷം മാത്രം നിക്ഷേപത്തെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതായിരിക്കും അഭികാമ്യം.

Read more about: cryptocurrency
English summary

Bitcoin, Ethereum, Dogecoin; How to select the best crypto currency to invest |ബിറ്റ്‌കോയിന്‍, എഥിരിയം, ഡോജികോയിന്‍; നിങ്ങള്‍ക്ക് നിക്ഷേപത്തിന് അനുയോജ്യമായ ക്രിപ്‌റ്റോ കറന്‍സി എത്? എങ്ങനെ കണ്ടെത്താം?

Bitcoin, Ethereum, Dogecoin; How to select the best crypto currency to invest
Story first published: Tuesday, June 29, 2021, 18:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X