ബിറ്റ്‌കോയിന്‍ വിലയില്‍ ഒരാഴ്ചയില്‍ 32 ശതമാനം വര്‍ധന ; ഇപ്പോള്‍ നിക്ഷേപിക്കുന്നത് അനുയോജ്യമോ? അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങള്‍ ഏറ്റവും അനിശ്ചിതത്വം നിറഞ്ഞവയാണെന്ന് നമുക്ക് അറിയാം. വലിയ നേട്ടത്തില്‍ നിന്നും താഴേക്ക് കൂപ്പുകുത്താനും വില കുതിച്ചുയരാനും ഏറെ സമയമൊന്നും ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് വേണ്ടതില്ല. അതിനാല്‍ തന്നെ ഏത് സാഹചര്യത്തെയും അഭിമുഖീകരിക്കുവാന്‍ താത്പര്യമുള്ള, വലിയ അളവില്‍ റിസ്‌ക് എടുക്കുവാന്‍ താത്പര്യമുള്ള നിക്ഷേപകര്‍ക്ക് മാത്രം യോജിച്ചവയാണ് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങള്‍.

 

ബിറ്റ്‌കോയിന്‍ വില

ബിറ്റ്‌കോയിന്‍ വില

ക്രിപ്‌റ്റോ കറന്‍സികളിലെ ഏറ്റവും ജനകീയമായ കറന്‍സിയായ ബിറ്റ്‌കോയിന്‍ ചെറിയൊരു ഇടവേളയ്ക്ക് വീണ്ടും മൂല്യമുയര്‍ത്തി ശക്തിപ്രാപിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മെയ് മാസത്തിലായിരുന്നു ബിറ്റ് കോയിന്‍ വിലയില്‍ ഇടിവ് ദൃശ്യമായത്. ഏപ്രില്‍ 16 മുതല്‍ ജൂലൈ 21 വരെയുള്ള കാലയളവില്‍ 53 ശതമാനത്തിന്റെ ഇടിവാണ് ബിറ്റ്‌കോയിന്‍ വിലയില്‍ ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയില്‍ 32 ശതമാനത്തിന്റെ ഉയര്‍ച്ച ബിറ്റ്‌കോയിന്‍ വിലയില്‍ പ്രകടമായി.

ബിറ്റ് കോയിന്‍ വിലയില്‍ വര്‍ധന

ബിറ്റ് കോയിന്‍ വിലയില്‍ വര്‍ധന

ചെറിയ കാലയളവിലുണ്ടുന്ന ഇത്തരം വലിയ ചാഞ്ചാട്ടങ്ങള്‍ പല നിക്ഷേപകര്‍ക്കും വിചിത്രമായി തോന്നുകയും ആശങ്കയുണ്ടാവുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാല്‍ നിരന്തരമായി ക്രിപ്‌റ്റോ കറന്‍സികളെ പിന്തുടരുകയും നിക്ഷേപം നടത്തുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് ഇത് സാധാരാണയില്‍ കവിഞ്ഞ ഒരു കാര്യമായിരിക്കുകയില്ല. ഞായറാഴ്ച രാവിലെ ക്രിപ്‌റ്റോ കറന്‍സി 42,607 ഡോളര്‍ അഥവാ 31.6 ലക്ഷമെന്ന പുതിയ ഉയരം തൊട്ടു. കഴിഞ്ഞ മെയ് 19ന് 42,628 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കില്‍ ബിറ്റ് കോയിന്‍ വില എത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ 22 ശതമാനത്തിന് മുകളില്‍ ബിറ്റ് കോയിന്‍ വില ഉയര്‍ന്നു.

ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം

ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം

കഴിഞ്ഞ കുറച്ചു നാളുകളായി ബിറ്റ് കോയിന്‍ വിലയിലെ കുതിപ്പിന് കാരണം ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ ഒരു പ്രഖ്യാപനമാണ്. എആര്‍കെ ഇന്‍വസ്റ്റ് നടത്തിയ ഓണ്‍ലൈന്‍ പരിപാടിയിലായിരുന്നു ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം. സമീപഭാവിയില്‍ ബിറ്റ്‌കോയിന്‍ ഖനനം 50 ശതമാനത്തിലധികം ഹരിത ഊര്‍ജ്ജ ഉപയോഗത്തിന്റെ നാഴികക്കല്ലില്‍ എത്തുമ്പോള്‍ ടെസ്ല ബിറ്റ്‌കോയിന്‍ പേയ്‌മെന്റ് അനുവദിച്ചേക്കാം എന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം. മസ്‌കിന്റെ ശുഭപ്തീക്ഷ നല്‍കുന്ന ഈ പ്രഖ്യാപനത്തെത്തുടര്‍ന്നാണ് ബിറ്റ്‌കോയിന്‍ വില മുകളിലേക്ക് കുതിക്കുവാന്‍ ആരംഭിച്ചത്.

വിലയിലെ വര്‍ധനവ് കണ്ട് ഓടിച്ചെന്ന് നിക്ഷേപം നടത്തരുത്

വിലയിലെ വര്‍ധനവ് കണ്ട് ഓടിച്ചെന്ന് നിക്ഷേപം നടത്തരുത്

എന്നാല്‍ വിലയില്‍ ഉയര്‍ച്ച ദൃശ്യമാകുന്നുണ്ട് എങ്കിലും ബിറ്റ് കോയിനും മറ്റ് ക്രിപ്റ്റ് കറന്‍സികളും ഏറ്റവുമധികം അസ്ഥിരതയുള്ള നിക്ഷേപങ്ങളാണ്. അതിനാല്‍ വൈകാതെ തന്നെ വിപണിയില്‍ വീണ്ടും വലിയ മാറ്റങ്ങള്‍ സംഭവിക്കുവാനുള്ള സാധ്യത തള്ളിക്കളയുവാനാകില്ല. അതില്‍ വിലയിലെ വര്‍ധനവ് കണ്ട് ഓടിച്ചെന്ന് നിക്ഷേപം നടത്തുന്നവര്‍ വിശദമായ വിശകലനത്തിന് ശേഷം മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

ആമസോണിലെ തൊഴില്‍ അവസരം

ആമസോണിലെ തൊഴില്‍ അവസരം

ബിറ്റ് കോയിന്‍ ഒരു പേയ്‌മെന്റ് രീതിയായി സ്വീകരിക്കുവാന്‍ ആമസോണ്‍ തയ്യാറെടുക്കുന്നു എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്ന ഊഹോപോഹങ്ങളും ബിറ്റ് കോയിന്റെ സമീപ കാല കാല ഉയര്‍ച്ചയ്ക്ക് കാരണമായതായി പറയാം. ഡിജിറ്റല്‍ കറന്‍സി, ബ്ലോക്ക് ചെയിന്‍ പ്രൊഡക്ട് ലീഡ് സ്ഥാനത്തേക്കുള്ള ഒരു തൊഴില്‍ അവസരം ജൂലൈ 22ന് ആമസോണ്‍ പ്രസിദ്ധീകരിച്ചത് മുതലാണ് ഈ ഊഹോപോഹങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍ ഇത്തരം വാര്‍ത്തകളെ കമ്പനി തള്ളിക്കളഞ്ഞിട്ടുണ്ട്.

ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ച് മനസ്സിലാക്കിയതിന് ശേഷം മാത്രം നിക്ഷേപം

ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ച് മനസ്സിലാക്കിയതിന് ശേഷം മാത്രം നിക്ഷേപം

വില ഉയര്‍ന്നു കാണുമ്പോള്‍ നിക്ഷേപം നടത്തുവാനുള്ള ആഗ്രഹം നമുക്കെല്ലാവര്‍ക്കുമുണ്ടാണ്. എന്നാല്‍ ക്രിപ്‌റ്റോ കറന്‍സി വിപണി ഏറെ അസ്ഥിരമാണ്. അതിനാല്‍ ബിറ്റ് കോയിനില്‍ നിക്ഷേപം നടത്തുമ്പോള്‍ ഊഹക്കച്ചവടം ഒഴിവാക്കണം. ഏറെ ശ്രദ്ധയോടെ വേണം നിക്ഷേപം നടത്തുവാന്‍. സമയം ചിലവഴിച്ചു തന്നെ ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ച് വ്യക്തമായി പഠിക്കാം.

ചെറിയ തുകകള്‍ നിക്ഷേപിച്ചു കൊണ്ട് ആരംഭിക്കാം

ചെറിയ തുകകള്‍ നിക്ഷേപിച്ചു കൊണ്ട് ആരംഭിക്കാം

അതിന് ശേഷം നിക്ഷേപിക്കുവാനാണ് തീരുമാനമെങ്കില്‍ ചെറിയ തുകകള്‍ മാത്രം നിക്ഷേപിച്ചു കൊണ്ട് ആരംഭിക്കാം. ഇനി വലിയ തുക നിക്ഷേപിക്കുവാനാണ് താത്പര്യമെങ്കില്‍ ആവറേജിംഗ് സ്ട്രാറ്റജികള്‍ ഉപയോഗപ്പെടുത്താം. നഷ്ട സാധ്യത കുറയ്ക്കുന്നതിനായി പല ക്രിപ്‌റ്റോ കറന്‍സികളിലായി നിക്ഷേപം വൈവിധ്യവത്്ക്കരിക്കാം. നിങ്ങളുടെ ആകെ നിക്ഷേപ പോര്‍ട്ട് ഫോളിയോയുടെ 5 ശതമാനത്തില്‍ അധികം ഒരിക്കലും നിങ്ങള്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കരുത്.

Read more about: bitcoin cryptocurrency
English summary

Bitcoin surges 32% in past one week; know is it a better choice to invest now? | ബിറ്റ്‌കോയിന്‍ വിലയില്‍ ഒരാഴ്ചയില്‍ 32 ശതമാനം വര്‍ധന ; ഇപ്പോള്‍ നിക്ഷേപിക്കുന്നത് അനുയോജ്യമോ? അറിയാം

Bitcoin surges 32% in past one week; know is it a better choice to invest now?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X