ഭൂമി കീഴടക്കി, ജെഫ് ബെസോസ് ഇനി ബഹിരാകാശത്തേക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തെ ഏറ്റവും ധനവാനായ വ്യക്തി ജെഫ് ബെസോസ് ബഹിരാകാശത്തേക്ക് കുതിയ്ക്കുവാന്‍ തയ്യാറെടുക്കുന്നു. ഇതിനോടകം തന്നെ ലോകമെമ്പാടും ചര്‍ച്ചയായിക്കഴിഞ്ഞ ബെസോസിന്റെ ബഹിരാകാശ യാത്ര ജൂലൈ 20നാണ് നടക്കുക.

 
ഭൂമി കീഴടക്കി, ജെഫ് ബെസോസ് ഇനി ബഹിരാകാശത്തേക്ക്

സ്‌പേസ് ടൂറിസം മേഖലയില്‍ ഒരു നാഴികക്കല്ലായിരിക്കും ബെസോസിന്റെ ഈ ബഹിരാകാശയാത്ര. ബെസോസിന്റെ സ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ പേടകത്തിലാണ് 93 കിലോമീറ്ററോളം ഉയരത്തില്‍ ബഹിരാകാശം തൊടാനായി ബെസോസ് രണ്ട് ദിവസം കഴിഞ്ഞ് യാത്ര തിരിക്കുന്നത്.

വിരാടിന്റെയും അനുഷ്‌കയുടേയും ബോഡിഗാര്‍ഡിന്റെ ശമ്പളം പല കമ്പനികളുടേയും സിഇഒകള്‍ക്ക് ലഭിക്കുന്നതിനേക്കാളേറെ!

ബെസോസിനെ കൂടാതെബെസോസിന്റെ സഹോദരന്‍ മാര്‍ക് ബെസോസും 82 കാരനായ വാലി ഫങ്കും 18കാരനായ ഒലിവര്‍ ഡീമനുംയാത്രയില്‍ പങ്കെടുക്കും. അമേരിക്കയുടെ ആദ്യകാല വൈമാനികയും പണ്ട് നാസയുടെ പരിശീലനത്തില്‍ പങ്കെടുക്കുകയും ബഹിരാകാശത്ത് പോകാന്‍ തയാറെടുക്കുകയും ചെയ്ത വ്യക്തിയാണ് ഫങ്ക്. ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയും ഫങ്ക് ആണ്.

കൂടുതല്‍ സുരക്ഷയും കുറഞ്ഞ ചിലവും മികച്ച ആദായവും; ഈ നിക്ഷേപങ്ങള്‍ക്ക് പ്രത്യേകതകള്‍ ഏറെയാണ്

നെതര്‍ലന്‍ഡ്സിലെ ശതകോടീശ്വരനായ ജോസ് ഡീമന്റെ മകനാണ് ഒലിവര്‍. ബഹിരാകാശത്തേക്ക് പോകുന്നതിനായി ജോസ് ഡീമനും ബ്ലൂ ഒറിജിന്റെ ലേലത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ജോസ് ഡീമന്‍ തന്റെ മകനായ ഒലീവറിന് ആ സീറ്റ് സമ്മാനമായി നല്‍കുകായിരുന്നു. ഇതോടെ യാത്ര വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം ചെറുപ്പക്കാരനായിരിക്കും ഒലിവീര്‍.

ഈ 1 രൂപാ നോട്ട് കൈയ്യിലുണ്ടെങ്കില്‍ 7 ലക്ഷം രൂപ സ്വന്തമാക്കാം

2000 ലാണ് ബെസോസ് ബ്ലൂ ഒറിജിന്‍ ആരംഭിക്കുന്നത്. കൃത്രിമ ഭൂകുരുത്വാകര്‍ഷണത്തോടു കൂടി ഒഴുകി നടക്കുന്ന സ്‌പേസ് കോളനികള്‍ സ്ഥാപിക്കുക എന്നതായിരുന്നു ബ്ലൂ ഒറിജിന്റെ ലക്ഷ്യം. ഇത് യാഥാര്‍ഥ്യമായാല്‍ ലക്ഷക്കണക്കിന് പേര്‍ക്ക് അത്തരം കോളനികളില്‍ താമസക്കുവാനും തൊഴിലെടുത്ത് ജീവിക്കുവാനും സാധിക്കും.

ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന് 2 മില്യണ്‍ ഉപയോക്താക്കള്‍; പ്രത്യേകതകളും നേട്ടങ്ങളും അറിയാം

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസ് ആമസോണ്‍ തലപ്പത്തുനിന്ന് സ്ഥാനമൊഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ ദൗത്യത്തിലേക്കിറങ്ങുന്നത്.

Read more about: jeff bezos
English summary

blue origin is all set, world's richest jeff bezos will off to Space In 2 Days |ഭൂമി കീഴടക്കി, ജെഫ് ബെസോസ് ഇനി ബഹിരാകാശത്തേക്ക്

blue origin is all set, world's richest jeff bezos will off to Space In 2 Days
Story first published: Sunday, July 18, 2021, 12:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X