ദുര്‍ബലമായ ആഗോള സൂചനകളുടെ പിന്‍ബലത്തില്‍ ആഭ്യന്തര വിപണികളില്‍ ബെയറുകള്‍ പിടിമുറുക്കിയിരിക്കുകയാണ്. ഇതിനിടെയില്‍ ചൊവ്വാഴ്ച ബുള്ളുകള്‍ തിരിച്ചുവരവിനുള്ള ശക്തമായ ശ്രമം നടത്തിയിരുന്നു. എങ്കിലും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന വ്യക്തമായ സൂചന നല്‍കിയതോടെ ബെയറുകള്‍ വീണ്ടും വിപണിയെ സമ്മര്‍ദ്ദത്തിലാക്കുന്നു. എന്നാലും കടുത്ത ചാഞ്ചാട്ടങ്ങള്‍ക്കിടെ ചില ഓഹരികള്‍ മികച്ച മുന്നേറ്റവും കാണിക്കുന്നു. ഇത്തരത്തില്‍ സമീപ ഭാവിയിലേക്ക് പരിഗണിക്കാവുന്ന ആറ് ഓഹരികളാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1) സണ്‍ ഫാര്‍മ
രാജ്യത്തെ പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ സണ്‍ ഫാര്‍മയുടെ (BSE: 524715, NSE: SUNPHARMA) ഓഹരികള്‍ 809 രൂപ നിലവാരത്തിലാണ് വ്യാഴാഴ്ച വ്യാപാരം ചെയ്യപ്പെടുന്നത്. 930 രൂപ ലക്ഷ്യമാക്കി വാങ്ങാമെന്നാണ് ക്യാപിറ്റല്‍വയ ഗ്ലോബലിന്റെ നിര്‍ദ്ദേശം. 815 രൂപയുടെ മുകളില്‍ ഓഹരി എത്തുമ്പോഴാണ് വാങ്ങേണ്ടത്. ഈ ട്രേഡിനുള്ള സ്റ്റോപ്പ് ലോസ് 740 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എംഎസിഡി, ആര്‍എസ്ഐ തുടങ്ങിയ ടെക്നിക്കല്‍ സൂചകങ്ങള്‍ നല്കിയ പോസിറ്റീവ് സൂചനകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

2) ബജാജ് ഫിന്‍സര്‍വ്
രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ബജാജ് ഫിന്‍സേര്‍വിന്റെ (BSE: 532978, NSE: BAJAJFINSV) ഓഹരികള്‍ 15,379 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. 18,500 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ക്യാപിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ചിന്റെ നിര്‍ദ്ദേശം. 15,600 രൂപ നിലവാരത്തിനു മുകളില്‍ ഓഹരി എത്തുമ്പോഴാണ് വാങ്ങേണ്ടത. ഈ ട്രേഡിനുള്ള സ്റ്റോപ്പ് ലോസ് 14, 500 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

3) യുപിഎല്‍
രാജ്യത്തെ പ്രമുഖമായ കെമിക്കല്‍ കമ്പനിയാണ് യുപിഎല്‍ (BSE: 512070, NSE: UPL). ഇതിന്റെ ഓഹരികള്‍ 775 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത് ഇവിടെ നിന്നും 870 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ നിര്‍ദ്ദേശം. ഈ ട്രേഡിനുള്ള സ്റ്റോപ്പ് ലോസ് 740 രൂപയാണ് ഒരു മാസത്തിനുള്ളില്‍ ലക്ഷ്യവില ഭേദിച്ചേക്കാം എന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്.
Also Read: ആരോഗ്യ മേഖലയ്ക്ക് പരിഗണന ഉറപ്പ്; ബജറ്റിനു മുന്നോടിയായി വാങ്ങാവുന്ന 9 ഓഹരികളിതാ

4) ബാങ്ക് ഓഫ് ബറോഡ
രാജ്യത്തെ പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനമാണ് ബാങ്ക് ഓഫ് ബറോഡ (BSE: 532134, NSE: BANKBARODA). നിലവില്‍ ഇതിന്റെ ഓഹരികള്‍ 102 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. 109 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം എന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ നിര്‍ദ്ദേശം. ഇതിനുള്ള സ്റ്റോപ്പ് ലോസ് 91.50 രൂപയിലാണ്. നാലാഴ്ചയ്ക്കുള്ളില്‍ ലക്ഷ്യത്തില്‍ എത്തിയേക്കാം. ഓഹരികള്‍ 95 രൂപ നിലവാരത്തിലേക്ക് വരികയാണെങ്കില്‍ കൂടുതല്‍ വാങ്ങാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.

5) ഭാരത് ഡൈനാമിക്സ്
പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രശസ്ത സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്റെ (BSE: 541143, NSE: BDL) ഓഹരികള്‍ 470 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 600 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് നിഫ്റ്റി ട്രിഗേഴ്സിന്റെ നിര്‍ദേശം. ആദ്യ ല്ക്ഷ്യസ്ഥാനം 550 രൂപയാണ്. 6- 8 ആഴ്ചയാണ് ഇതിനുള്ള കാലാവധി. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 425 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

6) ഫെഡറല്‍ ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നാണ് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക് (BSE: 500469, NSE: FEDERALBNK). നിലവില്‍ 98 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 115 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് നിഫ്റ്റി ട്രിഗേഴ്സിന്റെ നിര്‍ദ്ദേശം. ഈ ട്രേഡിനുള്ള സ്റ്റോപ്പ് 87 രൂപയില്‍ താഴെ ക്രമീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. 105 രൂപയാണ് ആദ്യ ലക്ഷ്യസ്ഥാനം. ആറ് മുതല്‍ എട്ട് ആഴ്ചകാലയളവില് ഇത്ലക്ഷ്യം നേടാമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.