ബൈ നൗ പേ ലേറ്റര്‍ സേവനമാണോ ക്രെഡിറ്റ് കാര്‍ഡാണോ മികച്ചത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇ കൊമേഴ്‌സ് ഓണ്‍ലൈന്‍ പെയ്‌മെന്റ് രീതികളില്‍ പ്രചാരം നേടി വരുന്ന ഒന്നാണ് ബൈ നൗ പേ ലേറ്റര്‍ (ബിഎന്‍പിഎല്‍) സേവനങ്ങള്‍. ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള സാധനങ്ങളും സേവനങ്ങളും നല്‍കുകയും അതിന്റെ പെയ്‌മെന്റ് പിന്നീട് നല്‍കുകയും ചെയ്യുന്ന രീതിയാണ് ബൈ നൗ പേ ലേറ്റര്‍ സേവനങ്ങള്‍. ക്രെഡിറ്റ് കാര്‍ഡുകള്‍ പകരമായി ഉപയോക്താക്കള്‍ക്ക് ബിഎന്‍പിഎല്‍ പ്രയോജനപ്പെടുത്താം. ക്രെഡിറ്റ് കാര്‍ഡിന് സമാനമാണ് ബിഎന്‍പിഎല്‍ സംവിധാനവും.

 
ബൈ നൗ പേ ലേറ്റര്‍ സേവനമാണോ ക്രെഡിറ്റ് കാര്‍ഡാണോ മികച്ചത്?

ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ എളുപ്പത്തില്‍ ബിഎന്‍പിഎല്‍ സേവനം സ്വന്തമാക്കുവാന്‍ സാധിക്കും. എന്നാല്‍ അതേ സമയം വിവേകപൂര്‍വ്വം ഉപയോഗിച്ചില്ല എങ്കില്‍ കടക്കെണിയിലേക്ക് വീഴാനും സാധ്യതയുണ്ട്. ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നതിന് മുമ്പായി അപേക്ഷകന്റെ വായ്പാ മൂല്യം പരിശോധിച്ചതിന് ശേഷം മാത്രമാണ് കാര്‍ഡ് അനുവദിക്കാറ്. അതിനാല്‍ തന്നെ നിശ്ചിത യോഗ്യത ഇല്ലാത്ത വ്യക്തികള്‍ക്ക് കാര്‍ഡ് അനുവദിക്കുകയുമില്ല. എന്നാല്‍ ബിഎന്‍പിഎല്‍ ലഭിക്കുന്നതിന് അത്തരം സങ്കീര്‍ണതകളൊന്നുമില്ല.

വിരാടിന്റെയും അനുഷ്‌കയുടേയും ബോഡിഗാര്‍ഡിന്റെ ശമ്പളം പല കമ്പനികളുടേയും സിഇഒകള്‍ക്ക് ലഭിക്കുന്നതിനേക്കാളേറെ!

ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ കൂടുതല്‍ താത്പര്യത്തോടെ ബിഎന്‍പിഎല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ സ്വീകരിക്കുന്നുണ്ട്. പലപ്പോഴും പലിശ ഇല്ലാതെയോ കുറഞ്ഞ പലിശ നിരക്കിലോ ബിഎന്‍പിഎല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. സുതാര്യമായ പ്രക്രിയകളും, തത്സമയമുള്ള തീര്‍പ്പാക്കാലുകളും ബിഎന്‍പിഎല്‍ സേവനത്തെ കൂടുതല്‍ ജനകീയമാക്കുന്നു.

കോവിഡ് കാലത്ത് എങ്ങനെ കടക്കെണിയില്‍പ്പെടാതിരിക്കാം?

ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ ഇടപാടുകളിലെ എളുപ്പവും സുതാര്യതയും അയവുമൊക്കെ ബിഎന്‍പിഎല്‍ സേവനത്തിന്റെ പ്രത്യേകതയാണ്. അതിനാല്‍ നിരവധി ഉപയോക്താക്കള്‍ പെയ്‌മെന്റ് ഓപ്ഷനായി ബിഎന്‍പിഎല്‍ തെരഞ്ഞെടുക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് പതിയെ പുറകിലേക്ക് മാറുകയാണ്.

പാസ്‌വേഡുകള്‍ മാറ്റേണ്ടത് എപ്പോള്‍? ഓണ്‍ലൈനിലും സേഫ് ആയിരിക്കാന്‍ ഗൂഗിള്‍ സിഇഒയുടെ ടിപ്‌സ് ഇങ്ങനെ

കൂടാതെ ഉപയോക്താവിന് തന്റെ കാര്‍ഡ് വിവരങ്ങളോ. ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ബിഎന്‍പിഎല്‍ സംവിധാനത്തില്‍ നല്‍കേണ്ടി വരുന്നില്ല. അത് സൈബര്‍ തട്ടിപ്പുകളില്‍ വിവര മോഷണത്തില്‍ നിന്നും ഉപയോക്താവിനെ സുരക്ഷിതമാക്കുകയും ചെയ്യുന്നു. ബിഎന്‍പിഎല്‍ ഉപയോക്താവിന് അക്കൗണ്ട് ഹാക്കിംഗോ, ഫിഷിംഗോ ഒന്നും ഓര്‍ത്ത് ഭയപ്പെടേണ്ടതില്ല.

എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് പരിധിയില്ല എന്ന കാര്യം കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

ഈ 1 രൂപാ നോട്ട് കൈയ്യിലുണ്ടെങ്കില്‍ 7 ലക്ഷം രൂപ സ്വന്തമാക്കാം

ഏത് വായ്പ ആയാലും യഥാസമയം തിരിച്ചടവ് നടത്തിയില്ലെങ്കില്‍ നമുക്ക് അത് തിരിച്ചടി നല്‍കും. തിരിച്ചടവ് മുടങ്ങിയാല്‍ നല്‍കേണ്ടി വരുന്ന അധിക ചാര്‍ജുകള്‍ പലപ്പോഴും വലിയ തുകയായിരിക്കും. അതെപ്പോഴും മനസ്സില്‍ ഓര്‍ക്കുക.

Read more about: credit
English summary

Buy now pay later or credit cards Which is the better option for you? Explained | ബൈ നൗ പേ ലേറ്റര്‍ സേവനമാണോ ക്രെഡിറ്റ് കാര്‍ഡാണോ മികച്ചത്?

Buy now pay later or credit cards Which is the better option for you? Explained
Story first published: Sunday, July 25, 2021, 20:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X