വീട് വാങ്ങാനാണോ വാടകയ്ക്ക് താമസിക്കാനാണോ നിങ്ങൾക്ക് താത്പര്യം? ഗുണങ്ങളും ദോഷങ്ങളും ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി ഒരു വീട് വാങ്ങുക അല്ലെങ്കിൽ വീട് വയ്ക്കുക എന്നത് മിക്കവാറും എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നമാണ്. എന്നാൽ ഒരു വീട് സ്വന്തമാക്കുന്നത് ചിലരെ സംബന്ധിച്ച് പലപ്പോഴും നടക്കാത്ത സ്വപ്നമാണ്. കാരണം അതിന് ഒരു വലിയ നിക്ഷേപം ആവശ്യമാണ്. വീട് വാങ്ങുന്നതിനായി നിക്ഷേപം നടത്താൻ കഴിയാത്തവർക്ക് അത് വാടകയ്‌ക്കെടുക്കുകയല്ലാതെ മറ്റൊരു മാർഗമില്ല. സ്വന്തമായി ഒരു വീട് വാങ്ങാൻ കഴിയുന്നവർ ഒരു വീട് സ്വന്തമാക്കുന്നതിനും വാടകയ്‌ക്കെടുക്കുന്നതും തമ്മിലുള്ള സാമ്പത്തിക വിലയിരുത്തൽ നടത്തണം. രണ്ട് ഓപ്ഷനുകൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

 

വാടകയും ഇഎംഐയും

വാടകയും ഇഎംഐയും

വീടിന്റെ വാടക ഒരു ചെലവായി കണക്കാക്കുമ്പോൾ, വീട് നിർമ്മിക്കാനെടുക്കുന്ന വായ്പയുടെ ഇഎംഐ അടയ്ക്കുന്നത് ഒരു നിക്ഷേപമായാണ് കണക്കാക്കുന്നത്. ഓരോ ഇഎംഐ പേയ്‌മെന്റിലും, നിങ്ങളുടെ വീട് നിങ്ങൾ സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഒപ്പം നിങ്ങളുടെ വായ്പ കുടിശ്ശിക കുറയുന്നതിനാൽ ഓരോ മാസവും നിങ്ങളുടെ കടം കുറഞ്ഞു വരും.

സ്ഥിര മേൽവിലാസം

സ്ഥിര മേൽവിലാസം

ഒരു വീട് വാങ്ങുന്നതിലൂടെ, നിങ്ങൾക്ക് ഒരു സ്ഥിരമായ വിലാസം ലഭിക്കും. കൂടാതെ ഓരോ രണ്ടോ മൂന്നോ വർഷത്തിലും നിങ്ങളുടെ വീട് മാറ്റേണ്ടതില്ല (ഒരു വീട് വാടകയ്‌ക്കെടുക്കുന്നതു പോലെ), അതിന് വലിയ ചെലവുകളും വരും. കൂടാതെ, ഒരു വീട് വാങ്ങുന്നതിലൂടെ, കരാറിന്റെ ഓരോ പുതുക്കലിനും നിങ്ങളുടെ ബ്രോക്കറിന് നൽകേണ്ട ബ്രോക്കറേജ് ഫീസിൽ നിന്നും നിങ്ങൾക്ക് രക്ഷപെടാം (ഈ രീതി പ്രധാനമായും മുംബൈയിലാണ് കാണുന്നത്). സാധാരണ ഗതിയിൽ വാടക കരാർ 11 മാസമാണ്.

നികുതി ആനുകൂല്യം

നികുതി ആനുകൂല്യം

സെക്ഷൻ 24 (ബി) പ്രകാരമുള്ള ഇഎംഐ പേയ്‌മെന്റിലൂടെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമുള്ള നികുതി ആനുകൂല്യം നിങ്ങൾക്ക് ലഭിക്കും. അവസാനമായി, ഒരു വീട് വാങ്ങുന്നത് നിങ്ങൾക്ക് സുരക്ഷിതത്വവും അഭിമാനവും നൽകുന്ന കാര്യമാണ്.

രണ്ടുദിവസം കൊണ്ട് വീട് പണിയണോ? ആമസോണില്‍ ഓണ്‍ലൈനായി വാങ്ങാം

വാടകയ്ക്കും ആദായ നികുതി ഇളവ്

വാടകയ്ക്കും ആദായ നികുതി ഇളവ്

വീട് വാടകയ്ക്ക് എടുക്കുന്നതിന്റെ പ്രധാന പ്രയോജനങ്ങളിൽ ഒന്നാണ് നിങ്ങൾ നൽകുന്ന വാടക ചില നിബന്ധനകളോടെ ആദായനികുതി ഇളവ് നേടാൻ സഹായിക്കും. ഇഎംഐ പേയ്‌മെന്റുകൾ, വീട്ടുനികുതി, പ്രോപ്പർട്ടി ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട മറ്റ് നിയമപരമായ പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ചുള്ള ടെൻഷനും വേണ്ട.

ഇഎംഐയേക്കാൾ കുറവ്

ഇഎംഐയേക്കാൾ കുറവ്

വാടക എല്ലായ്പ്പോഴും ഇഎംഐയേക്കാൾ കുറവായതിനാൽ, വാടകയ്‌ക്ക് എടുക്കുമ്പോൾ നിങ്ങൾക്ക് വലിയ വീട് തന്നെ തിരഞ്ഞെടുക്കാം. എന്നാൽ നിങ്ങൾ അതേ നിലവാരത്തിലുള്ള വീട് വാങ്ങാൻ പോയാൽ നിങ്ങൾക്ക് വലിയ ഇഎംഐ നൽകേണ്ടിവരും. മെട്രോ നഗരങ്ങളിൽ, നിങ്ങൾക്ക് ഒരു കോടി രൂപ വിലവരുന്ന വീട് പ്രതിമാസം 20,000-25,000 രൂപയ്ക്ക് വാടകയ്ക്ക് എടുക്കാം. അതേ സമയം, നിങ്ങൾ അതേ ചെലവിൽ ഒരു വീട് വാങ്ങുകയാണെങ്കിൽ, ഇഎംഐ ആയി 70,000 മുതൽ 80,000 രൂപ വരെ നൽകേണ്ടി വരും.

ഗ്രാമീണ ഭവനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ദുര്‍ബലമായ പൊതുമേഖലാ ബാങ്കുകള്‍ മോദി സര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നു

സൌകര്യങ്ങൾ

സൌകര്യങ്ങൾ

വാടകയ്‌ക്ക് വീട് എടുക്കുമ്പോൾ, നിങ്ങളുടെ ജോലിയോ കുട്ടികളുടെ സ്‌കൂളിനോ ഏറ്റവും അടുത്തുള്ള ഒരു വീട് തിരഞ്ഞെടുക്കാനുള്ള സൌകര്യം നിങ്ങൾക്കുണ്ട്. അതേ സമയം നിങ്ങളുടെ ബജറ്റിനുള്ളിൽ നിന്ന് വീട് വാങ്ങാനോ നിർമ്മിക്കാനോ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ സൌകര്യങ്ങൾ എപ്പോഴും ലഭിക്കണമെന്നില്ല.

ഫ്ലാറ്റ് ബുക്ക് ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെങ്കിൽ റീഫണ്ട് ആവശ്യപ്പെടാം

Read more about: home rent വീട് വാടക
English summary

വീട് വാങ്ങാനാണോ വാടകയ്ക്ക് താമസിക്കാനാണോ നിങ്ങൾക്ക് താത്പര്യം? ഗുണങ്ങളും ദോഷങ്ങളും ഇവയാണ്

Buying or owning a home is the dream of most Indians. But owning a home is a dream that is not often fulfilled for some. Because it requires a huge investment. Those who cannot afford to invest in buying a home have no choice but to rent it. Read in malayalam.
Story first published: Monday, February 3, 2020, 8:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X