മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ 6 വര്‍ഷത്തില്‍ 30 ലക്ഷം രൂപ നേടാനാകുമോ? എങ്ങിനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക ലക്ഷ്യങ്ങള്‍ നമ്മളില്‍ എല്ലാവര്‍ക്കുമുണ്ടാകും. അത് ദീര്‍ഘ കാല ലക്ഷ്യങ്ങളോ അല്ലെങ്കില്‍ നാലോ അഞ്ചോ വര്‍ഷങ്ങള്‍ മുന്നിലുള്ള എന്തെങ്കിലും കാര്യമോ ആകാം. ഏതായാലും കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കുന്ന ഒരു വ്യക്തിയ്ക്ക് മാത്രമാണ് ഇത്തരത്തില്‍ ആശങ്കകളൊന്നുമില്ലാതെ എല്ലാ സാമ്പത്തിക ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. തീര്‍ച്ചയായും നിക്ഷേപങ്ങള്‍ അതിന് നിങ്ങളെ സഹായിക്കുകയും ചെയ്യും.

 

Also Read : ചെറിയ മുതല്‍ മുടക്കില്‍ ലക്ഷങ്ങള്‍ സമ്പാദിക്കാം; ഈ ഫ്രാഞ്ചൈസികള്‍ വാങ്ങിക്കൂ

കൃത്യമായ നിക്ഷേപ ആസൂത്രണം

കൃത്യമായ നിക്ഷേപ ആസൂത്രണം

എന്നാല്‍ നാം ഉദ്ദേശിക്കുന്ന കാലയളവ് പൂര്‍ത്തിയാകുമ്പോഴേക്കും നിക്ഷേപത്തില്‍ നിന്നും പരമാവധി ആദായം നേടണമെങ്കില്‍ കൃത്യമായ നിക്ഷേപ ആസൂത്രണം അനിവാര്യമാണ്. മാത്രമല്ല യാതൊരു വിട്ടുവീഴ്ചയുമില്ലാതെ അവ നടപ്പിലാക്കുകയും വേണം. എങ്കില്‍ മാത്രമേ നിക്ഷേപം ഗുണകരമാവുകയുള്ളൂ. ഇവിടെ 6 വര്‍ഷത്തില്‍ 30 ലക്ഷം രൂപ എങ്ങനെ നിക്ഷേപത്തിലൂടെ കണ്ടെത്താം എന്നാണ് നാം പരിശോധിക്കുന്നത്.

Also Read : ഈ ചെറുകിട സംരംഭത്തില്‍ നിന്നും നേടാം മാസം 15,000 രൂപയിലേറെ

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

നിക്ഷേപത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ആദായം ലഭിക്കുന്നത് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വഴിയാണ്. മറ്റേതൊരു നിക്ഷേപ പദ്ധതി നിങ്ങള്‍ക്ക് തരുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിന് പകരമായി എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ രീതിയിലും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താം.

Also Read : മാസം 90,000 രൂപ വരെ നേടാം; എസ്ബിഐയുടെ ഈ പുതിയ സംവിധാനത്തെക്കുറിച്ച് അറിയാമോ?

എസ്ഐപികള്‍

എസ്ഐപികള്‍

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ തുടക്കക്കാരന്‍ എന്ന നിലയില്‍ ആദ്യം നിങ്ങള്‍ നിശ്ചയിക്കേണ്ടത് എത്രമാത്രം റിസ്‌ക് ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാണ് എന്നതാണ്. ഒപ്പം നിങ്ങളുടെ നിക്ഷേപം എത്രത്തോളം ഉണ്ടായിരിക്കണമെന്നും നേരത്തെ വ്യക്തമായി ഉറപ്പിക്കേണ്ടതുണ്ട്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും പൊതുവായി സ്വീകരിക്കുന്ന മാര്‍ഗം എസ്ഐപികളാണ്. അത് നിലവിലെ നിങ്ങളുടെ സാമ്പത്തിക നിലയിന്മേല്‍ അധിക ബാധ്യതയോ സമ്മര്‍ദമോ ഉണ്ടാക്കാതെ നിങ്ങളുടെ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങളുടെ ആസൂത്രണത്തിന് നിങ്ങളെ സഹായിക്കുന്നു.

Also Read : സ്ഥിര നിക്ഷേപങ്ങള്‍ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ? ഉയര്‍ന്ന ആദായം ലഭിക്കുന്നത് എവിടെ നിന്നും?

സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ എങ്ങനെ?

സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ എങ്ങനെ?

ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിന് പകരം ഒരു നിശ്ചിത തുക ഓരോ മാസവും നിക്ഷേപം നടത്തുന്നതാണ് എസ്ഐപി നിക്ഷേപത്തിലെ രീതി. 500 രൂപ മുതലുള്ള ചെറിയ തുകകള്‍ നിക്ഷേപിച്ചുകൊണ്ടും നിങ്ങള്‍ക്ക് എസ്ഐപി നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കും. മ്യൂച്വല്‍ ഫണ്ട് എസ്ഐപി രീതിയില്‍ നിക്ഷേപങ്ങള്‍ക്ക് 12 ശതമാനം മുതല്‍ 16 ശതമാനം വരെയുള്ള ആദായം നിക്ഷേപം ലഭിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Also Read : ദിവസം 233 രൂപ നിക്ഷേപത്തില്‍ ഈ എല്‍ഐസി പോളിസി തരും 17 ലക്ഷം രൂപ!

ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

എത്രയും നേരത്തേ നിങ്ങള്‍ക്ക് നിക്ഷേപം ആരംഭക്കുവാന്‍ സാധിക്കുമോ ആത്രയും ഉയര്‍ന്ന നേട്ടം മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാം. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം, എസ്ഐപി തുകയില്‍ ഓരോ വര്‍ഷവും വരുത്തേണ്ട സറ്റെപ്പ് അപ്പ് വര്‍ധനവാണ്. അതായത് നിങ്ങളുടെ വരുമാനത്തില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന വര്‍ധനവിന് അനുപാതമായി ഒരു നിശ്ചിത തുകയുടെ വര്‍ധനവ് ഓരോ വര്‍ഷവും എസ്ഐപി നിക്ഷേപ തുകയിലും വരുത്തണം.

Also Read : ലക്ഷാധിപതിയായി മാറാന്‍ ഈ പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ നിക്ഷേപിക്കാം!

6 വര്‍ഷത്തില്‍ 30 ലക്ഷം

6 വര്‍ഷത്തില്‍ 30 ലക്ഷം

നേരത്തെ പറഞ്ഞത് പോലെ ഇവിടെ 30 ലക്ഷം രൂപ കണ്ടെത്തുവാനുള്ള നിക്ഷേപ കാലയളവ് 6 വര്‍ഷമാണ്. 20,000 രൂപ പ്രതിമാസ എസ്‌ഐപി നിക്ഷേപത്തിലൂടെ ഈ തുക 6 വര്‍ഷത്തില്‍ കണ്ടെത്തണമെങ്കില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിന്നും നിങ്ങള്‍ പ്രതിവര്‍ഷം 23 ശതമാനമെങ്കിലും ആദായം ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്രയും ഉയര്‍ന്ന ആദായം ഇക്വിറ്റി ഫണ്ടുകളുടെ ഇപ്പോഴത്തെ ഹ്രസ്വകാല പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 6 വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്നത് ശുഭാപ്തി വിശ്വാസക്കൂടതലായിപ്പോകും.

Also Read : പിപിഎഫോ എന്‍പിഎസോ? കൂടുതല്‍ നികുതി ഇളവ് ലഭിക്കുന്നത് എവിടെ നിക്ഷേപിച്ചാല്‍?

എവിടെ നിക്ഷേപിക്കാം?

എവിടെ നിക്ഷേപിക്കാം?

യാഥാര്‍ത്ഥ്യ ബോധത്തോടെ ചിന്തിക്കുകയാണെങ്കില്‍ പ്രതിവര്‍ഷം പരമാവധി ശരാശരി ഒരു 12 ശതമാനം ആദായം നമുക്ക് പ്രതീക്ഷിക്കാം. ടാറ്റ ഇന്‍ഡക്‌സ് സെന്‍സെക്‌സ് ഫണ്ട്, എച്ച്ഡിഎഫ്‌സി ഇന്‍ഡക്‌സ് സെന്‍സെക്‌സ് ഫണ്ട്, ഫ്‌ളക്‌സി ക്യാപ്, ലാര്‍ജ് മിഡ് ക്യാപ് ഫണ്ടുകള്‍, പരാഗ് പരിഖ് ഫ്‌ളക്‌സി ക്യാപ് ഫണ്ട്, മിറേ അസറ്റ് എമേര്‍ജിംഗ് ബ്ലൂചിപ്പ് ഫണ്ട് എന്നിവയിലെ ഏതെങ്കിലും ഡയറക്ട് പ്ലാനുകളില്‍ എസ്‌ഐപി രീതിയില്‍ നിങ്ങളുടെ തുക നിക്ഷേപിക്കാം. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ 6 വര്‍ത്തില്‍ നിങ്ങള്‍ക്ക് ഏകദേശം 21 ലക്ഷം രൂപ നേടാം.

Also Read : മാസം 1,000 രൂപ നിക്ഷേപിച്ചു കൊണ്ട് നേടാം 12 ലക്ഷത്തിലേറെ!

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Read more about: smart investment mutual fund
English summary

Can an investment of Rs.20,000 in equity mutual funds through SIP earn ₹30 lakh in six years? | മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ 6 വര്‍ഷത്തില്‍ 30 ലക്ഷം രൂപ നേടാനാകുമോ? എങ്ങിനെ?

Can an investment of Rs. 20,000 in equity mutual funds through SIP earn ₹30 lakh in six years?
Story first published: Sunday, September 19, 2021, 15:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X