പിപിഎഫ്,മ്യൂച്വല്‍ഫണ്ട്,ബാങ്ക് നിക്ഷേപങ്ങള്‍ - കുറഞ്ഞ സമയത്തില്‍ നിക്ഷേപം ഇരട്ടിയായി വളരുന്നതെവിടെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എപ്പോഴും നാം നമ്മുടെ പണം നിക്ഷേപം നടത്തുമ്പോള്‍ അത് എങ്ങനെ ഇരട്ടിയായി വര്‍ധിപ്പിക്കാം എന്നത് മാത്രമായിരിക്കും നമ്മുടെ ലക്ഷ്യം. അല്ലെങ്കില്‍ ആ നിക്ഷേപത്തിലൂടെ റിട്ടയര്‍മെന്റിന് ശേഷം സ്ഥിരമായ ആദായം ലഭ്യമാകണം. എന്നാല്‍ വിപണിയില്‍ നിലനില്‍ക്കുന്ന ധാരാളം നിക്ഷേപ പദ്ധതികളില്‍ ഏത് തിരഞ്ഞെടുക്കണമെന്നത് പലപ്പോഴും നിക്ഷേപകനെ കണ്‍ഫ്യൂഷനിലാക്കുന്ന കാര്യമാണ്.

 

Also Read : പഴയ രണ്ട് രൂപാ കോയിന്‍ കൈയ്യിലുണ്ടെങ്കില്‍ നേടാം 5 ലക്ഷം

ഉയര്‍ന്ന ആദായത്തിനായി എവിടെ നിക്ഷേപിക്കണം?

ഉയര്‍ന്ന ആദായത്തിനായി എവിടെ നിക്ഷേപിക്കണം?

നമ്മുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന, മികച്ച ആദായം ഉറപ്പു നല്‍കുന്ന നിക്ഷേപ പദ്ധതികള്‍ തന്നെ നിക്ഷേപത്തിനായി തെരഞ്ഞെടുക്കണം എന്നതാണാണ് എല്ലാ നിക്ഷേപകരുടെയും ആഗ്രഹം. ശരിയായ ഇടത്താണ് നിങ്ങള്‍ നിങ്ങളുടെ പക്കലുള്ള തുക നിക്ഷേപം നടത്തുന്നത് എങ്കില്‍ അത് ഇരട്ടിയായോ, ചിലപ്പോള്‍ മൂന്ന് മടങ്ങായോ വര്‍ധിച്ചേക്കാം. എത്ര വേഗത്തിലാണ് നിങ്ങളുടെ നിക്ഷേപ തുക വളരുന്നത് എന്ന് മനസ്സിലാക്കുവാന്‍ ഒരു എളുപ്പ വഴിയുണ്ട്. റൂള്‍ 72, റൂള്‍ 114 എന്നിവയാണവ.

Also Read : 2 രൂപ നിക്ഷേപത്തില്‍ നേടാം 36,000 രൂപ! ഈ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാമോ?

നിക്ഷേപം ഇരട്ടിയായി വളരുന്നതിന് എത്ര സമയമെടുക്കും?

നിക്ഷേപം ഇരട്ടിയായി വളരുന്നതിന് എത്ര സമയമെടുക്കും?

നിങ്ങളുടെ നിക്ഷേപം ഇരട്ടിയായി വളരുന്നതിന് എത്ര സമയമെടുക്കും എന്നതാണ് റൂള്‍ 72 പറയുന്നത്. അത് അറിയുവാന്‍ ചെയ്യേണ്ടത് ഇത്ര മാത്രമാണ് നിങ്ങളുടെ നിക്ഷേപ പദ്ധതിതിയുടെ പലിശ നിരക്കിനെ 72 കൊണ്ട് ഹരിക്കുക. എത്ര വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളുടെ നിക്ഷേപം ഇരട്ടിയായി വളരുമെന്ന് മനസ്സിലാക്കാം. വാര്‍ഷികമായി പലിശ നിരക്ക് കണക്കാക്കുന്ന പദ്ധതികളിലാണ് റൂള്‍ 72 ഫലപ്രദമാവുക എന്ന് ഓര്‍മിക്കുക.

Also Read : എസ്ബിഐയില്‍ നിന്നും മാസം 60,000 രൂപ നേടാന്‍ അവസരം! എങ്ങനെയെന്നറിയേണ്ടേ?

റൂള്‍ 72 പ്രകാരം നിക്ഷേപ തുക ഇരട്ടിയായി വളരുവാനെടുക്കുന്ന സമയം എങ്ങനെ കണ്ടെത്താം?

റൂള്‍ 72 പ്രകാരം നിക്ഷേപ തുക ഇരട്ടിയായി വളരുവാനെടുക്കുന്ന സമയം എങ്ങനെ കണ്ടെത്താം?

ഉദാഹരണത്തിന് പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിലവില്‍ നല്‍കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. ഈ ജൂലൈ സെപ്തംബര്‍ പാദത്തില്‍ നിങ്ങള്‍ 50,000 രൂപ നിക്ഷേപം നടത്തി എന്ന് കരുതുക. എത്ര വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളുടെ നിക്ഷേപ തുകയായ 50,000 രൂപ 1 ലക്ഷം രൂപയായി വളരുമെന്ന് അറിയുവാന്‍ 72നെ പദ്ധതി പലിശ നിരക്കായ 7.1 ശതമാനം കൊണ്ട് ഹരിച്ചാല്‍ മതി.

Also Read : 1 ലക്ഷം രൂപ കൊണ്ട് ഈ ബിസിനസ് ആരംഭിക്കൂ, കോടിപതിയായി വളരാം

നിക്ഷേപ തുക മൂന്ന് മടങ്ങായി വര്‍ധിക്കുവാന്‍ എത്ര കാലമെടുക്കും? റൂള്‍ 117 പറയുന്നതിങ്ങനെ

നിക്ഷേപ തുക മൂന്ന് മടങ്ങായി വര്‍ധിക്കുവാന്‍ എത്ര കാലമെടുക്കും? റൂള്‍ 117 പറയുന്നതിങ്ങനെ

നിക്ഷേപ തുക മൂന്ന് മടങ്ങായി വര്‍ധിക്കുവാന്‍ എത്ര കാലമെടുക്കുമെന്നാണ് റൂള്‍ 117 പറയുന്നത്. റൂള്‍ 72ന് സമാനമായി 114നെ നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് കൊണ്ട് ഹരിച്ചാല്‍ എത്ര വര്‍ഷങ്ങള്‍ കൊണ്ട് നിക്ഷേപം മൂന്ന് മടങ്ങായി വളരുമെന്ന് അറിയുവാന്‍ സാധിക്കും. നേരത്തേ പറഞ്ഞ ഉദാഹരണം പരിഗണിക്കുകയാണെങ്കില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ 7.1 ശതമാനം പലിശ നിരക്കില്‍ നിക്ഷേപ തുകയായ 50,000 രൂപ മുന്ന് മടങ്ങായ 1.5 ലക്ഷം രൂപയായി വളരുവാന്‍ 16.05 വര്‍ഷങ്ങളെടുക്കും.

Also Read : 10 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ നിക്ഷേപം 1 കോടിയായി വളര്‍ത്തിയ ഫണ്ടുകള്‍ പരിചയപ്പെടാം

ഇനി നിക്ഷേപത്തിനായി തയ്യാറെടുക്കും മുമ്പ് റൂള്‍ 72ഉം റൂള്‍ 117ഉം അനുസരിച്ച് നിക്ഷേപ തുകയുടെ വളര്‍ച്ച കണക്കാക്കി അനുയോജ്യമായ നിക്ഷേപ പദ്ധതികളില്‍ മാത്രം നിക്ഷേപിക്കാം. ഒപ്പം നിക്ഷേപത്തിലൂടെ മികച്ച നേട്ടവും സ്വന്തമാക്കാം.

Read more about: investment
English summary

can you tell how fast your invested money will grow? Know the Rule of 72 and 114

can you tell how fast your invested money will grow? Know the Rule of 72 and 114
Story first published: Sunday, October 17, 2021, 10:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X