കഴിഞ്ഞ രണ്ട് മാസമായി ക്രിപ്റ്റോ കറന്‍സികള്‍ക്ക് അത്ര നല്ല കാലമല്ല. ക്രിപ്റ്റോ കറന്‍സികളിലെ രാജാവായ ബിറ്റ്കോയിന് പോലും രണ്ടു മാസത്തിനിടെ 32 ശതമാനത്തോളമാണ് തിരുത്തല്‍ നേരിട്ടത്. ഇന്ത്യയടക്കം പല രാജ്യങ്ങളും ക്രിപ്റ്റോ കറന്‍സികള്‍ക്കെതിരെ നിയന്ത്രണവും നിയമവും രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവുമൊക്കെ വിലയിടിവിന് വഴിതെളിച്ചു. കൂടാതെ, ഒരു വിഭാഗം നിക്ഷേപകരുടെ വലിയ തോതിലുള്ള ലാഭമെടുപ്പും ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ലിക്വിഡേഷനും വിലയുടെ ഇടിവിന് കാരണമായിട്ടുണ്ട്.

ഒരേ ഒരു ചോദ്യം ഒറ്റ ഉത്തരം
ഇതിനിടയിലാണ് ഒരു ചോദ്യം ബിറ്റ് കോയിന്റെയും മറ്റ് ക്രിപ്റ്റോ കറന്‍സികളുടേയും തിരിച്ചു വരവിന് ഊര്‍ജം പകര്‍ന്നിരിക്കുന്നത്. പ്രശസ്ത റാപ്പര്‍ സംഗീതജ്ഞയും ഗ്രാമി അവാര്‍ഡ് ജേതാവുമായ കാര്‍ഡി-ബി (Cardi B), സമൂഹ മാധ്യമമായ ട്വിറ്ററിന്റെ മുന്‍ മേധാവി ജാക്ക് ഡോര്‍സിയോട് ട്വിറ്ററിലൂടെ ബിറ്റ് കോയിനുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ഉന്നയിച്ചിരുന്നു. ഭാവിയില്‍ അമേരിക്കന്‍ ഡോളറിന് ബദലായി ബിറ്റ് കോയിന് മാറുമോ എന്നായിരുന്നു കാര്‍ഡി-ബിയുടെ സംശയം. ഇതിന് ''തീര്‍ച്ചയായും'' എന്ന് ജാക്ക് ഡോര്‍സി വൈകാതെ തന്നെ മറുപടി നല്കി. ഇതോടെ ലക്ഷക്കണക്കിന് പേരാണ് ആ ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
Also Read: ഒറ്റ ദിവസത്തില്‍ 10% ലാഭം; ഇന്നത്തെ ഡേ ട്രേഡിനുള്ള 8 സ്റ്റോക്കിലെ ബൈയ്യും സെല്ലും നോക്കാം

ഭാവിയെന്ത് ?
ഭാവിയില്‍ ഡോളറിനെ കവച്ചുവയ്ക്കാന്‍ ബിറ്റ് കോയിന് സാധിക്കുമെന്ന ജാക്ക് ഡോര്‍സിയുടെ ആ ഒരു ഉത്തരത്തോടെ, രണ്ടു മാസത്തിനിടയിലെ ഏറ്റവും വലിയ നേട്ടമാണ് ബിറ്റ് കോയിന് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്വന്തമാക്കിയത്. 5 ശതമാനത്തോളമാണ് ബിറ്റ് കോയിന്റെ വില വര്‍ധിച്ചത്. ഇതോടെ ബിറ്റ് കോയിന്റെ വിപണി മൂല്യം 92541 കോടി യുഎസ് ഡോളറായി വര്‍ധിച്ചു. 24 മണിക്കൂറിനിടെ ഉയര്‍ന്ന നിലവാരം 49,516 യുഎസ് ഡോളറാണ്.
Also Read: ആഘോഷ രാവുകളല്ലേ ഇനി; ഈ 3 മദ്യക്കമ്പനികള്‍ വാങ്ങിക്കോ; 22% ലാഭം നേടാം

3-12 % വര്‍ധിച്ചു
മറ്റ് ജനപ്രിയ കറന്‍സികളായ എഥീറിയം, സോളാന, കാര്‍ഡാനോ, പോളിഗണ് തുടങ്ങിയവയും 3 മുതല്‍ 12 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. വിപണി ക്രിസ്മസിന്റെ അവധി ആഘോഷത്തിലായതു കൊണ്ടും നേട്ടം പരിമിതപ്പെട്ടു. അതേസമയം, ക്രിപ്റ്റോ കറന്‍സികളുടെ വലിയ ആരാധകനും പ്രചാരകനുമാണ് ജാക്ക് ഡോര്‍സി. 2017 മുതല്‍ അദ്ദേഹം ക്രിപ്റ്റോ കറന്‍സികള്‍ക്കായി വാദിക്കുന്നുണ്ട്. 2019-ല്‍ തന്നെ ബിറ്റ് കോയിന് നി്ക്ഷേപം ഉണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Also Read: വിപണിയിലെ ട്രെന്‍ഡിനെ കുറിച്ച് വിഷമിക്കേണ്ട; ബജാജ് ഗ്രൂപ്പിലെ ഈ സ്റ്റോക്ക് 76% ലാഭം തരും

വില വ്യത്യാസം- 1
ഒരു വര്‍ഷത്തിനിടെയില്‍ ബിറ്റ് കോയിനിലുണ്ടായ വില നിലവാരത്തിലെ മാറ്റം പരിശോധിച്ചാല്‍ തന്നെ എത്രത്തോളം തീവ്രമായിരുന്നു ചാഞ്ചാട്ടമെന്ന് മനസിലാക്കാം
>> 16 ഡിസംബര്‍ 2020- ബിറ്റ് കോയിന് ആദ്യമായി 20,000 യുഎസ് ഡോളറിലെത്തി
>> 13 ഏപ്രില്‍ 2021- റെക്കോഡ് വിലനിലവാരമായ 63,375 USD
>> 22 ജൂണ്‍ 2021- അഞ്ച് മാസത്തിനിടെ ആദ്യമായി USD 30,000-ന് താഴെയെത്തി
>> 2 ഓഗസ്റ്റ് 2021- മേയ് മാസത്തിനു ശേഷം വീണ്ടും USD 40,000-ന് മുകളിലേക്ക്.
Also Read: തൃശൂരുകാരന്റെ ഈ കമ്പനി 42% ലാഭം തരും; ഓഹരി താമസിയാതെ 200 കടക്കും

വില വ്യത്യാസം- 2
>> 23 ഓഗസ്റ്റ് 2021- വീണ്ടും USD 50,000-ന് മുകളില്‍
>> 20 ഒക്ടോബര്‍ 2021- വില USD 67,000-ല്‍
>> 27 ഒക്ടോബര്‍ 2021- വില USD 58,000- ലേക്ക് കൂപ്പുകുത്തി
>> 5 നവംബര്‍ 2021- വില സര്‍വകാല റെക്കോഡിലേക്ക് USD 68,521
>> 4 ഡിസംബര്‍ 2021- വില USD 42,000- ലേക്ക് കൂപ്പുകുത്തി
>> ഇപ്പോള്‍ USD 49,200 നിലവാരത്തില്‍ വ്യപാരം ചെയ്യപ്പെടുന്നു.
Also Read: വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറുന്നു; ഈ 3 എനര്‍ജി സ്റ്റോക്കുകള്‍ 38% ലാഭം തരും

ക്രിപ്റ്റോയുടെ സാധ്യതകള്‍
>> വ്യാവസായിക ലോകത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ള നവിന സാങ്കേതിക വിദ്യയെന്ന പരിഗണന
>> ആഗോള വ്യാപാരം/ ഇടപാട് വേഗത്തിലാക്കും
>> ഇടനിലക്കാരനെ ഒഴിവാക്കി ചെലവു കുറഞ്ഞതും എളുപ്പത്തിലും ഇടപാട് നടത്താവുന്ന മാധ്യമെന്ന വിശേഷണം
>> നിക്ഷേപങ്ങളുടെ മൂല്യം സുരക്ഷിതമായ സൂക്ഷിക്കാന്‍ കഴിയുന്നയിടം
>> ഇടപാടുകള്‍ രഹസ്യാത്മകമായി വയ്ക്കാനുള്ള സാഹചര്യം
>> പണപ്പെരുപ്പത്തില്‍ നിന്നുളള സംരക്ഷണാര്‍ഥം ബിറ്റ് കോയിനെ സ്വര്‍ണത്തിന് പകരക്കാരാനാക്കാമെന്ന വിലയിരുത്തല്‍.

ക്രിപ്റ്റോ ലോകത്തെ ആശങ്കകള്‍
ഞൊടിയിടയില്‍ വിലവര്‍ധനവുണ്ടാകുന്ന ആസ്തികകളില്‍ ചടുലമായ തിരുത്തലുണ്ടാകുന്നതും സ്വാഭാവികമാണ്. എന്നാല്‍ ചില ആശങ്കകള്‍ ഇനിയും ക്രിപ്റ്റോ ലോകത്ത് തങ്ങിനില്‍പ്പുണ്ട്.
>> അമേരിക്ക, ചൈന, ഇന്ത്യ പോലുള്ള വമ്പന്‍ സമ്പദ് ശക്തികള്‍ സ്വീകരിക്കുന്ന കര്‍ശന നിലപാട്
>> വെറും ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ വ്യപാരമെന്ന വിലയിരുത്തല്‍.
>> ലോകവ്യാപകമായി തന്നെ ക്രിപ്റ്റോ കറന്‍സികളില്‍ നിയന്ത്രണം കൊണ്ടുവരണണെന്ന ആവശ്യം ശക്തമാകുന്നത്.
>> പാരിസ്ഥിതിക ആശങ്കകള്‍.

നിരോധനമല്ല, നിയന്ത്രണം?
ക്രിപ്റ്റോ കറന്‍സി നിരോധിക്കുന്നതിനു പകരം ആസ്തിയായി പരിഗണിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (SEBI) നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. നിര്‍ദിഷ്ട നിയമ പ്രകാരം ക്രിപ്റ്റോ കറന്‍സിയെ, ക്രിപ്റ്റോ- അസറ്റ് (ആസ്തി) ആയി പുനര്‍ നാമകരണം ചെയ്ത് സെബിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഇതോടെ, ക്രിപ്റ്റോ എക്സ്ചേഞ്ചുകളെല്ലാം സെബിയുടെ നിയന്ത്രണത്തില്‍ വരും. സെബിയുടെ കീഴിലുള്ള രജിസ്ട്രേഡ് പ്ലാറ്റ്ഫോമിലൂടെയും എക്സ്ചേഞ്ചുകളിലൂടെയുമാകും ഇടപാട് സാധ്യമാകുക. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 20 കോടി രൂപവരെ പിഴയും തടവും ഏര്‍പ്പെടുത്താനുള്ള അധികാരവും നല്കുന്നതാവും പുതിയ നിയമമെന്നാണ് റിപ്പോര്‍ട്ട്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളിലെ വിശകലന വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്റ്റോ കറന്‍സി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.