ഇരുപതുകളിലുള്ള,ജോലി ചെയ്യുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഈ സാമ്പത്തീക പിഴവുകള്‍ വരുത്താന്‍ സാധ്യതകളേറെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുപതുകളില്‍ പ്രായമുള്ള, തൊഴിലെടുക്കുന്ന വ്യക്തികള്‍ക്ക് പൊതുവേ മറ്റ് മുതിര്‍ന്ന വ്യക്തികളെക്കാള്‍ സാമ്പത്തീക ബാധ്യതകളൊക്കെ കുറവായിരിക്കും. അതിനാല്‍ തന്നെ തങ്ങളുടെ പണം ഏത് രീതിയില്‍ വിനിയോഗിക്കുവാനും തങ്ങളുടെ പണത്തിന്് മേല്‍ എത്ര റിസ്‌ക് എടുക്കുവാനും ആ സമയത്ത് സാധിക്കും. എന്നാല്‍ സാമ്പത്തീക ആസൂത്രണമൊക്കെ ആ പ്രായത്തില്‍ ഗൗരവമായി കണക്കാക്കുന്നവരും വളരെ കുറവായിരിക്കും. അതിനാല്‍ ചെറിയ പ്രായത്തില്‍, മറ്റ് സാമ്പത്തീക ബാധ്യതകളൊന്നുമില്ലാത്ത സമയത്ത് സംഭവിക്കാന്‍ സാധ്യതയുള്ള നാല് പ്രധാനപ്പെട്ട സാമ്പത്തീക പിഴവുകളെ പറ്റി നമുക്കൊന്ന് പരിശോധിക്കാം.

 

 മതിയായ തുക എമര്‍ജന്‍സി ഫണ്ടായി കരുതാതിരിക്കുക

മതിയായ തുക എമര്‍ജന്‍സി ഫണ്ടായി കരുതാതിരിക്കുക

മതിയായ എമര്‍ജന്‍സി ഫണ്ട് കരുതി വയ്ക്കാത്തത് ഭാവിയില്‍ എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും ഇഎംഐ അടവുകളുമെല്ലാം മുടങ്ങുന്നതിന് കാരണമാകും. അത് മറ്റ് സാമ്പത്തീക ലക്ഷ്യങ്ങള്‍ക്കായി നിങ്ങള്‍ കരുതി വച്ചിരിക്കുന്ന നിക്ഷേപം റെഡീം ചെയ്യാനും നിങ്ങളെ നിര്‍ബന്ധിതരാക്കും.

എമര്‍ജന്‍സി ഫണ്ട് എത്ര തുക വേണം?

എമര്‍ജന്‍സി ഫണ്ട് എത്ര തുക വേണം?

നിങ്ങളുടെ ജോലി നഷ്ടപ്പെടുകയോ നിങ്ങള്‍ക്ക് തൊഴിലെടുക്കുവാന്‍ സാധിക്കാത്ത സാഹചര്യമോ ഉണ്ടാകുകയാണെങ്കില്‍ എമര്‍ജന്‍സി ഫണ്ട് നിങ്ങള്‍ക്ക് ഏറെ സഹായകമാകും. ഏറ്റവും ചുരുങ്ങിയത് ആറ് മാസത്തേക്കെങ്കിലുമുള്ള നിങ്ങളുടെ എല്ലാ ചിലവുകളും ഉള്‍ക്കൊള്ളുന്ന തുകയായിരിക്കണം എമര്‍ജന്‍സി ഫണ്ടായി കരുതേണ്ടത്. നിങ്ങളുടെ നിത്യച്ചിലവുകള്‍, യൂട്ടിലിറ്റി ബില്ലുകള്‍, നിലിവിലുള്ള ഇഎംഐകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ തുടങ്ങി ആറ് മാസത്തേക്കുള്ള എല്ലാ ചിലവുകളും ഇതില്‍ കണക്കാക്കിയിരിക്കണം.

തുക എവിടെ സൂക്ഷിക്കാം?

തുക എവിടെ സൂക്ഷിക്കാം?

അപ്രതീക്ഷിത സാഹചര്യങ്ങള്‍ എപ്പോഴും നമുക്ക് മുന്നില്‍ സംഭവിക്കാം. അതിനാല്‍ പ്രതിസന്ധികള്‍ നേരിടാന്‍ എപ്പോഴും തയ്യാറായിരിക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്നത്. നിങ്ങളുടെ ഇരുപതുകളില്‍ തന്നെ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നേരത്തേ തന്നെ എമര്‍ജന്‍സി ഫണ്ട് നിങ്ങള്‍ക്ക് കരുതി വയ്ക്കാന്‍ ആരംഭിക്കാവുന്നതാണ്. സേവിംഗ്‌സ് അക്കൗണ്ടിലാകുമ്പോള്‍ ഏത് സമയത്തും ആവശ്യം വരുമ്പോള്‍ പണം എടുത്ത് ഉപയോഗിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

റിട്ടയര്‍മെന്റ് കാലത്തേക്കായി നിക്ഷേപം ആരംഭിക്കാതിരിക്കുക

റിട്ടയര്‍മെന്റ് കാലത്തേക്കായി നിക്ഷേപം ആരംഭിക്കാതിരിക്കുക

യുവാക്കള്‍ക്ക് പലപ്പോഴും റിട്ടയര്‍മെന്റ് കാലം മുന്നില്‍ കണ്ടുകൊണ്ടുള്ള നിക്ഷേപങ്ങള്‍ ആരംഭിക്കുന്നത് പിന്നെയാവാം എന്ന് പറഞ്ഞ് മാറ്റി വയ്ക്കുകയാണ് ചെയ്യാറ്. പുതിയ കാര്‍, വിദേശ രാജ്യങ്ങളിലേക്കുള്ള ട്രിപ്പ് തുടങ്ങിയവയായിരിക്കും അവരുടെ മുന്‍ഗണന. എന്നാല്‍ റിട്ടയര്‍മെന്റ് കാലത്ത് സമ്പാത്തീക ആശങ്കകളില്ലാതെ ജീവിക്കണമെങ്കില്‍ മതിയായ തുക നമ്മള്‍ നിക്ഷേപമായി കരുതി വയ്ക്കണം. എത്ര നേരത്തേ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും അധികം തുക നേടുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിക്ഷേപം ആരംഭിക്കുവാന്‍ വൈകും തോറും നിങ്ങളുടെ റിട്ടയര്‍മെന്റ് സമ്പാദ്യവും കുറയും.

മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തത്

മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തത്

നിങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ പതിനഞ്ച് മടങ്ങായിരിക്കണം ചുരുങ്ങിയ ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് വേണ്ടത്. കുടുംബത്തിന്റെയും ആശ്രിതരുടേയും സുരക്ഷയ്ക്കായും മതിയായ ഇന്‍ഷുറന്‍സ് കവറേജ് അത്യാവശ്യമാണ്. നേരത്തേ പോളിസികള്‍ വാങ്ങിച്ചാല്‍ പ്രീമിയംതുക ലാഭിക്കുവാനും നിങ്ങള്‍ക്ക് സാധിക്കും. പ്രായം കൂടും തോറും പ്രീമിയം തുക ഉയരുകയാണ് ചെയ്യുക.

ക്രെഡിറ്റ് കാര്‍ഡ് കടക്കെണി

ക്രെഡിറ്റ് കാര്‍ഡ് കടക്കെണി

ചെറിയ പ്രായത്തിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ അവരുടെ തിരിച്ചടവ് പരിധിക്കും മുകളില്‍ ചിലവഴിക്കാനുള്ള സാധ്യതയുണ്ട്. അത് ഡ്യൂ ഡേറ്റിന് മുമ്പ് ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ തിരിച്ചടയ്ക്കുവാന്‍ സാധിക്കാതെ വരികയും ചെയ്യും. ഇത് തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നത് വലിയ കടക്കെണിയിലേക്കാണ് നിങ്ങളെ തള്ളിയിടുക. ഉയര്‍ന്ന പലിശ നിരക്കാണ് ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന കമ്പനികള്‍ ഉപയോക്താക്കളില്‍ നി്ന്നും ഈടാക്കുന്നത്. അതിനാല്‍ വിവേക പൂര്‍ണമല്ലാത്ത ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗം അപകടമാണ്.

Read more about: finance
English summary

chances for these financial mistakes are high at your younger age; know what are they? | ഇരുപതുകളിലുള്ള,ജോലി ചെയ്യുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഈ സാമ്പത്തീക പിഴവുകള്‍ വരുത്താന്‍ സാധ്യതകളേറെ

chances for these financial mistakes are high at your younger age; know what are they?
Story first published: Friday, July 16, 2021, 19:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X