എല്‍ഐസി പോളിസിയുണ്ടോ? മെച്യൂരിറ്റിയും പ്രീമിയം സ്റ്റാറ്റസും വേഗത്തിലറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) യുടെ ഒരു പോളിസി ഉടമയാണ്. പോളിസി വാങ്ങിച്ചിട്ട് കുറച്ചു നാളുകളായി. എന്നാല്‍ അതിന്റെ നിലവിലുള്ള സ്റ്റാറ്റസ് എന്താണെന്ന് നിങ്ങള്‍ക്ക് അറിയുകയുമില്ല. ഇത്തരം ഒരവസ്ഥയില്‍ ഉള്ളവര്‍ നമുക്കിടയില്‍ ധാരാളം പേരുണ്ടാകും. എന്നാല്‍ ഇക്കാര്യത്തില്‍ ഇനി പരിഭ്രമിക്കാനൊന്നുമില്ല. നിങ്ങളുടെ പക്കലുള്ള പോളിസിയുടെ മെച്യൂരിറ്റിയെക്കുറിച്ചോ പ്രീമിയത്തെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ അറിയുവാന്‍ നിങ്ങള്‍ നേരിട്ട് എല്‍ഐസി ഓഫീസ് സന്ദര്‍ശിക്കേണ്ട ആവശ്യവുമില്ല.

 

Also Read : മകളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഈ എല്‍ഐസി പോളിസി തെരഞ്ഞെടുക്കാം

എസ്എംഎസ് സന്ദേശത്തിലൂടെ പോളിസി സ്റ്റാറ്റസ് അറിയാം

എസ്എംഎസ് സന്ദേശത്തിലൂടെ പോളിസി സ്റ്റാറ്റസ് അറിയാം

ഒരൊറ്റ എസ്എംഎസ് സന്ദേശത്തിലൂടെ നിങ്ങളുടെ പോളിസി സ്റ്റാറ്റസ് അറിയുവാന്‍ സാധിക്കും. ഇതിനായി ഏറെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാവുന്ന ചില കാര്യങ്ങള്‍ മാത്രമാണ് പോളിസി ഉടമ ചെയ്യേണ്ടത്. അതിന് പുറമേ എല്‍ഐസി പോളിസി ഉടമയ്ക്ക് വെബ്‌സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്പുകളിലൂടെയും ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ സാധ്യമാകുന്ന സേവനവും ലഭിക്കും. ഇപ്പോള്‍ പുതിയൊരു സേവനം കൂടെ അതിനൊപ്പം എല്‍ഐസി ചേര്‍ത്തിരിക്കുകയാണ്.

പേടിഎം പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പെയ്‌മെന്റുകള്‍

പേടിഎം പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പെയ്‌മെന്റുകള്‍

പോളിസി പ്രീമിയം തുകകളുടെ പെയ്‌മെന്റും കൂടാതെ പോളിസികളുമായുള്ള ഏത് തരത്തിലുള്ള പെയ്‌മെന്റുകളും പേടിഎം പ്ലാറ്റ്‌ഫോം ഉപയോഗിച്ച് എല്‍ഐസി ഉപയോക്താക്കള്‍ക്ക് നടത്താവുന്നതാണ്. എല്‍ഐസിയുടെ എല്ലാ തരത്തിലുമുള്ള പെയ്‌മെന്റ് സേവനങ്ങളും ഉപയോക്താക്കള്‍ക്ക് പേടിഎമ്മിലൂടെ ലഭ്യമാകും.

Also Read : 10,000 രൂപ നിക്ഷേപത്തില്‍ നേടാം 16 ലക്ഷം രൂപ വരെ; പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങളെക്കുറിച്ചറിയാം

സ്റ്റാറ്റസ് ഓണ്‍ലൈന്‍ ആയി പരിശോധിക്കുവാന്‍

സ്റ്റാറ്റസ് ഓണ്‍ലൈന്‍ ആയി പരിശോധിക്കുവാന്‍

ഇനി പോളിസിയുടെ നിലവിലെ സ്റ്റാറ്റസ് ഓണ്‍ലൈന്‍ ആയി എങ്ങനെയാണ് പരിശോധിക്കുക എന്ന് നമുക്ക് നോക്കാം. എല്‍ഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://www.licindia.in ലൂടെ ഉപയോക്താക്കള്‍ക്ക് പോളിസി സ്റ്റാറ്റസ് അറിയുവാന്‍ സാധിക്കും. സ്റ്റാറ്റസ് മനസ്സിലാക്കുന്നതിനായി ആദ്യം നിങ്ങള്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

രജിസ്‌ട്രേഷന്‍ പ്രക്രിയ

രജിസ്‌ട്രേഷന്‍ പ്രക്രിയ

രജിസ്റ്റര്‍ ചെയ്യുന്നതിനായി നിങ്ങള്‍ പണം നല്‍കേണ്ടതില്ല. നിങ്ങളുടെ ജനനത്തീയ്യതി, പേര്, പോളിസി നമ്പര്‍ എന്നീ വിവരങ്ങള്‍ നല്‍കിക്കൊണ്ട് നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പിന്നീട് നിങ്ങള്‍ക്ക് ഏത് സമയത്തും നിങ്ങളുടെ പോളിസി സ്റ്റാറ്റസ് പരിശോധിക്കാം.

Also Read : പെന്‍ഷന്‍ പദ്ധതി; ദിവസ നിക്ഷേപത്തിലൂടെ മാസം തോറും ലക്ഷങ്ങള്‍ നേടാം

എസ്എംഎസ് സന്ദേശത്തിലൂടെ

എസ്എംഎസ് സന്ദേശത്തിലൂടെ

കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി 022 6827 6827 എന്ന കസ്റ്റമര്‍ കെയര്‍ നമ്പറുമായും ഉപയോക്താക്കള്‍ക്ക് ബന്ധപ്പെടാം. അല്ലെങ്കില്‍ 9222492224 എന്ന നമ്പറിലേക്ക് LICHELP എന്ന ഫോര്‍മാറ്റില്‍ ഒരു എസ്എംഎസ് സന്ദേശം അയച്ചാലും മതി. എസ്എംഎസ് അയക്കുന്നതിന് ഉപയോക്താക്കളില്‍ നി്ന്നും ചാര്‍ജ് ഈടാക്കുകയില്ല. ഇനി പോളിസി സ്റ്റാറ്റസ് അറിയുന്നതിനും നിങ്ങള്‍ക്ക് എസ്എംഎസ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. 56677 എന്ന നമ്പറിലേക്കാണ് ഉപയോക്താവിന്റെ ഫോണില്‍ നിന്നും എസ്എംഎസ് സന്ദേശം അയക്കേണ്ടത്.

എല്‍ഐസി പോളിസികള്‍

എല്‍ഐസി പോളിസികള്‍

ആകര്‍ഷകമായ ആദായവും മൂലധനത്തിന് പരിപൂര്‍ണ സുരക്ഷയും ഉറപ്പു നല്‍കുന്ന പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) വാഗ്ദാനം ചെയ്തു വരുന്നുണ്ട്. ഏറ്റവും സുരക്ഷയുള്ളതും ഉറപ്പുള്ള ആദായം നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. സാധാരണക്കാരില്‍ വളരെ ഏറെപ്പേര്‍ അവരുടെ സമ്പാദ്യം എല്‍ഐസിയുടെ സ്‌കീമുകളില്‍ നിക്ഷേപിക്കുകയും അവരുടേയും കുടുംബത്തിന്റെയും ഭാവി അതിലൂടെ സുരക്ഷിതമാക്കുകയും ചെയ്യുന്നു.

Read more about: lic
English summary

check the status of your LIC policy online or via text message; Know how?

check the status of your LIC policy online or via text message; Know how?
Story first published: Wednesday, October 27, 2021, 10:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X