ഈ മൂന്ന് മ്യൂച്വല്‍ ഫണ്ടുകളില്‍ 5,000 രൂപ നിക്ഷേപത്തിലൂടെ 5 വര്‍ഷത്തില്‍ 12 ലക്ഷം രൂപയുടെ നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറ്റവും കൂടുതല്‍ നേട്ടം എങ്ങനെ സ്വന്തമാക്കാം എന്നത് തന്നെ ഏതൊരു നിക്ഷേപകന്റെയും ആലോചന. പലപ്പോഴും തങ്ങളുടെ നിക്ഷേപത്തില്‍ നിന്നും പരമാവധി നേട്ടം സ്വന്തമാക്കണം ഒന്ന ഒരൊറ്റ ചിന്തയുടെ പുറത്ത് നിക്ഷേപകര്‍ സ്വയമേവ വരുത്തി വയ്ക്കുന്ന വലിയൊരു അബദ്ധമുണ്ട്. ഏറ്റവും മികച്ച പെര്‍ഫോമന്‍സ് നടത്തുന്ന ഫണ്ട് ഏതാണോ അതിലേക്ക് തങ്ങളുടെ മുഴുവന്‍ തുകയും നിക്ഷേപിക്കുക എന്നതാണത്. റിസ്‌ക് സാധ്യതകള്‍ മുഴുവനായും നിങ്ങളുടെ ആ ഒരൊറ്റ നിക്ഷേപത്തില്‍ കേന്ദ്രീകരിക്കപ്പെടും എന്ന വലിയ അപകടം അവിടെ മറഞ്ഞിരിപ്പുണ്ട്.

 

Also Read : റിസ്‌ക് തീരെയില്ലാതെ നിങ്ങളുടെ നിക്ഷേപം 124 മാസത്തില്‍ ഇരട്ടിയായി വര്‍ധിപ്പിക്കാം

നിക്ഷേപ വിന്യാസം

നിക്ഷേപ വിന്യാസം

അതായത് നിങ്ങള്‍ നിക്ഷേപം നടത്തിയിരിക്കുന്ന ഫണ്ട് പരാജയപ്പെട്ടാല്‍ നിങ്ങളുടെ മുഴുവന്‍ തുകയും നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് തന്നെ. ഇങ്ങനെയുണ്ടാകുന്ന നഷ്ട സാധ്യതകള്‍ ഒഴിവാക്കുവാന്‍ നിക്ഷേപകര്‍ സ്വീകരിക്കേണ്ടുന്ന മാര്‍ഗമാണ് തങ്ങളുടെ നിക്ഷേപങ്ങളെ വൈവിധ്യവത്ക്കരിക്കുക എന്നത്. അതായത് തന്റെ നിക്ഷേപങ്ങളെ ഓഹരികള്‍, ബോണ്ടുകള്‍, സ്വര്‍ണം തുടങ്ങി വിവിധങ്ങളായ ആസ്തികളിലേക്ക് വിന്യസിക്കണം.

Also Read : ഈ അക്കൗണ്ട് എടുക്കൂ, നിങ്ങള്‍ക്കും നേടാം 20 ലക്ഷം രൂപയുടെ നേട്ടങ്ങള്‍ സൗജന്യമായി!

നഷ്ട സാധ്യത കുറയ്ക്കാം

നഷ്ട സാധ്യത കുറയ്ക്കാം

ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ പോര്‍ട്ട് ഫോളിയോവിലെ ഏതെങ്കിലും ഒരു ഭാഗം നഷ്ടത്തിലേക്ക് പോയാലും ബാക്കി ഭാഗം ആ നഷ്ടത്തെ നികത്തുവാന്‍ സഹായിക്കും. അല്ലെങ്കില്‍ വലിയ അളവില്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നത് തടയുവാനും അവയ്ക്ക് സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ മൊത്തത്തിലുള്ള റിസ്‌ക് പോര്‍ട്ട് ഫോളിയോവിലെ നിക്ഷേപ വൈവിധ്യവത്ക്കരത്താല്‍ സാധ്യമാണ് എന്നര്‍ഥം.

Also Read : ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ നേടാം ആജീവനാന്ത പെന്‍ഷന്‍! എല്‍ഐസിയുടെ ബമ്പര്‍ പോളിസി ഇതാണ്

മൂന്ന് ഫണ്ടുകള്‍

മൂന്ന് ഫണ്ടുകള്‍

റിസ്‌ക് സാധ്യതകളും ഒപ്പം മറ്റ് ഘടകങ്ങളും പരിഗണിക്കുമ്പോള്‍ ഒരു നിക്ഷേപകന്റെ മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട് ഫോളിയോവില്‍ ഓരോ ഡെബ്റ്റ്, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് വിഭാഗവും ഒരു പാസ്സീവ് ഇന്‍വസ്റ്റ്‌മെന്റ് വിഭാഗവും ആവശ്യമാണെന്ന് പിസ്‌ക്വയര്‍ കോര്‍പറേറ്റ് അഡൈ്വസേഴ്‌സ് എല്‍എല്‍പി സഹ സ്ഥാപകന്‍ പരിതോഷ് ശര്‍മ പറയുന്നു. നിലവില്‍ അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന മൂന്ന് ഫണ്ടുകളാണ് പരാഗ് പരിഖ് ഫ്‌ളക്‌സി ക്യാപ് ഫണ്ട്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അള്‍ട്ര ഷോര്‍ട്ട് ടേം ഫണ്ട്, യുടിഐ നിഫ്റ്റി ഇന്‍ഡക്‌സ് ഫണ്ട് എന്നിവ.

Also Read : 420 രൂപാ നിക്ഷേപത്തില്‍ നേടാം ഓരോ മാസവും 10,000 രൂപാ വീതം!

എസ്‌ഐപി നിക്ഷേപം ആരംഭിച്ചാല്‍

എസ്‌ഐപി നിക്ഷേപം ആരംഭിച്ചാല്‍

ഇനി ഈ ഫണ്ടുകളില്‍ നിക്ഷേപിച്ചാലുള്ള ആദായം എങ്ങനെയാണെന്ന് നമുക്ക് കണക്കുകളിലൂടെ ഒന്ന് നോക്കാം. ഓരോ മാസവും 15,000 രൂപ വീതം നിങ്ങള്‍ക്ക് നിക്ഷേപത്തിനായി മാറ്റി വയ്ക്കുവാന്‍ സാധിക്കും എന്ന് കരുതൂ. മേല്‍പ്പറഞ്ഞ മൂന്ന് ഫണ്ടുകളിലും 5 വര്‍ഷത്തേക്ക് മാസം 5,000 രൂപ വീതം നിങ്ങള്‍ എസ്‌ഐപി നിക്ഷേപം ആരംഭിക്കുകയാണ്.

Also Read : 1 ലക്ഷം 4.60 ലക്ഷമായി വളര്‍ന്നത് വെറും 18 മാസത്തില്‍! തകര്‍പ്പന്‍ ആദായം നല്‍കിയ ഈ മ്യൂച്വല്‍ ഫണ്ടിനെ അറിയാം

പരാഗ് പരീഖ് ഫ്‌ളക്‌സി ക്യാപ് ഫണ്ട്

പരാഗ് പരീഖ് ഫ്‌ളക്‌സി ക്യാപ് ഫണ്ട്

കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത് 57.64 ശതമാനം ആദായമാണ്. അതായത് വര്‍ഷം ശരാശരി 11.5 ശതമാനത്തിന്റെ ആദായം. മോര്‍ണിംഗ് സ്റ്റാര്‍ ഈ ഫണ്ടിന് 5 സ്റ്റാറാണ് റേറ്റിംഗ് നല്‍കിയിരിക്കുന്നത്. 5 വര്‍ഷത്തേക്ക് ഈ ഫണ്ടില്‍ മാസം 5,000 രൂപ വീതം എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുക 4.06 ലക്ഷം രൂപയായിരിക്കും.

Also Read : എസ്ബിഐയില്‍ സ്വര്‍ണവും സ്ഥിര നിക്ഷേപം നടത്താം!നിക്ഷേപ കാലാവധിയും പലിശ നിരക്കുമുള്‍പ്പെടെ അറിയേണ്ടതെല്ലാം

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അള്‍ട്ര ഷോര്‍ട്ട് ടേം ഫണ്ട്

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അള്‍ട്ര ഷോര്‍ട്ട് ടേം ഫണ്ട്

മോര്‍ണിംഗ് സ്റ്റാര്‍ ഈ ഫണ്ടിന് നല്‍കിയിരിക്കുന്ന റേറ്റിംഗ് 5 സ്റ്റാറാണ്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 22 ശതമാനം ആദായമാണ് ഈ ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. വാര്‍ഷിക ശരാശരി ആദായം 4.4 ശതമാനം. 5 വര്‍ഷത്തേക്ക് ഈ ഫണ്ടില്‍ മാസം 5,000 രൂപ വീതം എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുക 3.34 ലക്ഷം രൂപയായിരിക്കും.

Also Read : ഒറ്റ വര്‍ഷത്തില്‍ നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കിയ മള്‍ട്ടി ബാഗ്ഗര്‍ മെറ്റല്‍ ഓഹരികളെ പരിചയപ്പെടാം

യുടിഐ നിഫ്റ്റി ഇന്‍ഡക്‌സ് ഫണ്ട്

യുടിഐ നിഫ്റ്റി ഇന്‍ഡക്‌സ് ഫണ്ട്

വര്‍ഷത്തില്‍ ഈ ഫണ്ട് നല്‍കിയിരിക്കുന്നത് 55.9 ശതമാനം ആദായമാണ്. 11.18 ശതമാനമാണ് വാര്‍ഷിക ശരാശരി. മോര്‍ണിംഗ് സ്റ്റാര്‍ ഈ ഫണ്ടിന് നല്‍കിയിരിക്കുന്ന റേറ്റിംഗ് 5 സ്റ്റാറാണ്. 5 വര്‍ഷത്തേക്ക് ഈ ഫണ്ടില്‍ മാസം 5,000 രൂപ വീതം എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുക 4.03 ലക്ഷം രൂപയായിരിക്കും.

അങ്ങനെ മൂന്ന് ഫണ്ടുകളിലും കൂടി നിങ്ങള്‍ക്ക് 5 വര്‍ഷത്തില്‍ ആകെ 11.43 ലക്ഷം രൂപ സ്വന്തമാക്കാം.

Also Read : എസ്ബിഐ പെന്‍ഷന്‍ സ്‌കീം; മാസം 500 രൂപ നിക്ഷേപിച്ചാല്‍ നേടാം ആജീവനാന്ത പെന്‍ഷന്‍

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: mutual fund
English summary

combination of these three funds for a bare minimum portfolio; earn 12 lakh with 5000 SIPs in 5 years | ഈ മൂന്ന് മ്യൂച്വല്‍ ഫണ്ടുകളില്‍ 5,000 രൂപ നിക്ഷേപത്തിലൂടെ 5 വര്‍ഷത്തില്‍ 12 ലക്ഷം രൂപയുടെ നേട്ടം

combination of these three funds for a bare minimum portfolio; earn 12 lakh with 5000 SIPs in 5 years
Story first published: Wednesday, October 6, 2021, 13:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X