കോവിഡ് 19 ഇന്‍ഷുറന്‍സ്; നോമിനിയ്ക്ക് ലഭിയ്ക്കുന്നത് 2 ലക്ഷം രൂപ - പിഎംജെജെബിവൈ പദ്ധതിയെക്കുറിച്ച് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിഎംജെജെബിവൈ പദ്ധതിയ്ക്ക് കീഴില്‍ കോവിഡ് മരണങ്ങള്‍ക്കും കവറേജ് ലഭിക്കും. കോവിഡ് രോഗ ബാധയാല്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിയ്ക്ക് മരണം സംഭവിക്കുകയാണെങ്കില്‍ നോമിനിയ്ക്ക് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയ്ക്ക് പദ്ധതിയ്ക്ക് കീഴില്‍ ക്ലെയിം ആവശ്യപ്പെടാവുന്നതാണ്. ഏത് കാരണത്താല്‍ സംഭവക്കുന്ന മരണങ്ങള്‍ക്കും പിഎംജെജെബിവൈ പദ്ധതിയില്‍ കവറേജ് ലഭിക്കും. പരമാവധി 2 ലക്ഷം രൂപയുടെ കവറേജ് ആണ് ലഭിക്കുക.

 

കോവിഡ് 19 ഇന്‍ഷുറന്‍സ്; നോമിനിയ്ക്ക് ലഭിയ്ക്കുന്നത് 2 ലക്ഷം രൂപ - പിഎംജെജെബിവൈ പദ്ധതി

2020-21 സാമ്പത്തിക വര്‍ഷത്തില്‍ പിഎംജെജെബിവൈ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിച്ച ഒരു വ്യക്തി ദൗര്‍ഭാഗ്യവശാല്‍ കോവിഡ് കാരണം മരണപ്പെട്ടുവെങ്കില്‍ നോമിനിയ്ക്ക് ഇന്‍ഷുറന്‍സ് ക്ലെയിമിനായി അവകാശമുയര്‍ത്താം. പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന എന്നത് ഒരു വര്‍ഷത്തേക്കുള്ള ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ്. 2015ലാണ് പിഎംജെജെബിവൈ പദ്ധതി ആരംഭിക്കുന്നത്. പദ്ധതി പ്രകാരം പോളിസി കാലയളവില്‍ പോളിസി ഇടമ മരണപ്പെട്ടാല്‍ നോമിനിയ്‌ക്കോ കുടംബാംഗങ്ങള്‍ക്കോ രണ്ട് ലക്ഷം രൂപ ക്ലെയിം ലഭിക്കും.

എന്‍പിഎസിലൂടെ ലഭിക്കുന്നത് പലവിധ നേട്ടങ്ങള്‍; ആര്‍ക്കൊക്കെയാണ് കൂടുതല്‍ അനുയോജ്യം എന്നറിയാമോ?

ജൂണ്‍ മുതല്‍ മെയ് വരെയാണ് പിഎംജെജെബിവൈ പദ്ധതിയുടെ പോളിസി കാലാവധി. 18 വയസ്സ് മുതല്‍ 50 വയസ്സുവരെ പ്രായമുള്ള എല്ലാ വ്യക്തികള്‍ക്കും പിഎംജെജെബിവൈ പദ്ധതിയില്‍ അംഗമാകാം. 55 വയസ്സ് വരെയാണ് ലൈഫ് കവറേജ് ലഭിക്കുക. ഉപയോക്താവിന് ഒരു സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. ഓരോ അംഗത്തിനും പ്രതിവര്‍ഷ 330 രൂപയാണ് പ്രീമിയം തുകയായി അടയ്‌ക്കേണ്ടത്. ഈ തുക ബാങ്ക് അക്കൗണ്ടില്‍ എല്ലാ വര്‍ഷവും മെയ് മാസത്തില്‍ ഓട്ടോ ഡിഡക്ട് ആവുകയാണ് ചെയ്യുക.

രാജ്യത്തെ ബാങ്കുകള്‍, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), മറ്റ് സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന പദ്ധതി സേവനം ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്.

നിഷ്‌ക്രിയ ബാങ്ക് അക്കൗണ്ടുകള്‍ എങ്ങനെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാം?

ഇന്‍ഷുറന്‍സ് നേട്ടങ്ങള്‍ ക്ലെയിം ചെയ്യുന്നതിനായി നോമിനി ഇന്‍ഷുറന്‍സ് ഉടമയുടെ അക്കൗണ്ട് ഉള്ള ബാങ്ക് ശാഖയില്‍ ചെല്ലുകയോ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. മരണ സര്‍ട്ടിഫിക്കറ്റും ക്ലെയിം ഫോറവും അവിടെ നോമിനി സമര്‍പ്പിക്കേണ്ടതുണ്ട്. ആവശ്യമായ എല്ലാ വിവരങ്ങളും കൃത്യമായി നല്‍കിക്കഴിഞ്ഞാല്‍ ക്ലെയിം തുക നോമിനിയുടെ അക്കൗണ്ടിലേക്ക് കൈമാറും.

Read more about: insurance
English summary

Coronavirus Health Insurance: How A Family Member Or A Nominee Can Claim Rs 2 Lakh Under PMJJBY Yojana | കോവിഡ് 19 ഇന്‍ഷുറന്‍സ്; നോമിനിയ്ക്ക് ലഭിയ്ക്കുന്നത് 2 ലക്ഷം രൂപ - പിഎംജെജെബിവൈ പദ്ധതിയെക്കുറിച്ച് അറിയാം

Coronavirus Health Insurance: How A Family Member Or A Nominee Can Claim Rs 2 Lakh Under PMJJBY Yojana
Story first published: Thursday, May 27, 2021, 14:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X